വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണക്കുകളുടെ ലോകത്ത് നിന്ന് അഭിലാഷെത്തിയത് ക്ഷീരമേഖലയില്‍: യുവകര്‍ഷകനെ തേടിയെത്തിയത് പുരസ്കാരങ്ങള്‍!

  • By Desk
Google Oneindia Malayalam News

കേണിച്ചിറ: വയനാട്ടിലെ ക്ഷീരമേഖലയില്‍ വിജയം കൊയ്ത് യുവകര്‍ഷകന്‍. കേണിച്ചിറ അതിരാറ്റുകുന്ന് പുന്നത്താനത്ത് അഭിലാഷാണ് ക്ഷീരമേഖലയില്‍ തന്റെ കഠിനപ്രയത്‌നം കൊണ്ട് നേട്ടമുണ്ടാക്കിയത്. പൂതാടി ഗ്രാമപഞ്ചായത്തിലെ അതിരാറ്റുകുന്നിലാണ് പാരമ്പര്യമായി ലഭിച്ച രണ്ട് പശുക്കളെയും കൊണ്ട് ജീവിതോപാധി കണ്ടെത്താന്‍ ശ്രമം നടത്തി ഈ യുവകര്‍ഷകന്‍ വിജയിച്ചത്.

കൊലക്കേസില്‍ ആള്‍ദൈവം കുറ്റക്കാരന്‍; ഹിസാറില്‍ സംഘര്‍ഷാവസ്ഥ, പോലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തികൊലക്കേസില്‍ ആള്‍ദൈവം കുറ്റക്കാരന്‍; ഹിസാറില്‍ സംഘര്‍ഷാവസ്ഥ, പോലീസ് ഫ്‌ളാഗ് മാര്‍ച്ച് നടത്തി

അഭിലാഷിന്റെ ഫാമില്‍ ഇപ്പോള്‍ 30 പശുക്കളുണ്ട്. ദിനേന 220 ലിറ്റര്‍ പാല്‍ അളക്കുന്നുണ്ട്. മണപ്പുറം ഫിനാ ന്‍സിയേഴ്‌സിന്റെ റീജിയണല്‍ മാനേജരായിരുന്ന അഭിലാഷ് ആ ജോലി ഉപേക്ഷിച്ചാണ് ക്ഷീരമേഖലയിലെത്തുന്നത്. ഉയര്‍ ന്നവേതനവും ജീവിതസൗകര്യങ്ങളുമെല്ലാം മെച്ചപ്പെട്ടതാണെങ്കിലും മാനസികമായ സം തൃപ്തി ലഭിക്കുന്നില്ലെന്ന തോന്നലായിരുന്നു ആ മേഖല വിടാന്‍ അഭിലാഷിനെ പ്രേരിപ്പിച്ചത്. കര്‍ണാടക, ആന്ധ്ര, ഡെല്‍ഹി, കേരളം എന്നീ സംസ്ഥാനങ്ങളില്‍ മണപ്പുറം ഫിനാന്‍സിയേഴ്‌സില്‍ റീജിയജോലി ചെയ്ത ശേഷം ക്ഷീരമേഖലയിലെത്തുമ്പോള്‍ അഭിലാഷിനെ കാത്തിരുന്നത് നിരവധി പ്രതിസന്ധികളായിരുന്നു. സാമ്പത്തിക പ്രതിസന്ധികളടക്കമുണ്ടായെങ്കിലും പ്രതിസന്ധികളില്‍ തളരാന്‍ അഭിലാഷ് ഒരുക്കമായിരുന്നില്ല. രണ്ട് പശുക്കളില്‍ നിന്ന് ഇപ്പോള്‍ 30-ലെത്തി നില്‍ക്കുമ്പോള്‍ അഭിലാഷിനെ തേടിയെത്തിയ താവട്ടെ നിരവധി പുരസ്‌ക്കാരങ്ങളാണ്.

abhilashfarmer-1

ആത്മ വയനാടിന്റെ ജില്ലയിലെ മികച്ച യുവക്ഷീരകര്‍ഷനായി അഭിലാഷ് തിരഞ്ഞെടുക്കപ്പെട്ടു. മന്ത്രി കെ രാജുവില്‍ നിന്നാണ് അഭിലാഷ് അവാര്‍ഡേറ്റുവാങ്ങിയത്. പൂ താടി ഗ്രാമപഞ്ചായത്തിന് കീഴില്‍ മൃഗസംരക്ഷണ വകുപ്പ് നല്‍കിയ മികച്ച യുവക്ഷീരകര്‍ഷനുള്ള അവാര്‍ഡ്, വാകേരി ക്ഷീരോത്പാദക സഹകരണസംഘത്തില്‍ നിന്ന് തുടര്‍ച്ചയായി രണ്ട് തവണ ഏറ്റവും കൂടുതല്‍ പാല്‍ അളന്നതിനുള്ള അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌ക്കാരങ്ങള്‍ ഈ യുവകര്‍ഷകനെ തേടിയെത്തി. വയനാട്ടിലെ അതിശക്തമായ മഴയും, തുടര്‍ന്നുണ്ടായ കെടുതികളുമെല്ലാം ജില്ലയിലെ ക്ഷീരമേഖലയെ തകിടം മറിച്ചിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് അഭിലാഷ് പറയുന്നു. ക്ഷീരമേഖല ഇന്ന് നിരവധി പ്രതിസന്ധികളാണ് നേരിടുന്നത്. കര്‍ഷകന് ലഭിക്കുന്ന പാലിന്റെ വിലയും, കാലിത്തീറ്റയുമാണ് അതിലൊന്ന്. അത്യുല്പാദനശേഷിയുള്ള പശുക്കളുടെ പാലിന് റീഡിംഗ് കുറയുന്നതിനാല്‍ കര്‍ഷകന് ഒരു ലിറ്ററിന് ലഭിക്കുന്നത് 30 രൂപ മാത്രമാണ്.

കാലിത്തീറ്റയുടെ ക്രമാധീതമായ വിലവര്‍ധനയും ക്ഷീരകര്‍ഷകരെ ബാധിക്കുന്നുണ്ട്. പശുക്കള്‍ 30 ആയതോടെ സമീപപ്രദേശത്ത് അഞ്ചേക്കര്‍ സ്ഥ ലം പാട്ടത്തിനെടുത്ത് പുല്‍ കൃഷി നടത്തിവരുന്നുണ്ടെന്ന് അഭിലാഷ് പറയുന്നു. പശുഫാം നടത്തുമ്പോള്‍ ഏറ്റവുമധികം പ്രയാസം നേരിടുന്നത് ജോലിക്കാരെ ലഭിക്കാനാണെന്നും അഭിലാഷ് കൂട്ടിച്ചേര്‍ക്കുന്നു. പശുക്കളെ വാങ്ങുന്നതിനായി ക്ഷീരവികസനവകുപ്പില്‍ നിന്നും മൂന്നരലക്ഷം രൂപ ലഭിച്ചിരുന്നു.

അതേസമയം, നല്ലയിനം പശുക്കളെ ലഭിക്കാന്‍ ഏറെ പ്രയാസമാണ്. ഈറോഡ് നിന്നായിരുന്നു ആദ്യം പശുക്കളെ കൊണ്ടുവന്നിരുന്നത്. പൂര്‍ണഗര്‍ഭിണിയായ പശുക്കളെ ദൂരെ നിന്നും കൊണ്ടുവരുമ്പോള്‍ കാലാവസ്ഥയിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം അവ ക്ക് വേഗത്തില്‍ രോഗം വരും. രോഗം വരുന്നതോടെ ലഭിക്കുന്ന പാലിന്റെ അളവും കുറയും. ഇങ്ങനെ നിരവധി പശുക്കളെ വില്‍ക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നാട്ടി ല്‍ നിന്ന് തന്നെ നല്ല പശുക്കളെ കണ്ടെത്തിയാണ് ഫാമിലെത്തിക്കുന്നത്.

വീടിന് സമീപത്തെ പശുഫാമിനൊപ്പം അതിരാറ്റുകുന്നില്‍ സ്ഥലം പാട്ടത്തിനെടുത്ത് ചോളകൃഷിയും അഭിലാഷ് ചെയ്തുവരുന്നുണ്ട്. പൂതാടി ഗ്രാമപഞ്ചായത്ത് കാര്‍ഷികവികസന സെമിനാറിന്റെ ഭാഗമായി കുടുംബശ്രീ മുഖാന്തിരം ചോളകൃഷിക്ക് തുക അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് പശുഫാമിനൊപ്പം ചോളകൃഷിയും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവകര്‍ഷകന്‍. ഭാര്യ സ്റ്റിനിയയും അഭിലാഷിനൊപ്പം ഫാ മിന്റെ പ്രവര്‍ ത്തനങ്ങളില്‍ സജീവമാണ്. ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയായ ആദിത്യനാണ് മകന്‍.

Wayanad
English summary
animal husbandary farm by a man in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X