വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ നിന്നും മറ്റൊരു ഭീമന്‍ ചക്ക; 57 കിലോ തൂക്കം; ഗിന്നസ് റെക്കോര്‍ഡിലേക്ക്

  • By News Desk
Google Oneindia Malayalam News

മാനന്തവാടി: ലോക്ക്ഡൗണ്‍ കാലത്ത് ഏറ്റവും ട്രെന്റായിരിക്കുന്ന ഒരു ഫലമാണ് ചക്ക. ചക്ക കൊണ്ടുള്ള പല വിധ ഭക്ഷണമാണ് കേരളീയരുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം. കഴിഞ്ഞ ദിവസം വയനാട്ടില്‍ നിന്നുള്ള ഒരു ഭീമന്‍ ചക്കയായിരുന്നു ഹീറോ. 52 കിലോ ഭാരമുള്ള ഭീമന്‍ ചക്ക. നിമിഷ നേരം കൊണ്ട് ചക്ക സോഷ്യല്‍മീഡിയയില്‍ ട്രെന്റായിരുന്നു.

Recommended Video

cmsvideo
വയനാട്ടിലെ തവിഞ്ഞാലിൽ വീണ്ടും ഭീമൻ ചക്ക : Oneindia Malayalam

എന്നാല്‍ അതിനെ വെട്ടിച്ചിരിക്കുകയാണ് വയനാട്ടില്‍ നിന്ന് തന്നെയുള്ള മറ്റൊരു ചക്ക ഭീമന്‍. 57.90 കിലോ ഭാരമാണ് ചക്കക്ക്. വയനാട്ടിലെ താഴെതലപ്പുള കൈതകൊല്ലി കുറിച്ച്യ തറവാട്ടിലെ തോട്ടത്തിലുണ്ടായ വരിക്ക ചക്കക്കാണ് 57 കിലോ ഭാരമുള്ളത്. 67 സെന്റീമീറ്റര്‍ നീളവും 1.35 മീറ്റര്‍ ചുറ്റളവുമാണ്.

jackfruit

തവിഞ്ഞാല്‍ പഞ്ചായത്തിലെ കാപ്പാട്ടുമലയില്‍ നിന്ന് ലഭിച്ച ഭീമന്‍ ചക്കക്കായിരുന്നു 52.39 കിലോ ഭാരമുള്ള ചക്ക. 77 സെന്റീമീറ്റര്‍ നീളവും 177 സെന്റീമീറ്റര്‍ ചുറ്റളഴും ഉള്ളതാണ് ചക്ക. ഇക്കാര്യം തവിഞ്ഞാല്‍ കൃഷി ഓഫീസര്‍ വഴി ഉന്നത കൃഷി വകുപ്പ് അധികൃതരേയും ലിംക ബുക്ക് ഓഫ് അധികൃതരേയും അറിയിച്ചിരുന്നു. എന്നാല്‍ ഭാരത്തില്‍ ഇതിനെ മറികടന്നിരിക്കുകയാണ് 57 കിലോ ഭാരമുള്ള ചക്ക.

നിലവില്‍ ഗിന്നസ് റെക്കോര്‍ഡിലുള്ളത് കൊല്ലം ജില്ലയില്‍ നിന്നുള്ള ഭീമന്‍ ചക്കയാണ്. കൊല്ലം അഞ്ചലില്‍ ഇടമുളക്കല്‍ പഞ്ചായത്തിലെ പുത്തന്‍ വീട്ടില്‍ ജോണിന്റെ കൃഷിയിടത്തില്‍ വിളഞ്ഞ 51.500 കിലോഗ്രാം തൂക്കമുള്ള ചക്കയാണ്. 97 സെന്റ്ീമീറ്ററായിരുന്നു നീളം.

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ സ്ഥാനം പിടിച്ച പൂണെയിലെ ചക്കക്ക് 42.72 കിലോഗ്രാം തൂക്കവും 57.15 സെന്റീമീറ്റര്‍ നീളവുമുണ്ട്. എന്നാല്‍ ഈ റെക്കോര്‍ഡുകളെക്കയും താഴെ തലപ്പുഴയിലെ ചക്ക തകര്‍ത്തിരിക്കുകയാണ്. തറവാടിന്റെ മുറ്റത്തോട് ചേര്‍ ന്നുള്ള പത്ത് വര്‍ഷം പഴക്കമുള്ള പ്ലാവിലാണ് ഈ ചക്കയുണ്ടായത്.

ബിബിസി ലൈവില്‍ അതിഥിയായി കെ കെ ശൈലജ;ചര്‍ച്ച വൈറല്‍; കേരള മോഡലിന് വീണ്ടും കൈയ്യടിബിബിസി ലൈവില്‍ അതിഥിയായി കെ കെ ശൈലജ;ചര്‍ച്ച വൈറല്‍; കേരള മോഡലിന് വീണ്ടും കൈയ്യടി

ബിജെപിക്ക് വന്‍ തിരിച്ചടി, മുന്‍ എംപി പ്രേമചന്ദ്ര ഗഡ്ഡു കോണ്‍ഗ്രസിലേക്ക്;സിന്ധ്യക്ക് രൂക്ഷ വിമര്‍ശനംബിജെപിക്ക് വന്‍ തിരിച്ചടി, മുന്‍ എംപി പ്രേമചന്ദ്ര ഗഡ്ഡു കോണ്‍ഗ്രസിലേക്ക്;സിന്ധ്യക്ക് രൂക്ഷ വിമര്‍ശനം

കേരളത്തിന്റെ വിലക്ക് പിന്‍വലിച്ച് കര്‍ണ്ണാടക;മൂന്ന് സംസ്ഥാനങ്ങള്‍ക്ക് വിലക്ക് തുടരുംകേരളത്തിന്റെ വിലക്ക് പിന്‍വലിച്ച് കര്‍ണ്ണാടക;മൂന്ന് സംസ്ഥാനങ്ങള്‍ക്ക് വിലക്ക് തുടരും

Wayanad
English summary
Another Jiant Jackfruit of 57 Kg From Wayanad Eying entry to Guinness Book of Record
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X