Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോയിസ്റ്റ് വിരുദ്ധ നടപടിയായ ഓപ്പറേഷന്‍ 'അനാക്കോണ്ട' തുടരുമെന്ന് കണ്ണൂര്‍ റേഞ്ച് ഐജി

കല്‍പ്പറ്റ: മലബാറിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ പോലീസ് സേന നടത്തുന്ന ഓപ്പറേഷന്‍ അനാക്കോണ്ട എന്ന മാവോയിസ്റ്റ് വിരുദ്ധ നടപടി തുടരുമെന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജി.ബല്‍റാം കുമാര്‍ ഉപാധ്യായ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. 2018 ഡിസംബറിലാണ് ഓപ്പറേഷന്‍ അനാകോണ്ട എന്ന പേരില്‍ മാവോയിസ്റ്റുകള്‍ക്കെതിരായ നടപടികള്‍ ആരംഭിച്ചത്.

ശബരിമലയെ തകര്‍ക്കാന്‍ സിപിഎം അവിശ്വാസികളെ ഇറക്കി; ദേവാലയങ്ങള്‍ തകര്‍ക്കുകയാണ് ഇരു പാര്‍ട്ടികളുടെയും ലക്ഷ്യമെന്ന് കെ സുരേന്ദ്രന്‍

കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മാവോയിസ്റ്റ് വിരുദ്ധ നടപടികള്‍ ആരംഭിച്ചിരുന്നു. മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ടങ്കിലും നടപടികള്‍ ഇനിയും തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. മാവോയിസ്റ്റ് വിരുദ്ധ കാര്യങ്ങളില്‍ കേരള പോലീസും തണ്ടര്‍ബോള്‍ട്ടും ആന്റി നക്‌സല്‍ സ്‌ക്വാഡും ഒരുമിച്ചാണ് നടപടി സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

IG

പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരുടെയും, പൊതു ജനങ്ങളുടെയും, വിനോദ സഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പോലീസിനുണ്ട്. ആദിവാസി കോളനികളിലും മറ്റുമെത്തി അരിയും ഭക്ഷണ സാധനങ്ങളും പണവും ആവശ്യപ്പെടുന്നത് പതിവാണെന്നും, ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച ശേഷം വയനാട്ടില്‍ ആദ്യമായാണ് ഇത്തരത്തിലൊരു വെടിവെപ്പുണ്ടാകുന്നു.

മുമ്പും വെടിവെപ്പുണ്ടായിട്ടുണ്ടെങ്കിലും ആളപയാമുണ്ടായിട്ടിരുന്നില്ല. വയനാടിന്റെ നിരവധി മേഖലകളില്‍ പലവട്ടം മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടും യു എ പി എ ചുമത്തി കേസെടുത്തിട്ടും ഒരാളെ പോലും പിടികൂടാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. മാനന്തവായി കുഞ്ഞോം, തലപ്പുഴ, വൈത്തിരി ലക്കിടി പൂക്കോട്, മേപ്പാടി, തിരുനെല്ലി തുടങ്ങിയ സ്ഥലങ്ങളില്‍ ഇടക്കിടെ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. തലപ്പുഴയില്‍ പരസ്യമായി പ്രകടനവും നടത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് ഒരു മാവോയിസ്റ്റ് ജില്ലയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+