വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: അനിശ്ചിതത്വം തുടരുമ്പോഴും ജില്ലയില്‍ യു ഡി എഫ് പ്രചരണം ശക്തം

  • By Desk
Google Oneindia Malayalam News

മാനന്തവാടി: രാഹുല്‍ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുമ്പോഴും ജില്ലയില്‍ പ്രചരണം ശക്തമാക്കി യു ഡി എഫ്. വയനാട്ടില്‍ ആദ്യ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഞായറാഴ്ച മാനന്തവാടിയില്‍ നടന്നു. രാഹുല്‍ സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന വാര്‍ത്തയെ തുടര്‍ന്നുള്ള ആവേശം ഒട്ടും ചോരാതെ തന്നെയായിരുന്നു മാനന്തവാടിയിലെ കണ്‍വെന്‍ഷനും. രാഹുലിന് മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവര്‍ത്തകര്‍ വേദിയിലെത്തിയത്.

<strong>അമേഠിയിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് തോൽക്കില്ല, മായാവതിയും അഖിലേഷും ഒപ്പമുണ്ട്!</strong>അമേഠിയിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയോട് തോൽക്കില്ല, മായാവതിയും അഖിലേഷും ഒപ്പമുണ്ട്!

തിങ്കളാഴ്ച കല്‍പ്പറ്റയിലെയും അടുത്ത ദിവസം തന്നെ ബത്തേരിയിലെയും തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടക്കാനിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയാലും പ്രചരണം കൊഴുപ്പിക്കാന്‍ തന്നെയാണ് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെയും തീരുമാനം. ഞായറാഴ്ച ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം നടന്നു. മൂന്ന് ജില്ലകളിലെയും ഡി സി സി പ്രസിഡന്റുമാരുടെ നേതൃത്വത്തിലായിരുന്നു യോഗം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്നാണറിയുന്നത്.

aaryadanmuhammed-15

ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ക്ക് തിരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കാനുള്ള ചുമതലയും നല്‍കിയതായി സൂചനയുണ്ട്. രാഹുല്‍ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ടി സിദ്ദിഖ് വ്യക്തമാക്കി. ചരിത്ര പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും, മതേതരത്വവും സോഷ്യലിസവും ജനാധിപത്യവും നിലനില്‍ക്കണമെങ്കില്‍ യു.പി.എ. അധികാരത്തില്‍ വരണമെന്നും മാനന്തവാടിയില്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. അഞ്ച് കൊല്ലം കൊണ്ട് പതിനാലായിരം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു.

ചെറുകിട വ്യവസായങ്ങളില്‍ എഴുപത് ശതമാനം തകര്‍ന്നു. 45 കൊല്ലം ഇന്ത്യ പുറകോട്ടു പോയി. നാലര കോടി ആളുകള്‍ക്ക് തൊഴില്‍ ഇല്ലാതായി. 2018-ല്‍ മാത്രം ഒരു കോടി പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ ഇല്ലാതായി. ഇത്തരം വിവരങ്ങള്‍ ഉള്‍കൊണ്ട സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്റെ സര്‍വേ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പിലെ പരാജയം ഭയന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടില്ലന്നും ആര്യാടന്‍ പറഞ്ഞു. ഡി.സി. സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണന്‍, എ.പി.അനില്‍കുമാര്‍ എം.എല്‍. എ, ടി. സിദ്ദിഖ് തുടങ്ങിയവര്‍ സംസാരിച്ചു. യു.ഡി. എഫ്. നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ: എന്‍. കെ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.

Wayanad
English summary
aryadan muhammed about lok sabha election in wayanad constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X