വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിലെ പുല്‍പ്പള്ളിയില്‍ എല്‍ഡിഎഫിന്റെ കര്‍ഷറാലി നടത്തി; കര്‍ഷക പാര്‍ലിമെന്റ് അശോക് ധാവളെ ഉദ്ഘാടനം ചെയ്തു

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പ്രചരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മൂന്ന് മുന്നണികളും ശക്തമായ പ്രചരണപരിപാടികളുമായി നീങ്ങുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയിറങ്ങി യു ഡി എഫ് പ്രചരണം ശക്തമാക്കുമ്പോള്‍ കാര്‍ഷികപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇടതുമുന്നണി പ്രതിരോധിക്കുന്നത്.

<strong>തിരഞ്ഞെടുപ്പിന് മുന്നോടിയായി പാകിസ്താന്‍ 40 സൈനികരെ കൊന്നത് മോദിക്ക് വേണ്ടിയാണോ: അരവിന്ദ് കേജ്രിവാള്‍</strong>തിരഞ്ഞെടുപ്പിന് മുന്നോടിയായി പാകിസ്താന്‍ 40 സൈനികരെ കൊന്നത് മോദിക്ക് വേണ്ടിയാണോ: അരവിന്ദ് കേജ്രിവാള്‍

കാര്‍ഷികപ്രശ്‌നങ്ങള്‍ ഉയര്‍ത്തികാട്ടുന്നതിന് വേണ്ടി പുല്‍പ്പള്ളിയില്‍ കാര്‍ഷക പാര്‍ലമെന്റും, കാര്‍ഷികറാലിയും നടത്തി. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കര്‍ഷക വിരുദ്ധ നയങ്ങളുടെ ഇരകളാണ് ജില്ലയിലെ കര്‍ഷകരെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരിപാടി. റോഡ് ഷോ നടത്തിയാല്‍ തരംഗം ഉണ്ടാകില്ലെന്നും ഇന്ത്യന്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ വര്‍ദ്ധിപ്പിച്ച പ്രസ്ഥാനങ്ങള്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നുമായിരുന്നു റാലിയില്‍ നിന്നും ഉയര്‍ന്നുകേട്ടത്.

Farmers rally

റാലിക്ക് ടി വി സുരേഷ്, പി എസ് ജനാര്‍ദ്ധനന്‍, കെ ശശാങ്കന്‍, അമ്പി ചിറയില്‍,സുരേഷ് താളൂര്‍, എന്‍ ഒ ദേവസ്യ,ബെന്നി കുറുമ്പാലക്കാട്ടില്‍, കെ എ ആന്റണി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.റാലിക്ക് മുന്നോടിയായി കര്‍ഷക പാര്‍ലമെന്റും പുല്‍പള്ളിയില്‍ നടന്നു.കര്‍ഷക പാര്‍ലിമെന്റ് എ ഐ കെ എസ് അഖിലേന്ത്യാ പ്രസിഡന്റ് അശോക് ധാവളെ ഉദ്ഘാടനം ചെയ്തു.പി കൃഷ്ണപ്രസാദ് പ്രമേയം അവതരിപ്പിച്ചു.

കാനം രാജേന്ദ്രന്‍, ഡോ പി സായ്‌നാഥ്,സത്യന്‍ മൊകേരി,വിജു കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അതേസമയം അമിത്ഷായുടെ പാക് പരാമര്‍ശത്തിന്റെ പേരില്‍ കടുത്ത പ്രതിരോധത്തിലാണ് എന്‍ ഡി എ ക്യാംപ്. അമിത്ഷായുടെ പരാമര്‍ശത്തോടെ പ്രതികരിക്കുന്നില്ലെന്നായിരുന്നു സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയത്. വരുംദിവസങ്ങളില്‍ ബി ജെ പി ദേശീയനേതാക്കളെയിറക്കി പിടിച്ചുനില്‍ക്കാനാണ് ഇപ്പോഴത്തെ ശ്രമം.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Wayanad
English summary
Ashok Davle inagurated karshaka parliament in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X