വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാം; വയനാട്ടില്‍ 77 കോടിയുടെ പദ്ധതികള്‍, നീതി ആയോഗിന് ഉടന്‍ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാംമില്‍ ഉള്‍പ്പെടുത്തി വയനാട്ടില്‍ 77 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുന്നു. കേരളത്തില്‍ പദ്ധതിക്കായി തിരഞ്ഞെടുത്ത ഏക ജില്ലയാണ് വയനാട്. രാജ്യത്ത് വയനാട് ഉള്‍പ്പെടെ 117 ജില്ലകളെയാണ് ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

<strong>കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; മുന്‍ കെഎസ്ഇബി ജീവനക്കാരന്‍ കുടുങ്ങി, പ്രതിക്കെതിരെ കാഞ്ഞങ്ങാടും നിലേശ്വരത്തും തട്ടിപ്പ് കേസ്!!</strong>കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്; മുന്‍ കെഎസ്ഇബി ജീവനക്കാരന്‍ കുടുങ്ങി, പ്രതിക്കെതിരെ കാഞ്ഞങ്ങാടും നിലേശ്വരത്തും തട്ടിപ്പ് കേസ്!!

2018 ഏപ്രില്‍ മാസം മുതല്‍ ആരംഭിച്ച ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി ഇതിനകം തന്നെ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നിലവില്‍ 46.2 കോടിയുടെ ജില്ലാകര്‍മ്മ പദ്ധതിയും, 31 കോടി രൂപയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെഡ്‌പോണ്‍സിബിലിറ്റി ഫണ്ടിനും വേണ്ടിയുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

Aspiration meeting

ആരോഗ്യം, വിദ്യാഭ്യാസം, കൃഷിയും ജലവിഭവവും, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍, നൈപുണ്യവികസനം, പശ്ചാത്തല വികസനം എന്നീ പദ്ധതിയുടെ ആടിസ്ഥാന മേഖലകളിലെ കൈവരിച്ച പുരോഗതി ആസൂത്രണ ഭവനില്‍ ചേര്‍ന്ന പദ്ധതി അവലോകനയോഗത്തില്‍ വിലയിരുത്തി. നിലവില്‍ തീരുമാനിച്ച 77 കോടി രൂപയുടെ പദ്ധതി റിപ്പോര്‍ട്ട് നീതി ആയോഗിന് സമര്‍പ്പിക്കാന്‍ സ്റ്റേറ്റ് നോഡല്‍ ഓഫീസറും പ്ലാനിംഗ് ആന്റ് എക്കണോമിക് അഫേഴ്സ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ.എ.ജയതിലക് അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചു.

ആസ്പിരേഷണല്‍ ഡിസ്ട്രിക് പ്രോഗാമില്‍ ഉള്‍പ്പെടുത്തി പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാത്രമായി ഐ.ടി.ഐ സ്ഥാപിക്കുന്നതിനുളള സാധ്യത പരിശോധിക്കണമെന്ന് അവലോകനയോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. ജൂണ്‍ 15ന് നടക്കുന്ന നീതി ആയോഗ് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം അവതരിപ്പിക്കുമെന്ന് ഡോ.എ.ജയതിലക് മറുപടി പറഞ്ഞു. കേന്ദ്ര സംസ്ഥാന പദ്ധതികളുടെ ഏകോപനവും സഹകരണവും വികസന രംഗത്ത് ജില്ലകള്‍ തമ്മിലുളള ആരോഗ്യകരമായ മത്സരവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ഓരോ ജില്ലയുടെയും റാങ്ക് നിര്‍ണ്ണയിക്കാന്‍ നീതി ആയോഗ് അടിസ്ഥാന മേഖലയില്‍ 49 സൂചകങ്ങളിലായി 81 ഡാറ്റാ പോയിന്റുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മേഖലയുടെ പുരോഗതിക്കനുസരിച്ച് ജില്ലകളുടെ റാങ്കിംഗ് മെച്ചപ്പെടുത്താനുള്ള സോഫ്ട്വെയറും തയ്യാറാക്കിയിട്ടുണ്ട്.ജില്ലാകളക്ടറാണ് പദ്ധതിയുടെ ജില്ലാതല നോഡല്‍ ഓഫീസര്‍.

Wayanad
English summary
Aspirational district programme in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X