'വിറ്റ ചായയുടെ പണത്തിനായി മാർവാഡി മുതലാളിമാരുടെ കാലിൽ വീണ ഒരു ഞാൻ'; അധ്യാപകന്റെ കുറിപ്പ് വൈറൽ
കണ്ണൂര്‍: പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകാന്‍ ആര്‍ജ്ജവം കാട്ടിയവരൊക്കെ ജീവിതത്തില്‍ വിജയിച്ച ചരിത്രമേ ഉള്ളൂ. കണ്ണൂര്‍ സര്‍വ്വകലാശാല മലയാള വിഭാഗത്തില്‍ അസിസ്റ്റന്‍ഡ് പ്രൊഫസറായി ചുമതലയേറ്റ റഫീഖ് ഇബ്രാഹിമിന് പറയാനുളളത് അത്തരമൊരു കഴിഞ്ഞ കാലത്തെ കുറിച്ചാണ്.
താന്‍ ഇരുപതുകളില്‍ തെരുവുകളില്‍ ചായവിറ്റു നടക്കുകയായിരുന്നുവെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ റഫീഖ് ഇബ്രാഹിം പറയുന്നു. അസിസ്റ്റന്‍ഡ് പ്രൊഫസര്‍ ചുമതല ഏറ്റെടുത്ത റഫീഖിനെ സോഷ്യല്‍ മീഡിയ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്.
ഇത് വല്ലപ്പോഴുമെന്ന് നസ്രിയ, കമന്റുമായി ദുൽഖറും റോഷനും, ക്യൂട്ട് ചിത്രങ്ങൾ

നവംബര്‍ ആറിനാണ് 34കാരനായ റഫീഖ് അഹമ്മദ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ നീലേശ്വരം ക്യാമ്പസ്സില്‍ മലയാളം വിഭാഗത്തില്‍ അസിസ്റ്റന്‍ഡ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചത്. ദുരിതം നിറഞ്ഞതായിരുന്നു റഫീഖിന്റെ കുട്ടിക്കാലം. റഫീഖിന്റെ അച്ഛന്‍ ഒരു ചായക്കടക്കാരനായിരുന്നു. റഫീഖ് വീട്ടിലെ ദുരിതം മാറ്റാന്‍ ചായ വിറ്റു, ജീപ്പില്‍ ക്ലീനര്‍ പണി ചെയ്തു, ഹോട്ടലുകളില്‍ ജോലി ചെയ്തു. ഒരു ഘട്ടത്തില്‍ പഠിത്തം പോലും പാതിയില്‍ നിര്‍ത്തേണ്ടി വന്നു.

കടം കയറി റഫീഖിന്റെ അച്ഛനായ ഇബ്രാഹിമിന് ചായക്കട വില്‍ക്കേണ്ടി വന്നു. ഇതോടെ റഫീഖ് 19ാം വയസ്സില്‍ മൈസൂരിലെ സുഹൃത്തിന്റെ പക്കല്‍ ചെന്നു, അവിടെ ചായ വില്‍പന തുടങ്ങി. അവിടെ വെച്ച് ബിഎസ്സിക്ക് ചേര്‍ന്നെങ്കിലും ടൈഫോയിഡ് കാരണം നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. കഷ്ടപ്പാടുകള്‍ക്കിടയിലും റഫീഖ് കൈ വിടാത്തത് ഒന്നുണ്ടായിരുന്നു, വായന. മലപ്പുറത്ത് ഹോട്ടലില്‍ ജോലി ചെയ്യവേയാണ് വായന ഹരമായി മാറിയത്. ഒടുവില്‍ എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് റഫീഖ് ഡോക്ടറേറ്റ് സ്വന്തമാക്കി.

ജോലിയിൽ പ്രവേശിച്ച ദിവസം റഫീഖ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' കണ്ണൂർ സർവകലാശാല മലയാള വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് ജോലിയിൽ പ്രവേശിച്ചു. പട്ടുപോകുമായിരുന്ന ഒരു വെറും ജീവിതത്തിന് നാമ്പും കിളിർപ്പുമേകിയത് കഴിഞ്ഞ ഒരുവ്യാഴവട്ടത്തിനിടെ എത്തിച്ചേർന്ന ചില 'മനുഷ്യരാ'ണ്. അധ്യാപകർ മുതൽ ആത്മസൗഹൃദങ്ങൾ വരെ നീളുന്ന ആ തണലുകൾക്കും തണുപ്പുകൾക്കും കടപ്പെട്ടിരിക്കുന്നു.

ജീവിതം വർണശബളമായിരിക്കേണ്ട ഇരുപതുകളിൽ, ലെയ്ത്തുകളും ചന്ദനത്തിരി ഫാക്ടറികളും നിറഞ്ഞ തെരുവിലൂടെ "ടീ ബേക്കാ..." എന്നാവർത്തിച്ചുകൊണ്ട് ആവശ്യക്കാരെ അന്വേഷിച്ചലയുന്ന, വിറ്റ ചായയുടെ പണത്തിനായി മാർവാഡി മുതലാളിമാരുടെ കാൽക്കൽ വീഴുന്ന ഒരെന്നെ പിന്നിൽ കാണുന്നുണ്ട്. ആ ഗല്ലികളിൽനിന്ന്, പേരിനു താഴെ പദവി രേഖപ്പെടുത്തിയ ഓഫിസ് മുറിയിലേക്കുള്ള യാത്രയിൽ, പൊതുവിദ്യാഭ്യാസത്തിന്റെ മഹനീയമൂല്യങ്ങളാണ് താങ്ങായത്.

മലയാള പഠനമെന്നാൽ എത്ര ഗൗരവമാർന്ന വൈജ്ഞാനിക ഇടപെടലാണെന്ന് ബോധ്യപ്പെടുത്തിത്തന്ന കാലടി സർവകലാശാലയുടെ സിലബസുകൾ മുതൽ അധ്യാപനത്തിന്റെ സർഗശേഷിയെ അനാവൃതമാക്കിയവർ വരെ നീളുന്ന, അതിന്റെ എല്ലാ ഗുണഫലങ്ങളെയും 'ചൂഷണം' ചെയ്യാൻ കഴിഞ്ഞതു മാത്രമാണ് ഇന്ധനം. വ്യക്തിപരമായ ഇച്ഛാശക്തിക്ക്, കുറഞ്ഞത് എന്റെ കാര്യത്തിലെങ്കിലും വലിയ പ്രസക്തിയൊന്നുമില്ല. രാഷ്ട്രീയ ഉത്തരവാദിത്തവും വൈജ്ഞാനിക പ്രതിബദ്ധതയുമുള്ള അധ്യാപകനാവാൻ കഴിയുംവിധം ശ്രമിക്കുമെന്ന ഉറപ്പു മാത്രമാണ് സാമൂഹികമായി പകരം നൽകാനുള്ളത്. പിന്നിട്ടുപോന്ന മുഴുവൻ മാത്രകൾക്കും മനുഷ്യർക്കും നന്ദി...!''
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications