വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാനന്തവാടി എസ്ബിഐ ഉപഭോക്താക്കളില്‍ നിന്നും പണം കവരുന്നത് തുടര്‍ക്കഥയാവുന്നു; സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ 80,000 രൂപ നഷ്ടമായി, എടിഎം വഴി പണം കവര്‍ന്നത് ആറാം തവണ

  • By Desk
Google Oneindia Malayalam News

മാനന്തവാടി: മാനന്തവാടി എസ് ബി ഐ ബാങ്ക് ഉപഭോക്താക്കളുടെ എ.ടി.എമ്മില്‍ നിന്നും പണം കവരുന്നത് തുടര്‍ക്കഥയാവുന്നു. സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ അക്കൗണ്ടിലെ 80,000 രൂപയാണ് ഒടുവില്‍ തട്ടിയെടുത്തത്. പരിശോധനയില്‍ ലക്‌നോനോവിലെ എ.ടി.എം. വഴിയാണ് പണം കവര്‍ന്നതെന്ന് വ്യക്തമായിട്ടുണ്ട്.

<strong>തെലങ്കാനയില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്... സിപിഎമ്മും സിപിഐയും സഖ്യത്തില്‍</strong>തെലങ്കാനയില്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ്... സിപിഎമ്മും സിപിഐയും സഖ്യത്തില്‍

മാനന്തവാടി തലപ്പുഴ പൊലീസ് സ്റ്റേഷനുകളിലെ സ്‌പെഷല്‍ ബ്രാഞ്ചിന്റെ ചുമതല വഹിക്കുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ പേര്യ സ്വദേശി സി.കെ മൊയ്തുവിന്റെ പണമാണ് നഷ്ടമായത്. ചൊവ്വാഴ്ച രാവിലെ 7 മണിക്ക് മൊബൈല്‍ ഫോണിലെ മെസ്സേജുകള്‍ നോക്കിയപ്പോഴാണ് പണംനഷ്ടപ്പെട്ട വിവരം മൊയ്തു അറിയുന്നത്.

Malappuram

അതിനിടെ 19 ന് പുലര്‍ച്ചെ 1.40 ഓടൊ സംശയാസ്പദമായ രീതി നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിട്ടുണ്ടെന്നും അതിനാല്‍ താല്‍ക്കാലികമായി നിങ്ങളുടെ എക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നുവെന്ന മെസേജും മൊയ്തു വിന്റ മെബൈലില്‍ വന്നിരുന്നു. നേരത്തേ കുറച്ച് പണം മാത്രമേ മൊയ്തുവിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നുള്ളു. എന്നാല്‍ മൊയ്തുവിന്റെ ഇന്‍ഷൂറന്‍സിന്റെ കാലാവധി കഴിയുകയും 1.72. ലക്ഷം രൂപയുടെ ചെക്ക് മൊയ്തുവിന് ലഭിക്കുകയും ചെയ്തിരുന്നു.

ഈ ചെക്ക് 15ാം തീയ്യതി ബേങ്കില്‍ നല്‍കുകയും 18ന് എക്കൗണ്ടില്‍ ക്രഡിറ്റ് ആവുകയും ചെയ്തിരുന്നു. ഇത് അറിയുന്ന ആരോ ആണ് വിദഗ്ധമായി മൊയ്തുവിന്റെ അക്കൗണ്ടില്‍ നിന്നും പണം തട്ടി എടുത്തതെന്നാണ് സംശയിക്കുന്നത്. മൊയ്തു മാനന്തവാടി പൊലീസില്‍ പരാതി നല്‍കി. പതിനൊന്ന് മിനുട്ടിനുള്ളിലാണ് 80,000 രൂപ അതിവിദഗ്ധമായി എ.ടി.എം വഴി തട്ടിയെടുത്തത്.

പരിശോധനയില്‍ തിങ്കളാഴ്ച അര്‍ധരാത്രി 11.53, 54നും പുലര്‍ച്ചെ 12.03, 04 സമയങ്ങളിലായി മാനന്തവാടി എസ്.ബി.ഐ. ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണംനഷ്ടമായിരിക്കുന്നത്. ലക്‌നൗവിലെ എ.ടി.എം.കൗണ്ടറില്‍ നിന്നും 20,000 രൂപ വെച്ച് നാല് തവണയായാണ് പണം പിന്‍വലിച്ചിരിക്കുന്നത്. അതേസമയം, ആറാം തവണയാണ് മാനന്തവാടി എസ്.ബി.ഐ.യിലെ വിവിധ എക്കൗണ്ടുകളില്‍നിന്നും പണം നഷ്ടമാകുന്നത്.

ഈ വര്‍ഷം ജനുവരി 14ന് കമ്മന സ്വദേശിയുടെ 36400 രൂപ നഷ്ടമായിരുന്നു. പാറ്റ്‌നയില്‍ നിന്നായിരുന്നു ഈ പണം പിന്‍വലിച്ചത്. അതിന് ശേഷം ചിറക്കര സ്വദേശിയായ അധ്യപകന്റെയും ഒണ്ടയങ്ങാടി, കുഞ്ഞോം സ്വദേശികളുടെയും നാല്‍പതിനായിരം രൂപ വീതവും, അധ്യപികയുടെ 5600 രൂപയും ഇതേ രീതിയില്‍ നഷ്ടമായിരുന്നു. ഈ സംഭവങ്ങളിലെല്ലാം പൊലീസ് കേസെടുത്തിരുന്നെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. തുടര്‍ച്ചയായി പണം നഷ്ടമാകുന്നത് എസ്.ബി.ഐ ബാങ്കിലെ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Wayanad
English summary
ATM theft case in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X