രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിലെ 29 പ്രതികള്‍ക്കും ജാമ്യം
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ച കേസില്‍ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ജാമ്യം. കേസിലെ 29 പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. ഇവര്‍ റിമാന്‍ഡിലായിരുന്നു. ജൂണ്‍ 24നായിരുന്നു ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചത് എസ്എഫ്‌ഐക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ഇതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് ഓഫീസ് അടിച്ച് തകര്‍ക്കുകയും ജീവനക്കാരെ മര്‍ദിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ എസ്എഫ്‌ഐ ജില്ലാ നേതൃത്വത്തിന്റെ പ്രതിഷേധത്തെ സിപിഎം നേതൃത്വവും തള്ളിപ്പറഞ്ഞിരുന്നു.

നേരത്തെ സംഭവത്തില്‍ എസ്എഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയും, പ്രസിഡന്റും അടക്കം അറസ്റ്റിലായിരുന്നു. സിപിഎം നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. കഴിഞ്ഞ ദിവസം എസ്എഫ്‌ഐ വയനാട് ജില്ലാ സമിതിയും സംസ്ഥാന സമിതി പിരിച്ചുവിട്ടിരുന്നു.
അതേസമയം കല്‍പ്പറ്റിയിലെ തന്റെ ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ കുട്ടികളോട് തനിക്ക് ദേഷ്യമോ ശത്രുതയോ ഇല്ലെന്നും, ഉത്തരവാദിത്തമില്ലായ്മാണ് അവര്‍ കാണിച്ചതെന്നും രാഹുല്‍ പ്രതികരിച്ചിരുന്നു. തന്റെ ഓഫീസ് വയനാട്ടിലെ ജനങ്ങളുടേതാണ്. ഓഫീസ് ആക്രമണം ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ സംഭവത്തില്‍ പോലീസിന് വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications