വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നേന്ത്രക്കായക്കും, ഇഞ്ചിക്കും വില കൂടുന്നു; പ്രതീക്ഷയോടെ വയനാട്ടിലെ കര്‍ഷകര്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി വയനാട്ടിലെ പ്രധാന വിളകളായ നേന്ത്രക്കായക്കും, ഇഞ്ചിക്കും വില കുതിച്ചുയരുന്നു. വിപണിയില്‍ ആവശ്യക്കാരേറിയതോടെയാണ് നേന്ത്രക്കായ വില വര്‍ധിച്ചിരിക്കുന്നത്. നിലവില്‍ നേന്ത്രക്കായയുടെ ലഭ്യതയിലുണ്ടായ കുറവും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. നിലവില്‍ നേന്ത്രക്കായയുടെ വില കിലോയ്ക്ക് 49 രൂപ വരെയെത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് വരെ മുപ്പതിനും നാല്‍പ്പതിനുമിടക്കായിരുന്നു നേന്ത്രക്കായയുടെ വില. കുത്തനെ വില കൂടിയതോടെ വില്‍ക്കാതിരുന്ന കര്‍ഷകര്‍ സന്തോഷത്തിലാണ്.

ഡിഎംകെ കോണ്‍ഗ്രസിന് ഒപ്പമല്ലേ... എന്തിനാണ് മാറ്റിപറയുന്നത്, മറുപടിയുമായി അണ്ണാ ഡിഎംകെഡിഎംകെ കോണ്‍ഗ്രസിന് ഒപ്പമല്ലേ... എന്തിനാണ് മാറ്റിപറയുന്നത്, മറുപടിയുമായി അണ്ണാ ഡിഎംകെ

റംസാന്‍ കാലമായതോടെ നേന്ത്രപ്പഴത്തിന്റെ വിലയും 60 രൂപ വരെയെത്തിയിട്ടുണ്ട്. കര്‍ണാടകയിലും, തമിഴ്‌നാട്ടിലും നേന്ത്രവാഴകൃഷി നശിച്ചതിനാല്‍ ഇറക്കുമതിയില്‍ വന്‍ ഇടിവാണുണ്ടായത്. ഇതും വയനാട്ടിലെ കര്‍ഷകര്‍ക്ക് ഒരുതരത്തില്‍ ഗുണകരമായി. അടുത്ത ഏതാനം മാസങ്ങള്‍ കൂടി വില സ്ഥിരതയോടെ നില്‍ക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. ഇപ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹെക്ടര്‍ കണക്കിന് കര്‍ഷകരുടെ വാഴകള്‍ വില്‍പ്പനക്ക് തയ്യാറായിട്ടുണ്ട്. വയനാട്ടിലെ മറ്റൊരു പ്രധാന കാര്‍ഷികവിളയായ ഇഞ്ചിക്കും വില വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ ഒരു ചാക്കിന് 6250 രൂപ വരെ വിലയെത്തിയിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം കര്‍ഷകരും ഇഞ്ചി വിറ്റുകഴിഞ്ഞു.

banana-ginger-

വില കൂടുമെന്ന് പ്രതീക്ഷിച്ച് വിളവെടുപ്പ് നടത്താത്ത കര്‍ഷകര്‍ക്ക് ഈ വിലക്കയറ്റം ഗുണം ചെയ്യും. നിലവില്‍ ചില്ലറ വില്‍പ്പനശാലകളില്‍ 110 രൂപ കവിഞ്ഞിട്ടുണ്ട്. വയനാട്ടിലടക്കമുള്ള നൂറ് കണക്കിന് കര്‍ഷകര്‍ക്ക് കര്‍ണാടകയിലാണ് ഇഞ്ചികൃഷിയുള്ളത്. കര്‍ണാടകയില്‍ 7000 രൂപ വരെ ഇഞ്ചിക്ക് വില വന്നിട്ടുണ്ട്. സ്ഥലം പാട്ടത്തിനെടുത്ത് കര്‍ണാടകയില്‍ കൃഷി ചെയ്തുവരുന്നവര്‍ക്ക് ഈ വിലക്കയറ്റം ഏറെ ഗുണം ചെയ്യും. 2014ല്‍ ഇഞ്ചിക്ക് 9400 രൂപയെത്തിയതാണ് ഇതിന് മുമ്പുള്ള ഏറ്റവും വലിയ വില. ഇത്തവണ ഈ വില മറികടക്കുമെന്നാണ് വിപണിയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍

Wayanad
English summary
Banana and giinger get hike in market price in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X