ജില്ലയിലെ അണക്കെട്ടുകള്‍ ജലസമൃദ്ധിയില്‍; ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നേക്കും; അതീവജാഗ്രതാ നിര്‍ദേശം
കല്‍പ്പറ്റ: കാലവര്‍ഷത്തില്‍ ജില്ലയിലെ അണക്കെട്ടുകള്‍ ഒരുകാലത്തുമില്ലാത്ത വിധം ജലസമൃദ്ധിയില്‍. വയനാട്ടില്‍ മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ടുകളിലെ സംഭരണ ശേഷിയിലെത്തും. ഇതോടെ ജില്ലയിലെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കാനുള്ള സാധ്യതയേറി. നേരത്തെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കാരാപ്പുഴ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നുവിട്ടിരുന്നു. കാരാപ്പുഴയില്‍ നിലവിലെ ജലനിരപ്പ് 758.2 എം.എസ്.എല്‍ ആണ്. ഇനിയും ജലനിരപ്പുയര്‍ന്നാല്‍ വീണ്ടും ഷര്‍ട്ടറുകള്‍ തുറന്നേക്കും. അതേസമയം, ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 774.6 എം എസ് എല്‍ ആയി ഉയര്‍ന്നിട്ടുണ്ട്.
അണക്കെട്ടിലെ ജലനിരപ്പ് 775.5 എം എസ് എല്‍ ആയി ഉയര്‍ന്നാല്‍ ഷട്ടറുകളിലൂടെ വെള്ളം തുറന്നുവിടേണ്ടി വരും. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണെങ്കില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ തന്നെ വെള്ളം തുറന്ന് വിടേണ്ടി വരുമെന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിന്റെ ഷട്ടറുകള്‍ വഴി കരമാന്‍ തോടിലൂടെ പനമരം പുഴയിലേക്കാണ് വെള്ളം തുറന്ന് വിടുക. ഈ ജലപാതയുടെ കരകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ഈ പ്രദേശത്തെ ജലനിരപ്പ് പെട്ടെന്ന് ഉയരാനിടയുള്ളതിനാല്‍ പ്രദേശവാസികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കനത്ത മഴ തുടരുന്നതിനാല്‍ ബാണാസുര സാഗര്‍ ഡാം സംഭരണ പരിധിയില്‍ എത്താറായ സ്ഥിതിയിലാണുള്ളത്. ഈ സാഹചര്യത്തില്‍ ഇരു കരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്നും ജില്ലാഭരണകൂടവും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ ഷട്ടര്‍ തുറക്കുമ്പോള്‍ മീന്‍ പിടിക്കുന്നത് പതിവായിരുന്നെങ്കിലും ആളപയാങ്ങളുണ്ടായതിനെ തുടര്‍ന്ന് ബാണാസുര ഡാമിന്റെ പരിസരത്ത് മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications