വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഹകരണബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ; ആക്ഷന്‍കമ്മിറ്റി ഭാരവാഹികളായി സിപിഎം നേതാക്കള്‍; ആരോപണവിധേയനെ പാര്‍ട്ടിചുമതലകളില്‍ നിന്നും ഒഴിവാക്കി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ തലപ്പുഴ ശാലിനി നിവാസില്‍ അനില്‍കുമാര്‍ (48) ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി പി എം നേതാവിനെതിരെയുള്ള മരണക്കുറിപ്പ് പുറത്തുവന്ന സാഹചര്യത്തില്‍ നടപടിയുമായി സി പി എം. തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും സി പി എം ഏരിയകമ്മിറ്റിയംഗവും, സി ഐ ടി യു ജില്ലാകമ്മിറ്റിയംഗവുമായ പി.വാസുവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നൊഴികെ മറ്റെല്ലാ ചുമതകളില്‍ നിന്നും ഒഴിവാക്കി.

<strong>കോഴിക്കോടിന്റെ മുഖമായി എംകെ രാഘവന്‍.... കോണ്‍ഗ്രസില്‍ ജനപ്രിയ നേതാവിന് പകരക്കാരില്ല!!</strong>കോഴിക്കോടിന്റെ മുഖമായി എംകെ രാഘവന്‍.... കോണ്‍ഗ്രസില്‍ ജനപ്രിയ നേതാവിന് പകരക്കാരില്ല!!

കൂടാതെ ഏരിയാകമ്മിറ്റികളടങ്ങിയ പ്രത്യേകസംഘം വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. മരിച്ചത് സി പി എം പ്രവര്‍ത്തകനായത് കൊണ്ട് തന്നെ പാര്‍ട്ടിക്കുള്ളില്‍ രണ്ട് വിഭാഗം രൂപപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് തിടുക്കപ്പെട്ടുള്ള സി പി എം നടപടിയെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്.

Suicide

കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ച ആക്ഷന്‍കമ്മിറ്റി ഭാരവാഹികളില്‍ സി പി എം നേതാക്കള്‍ ഉള്‍പ്പെട്ടതോടെയാണ് പാര്‍ട്ടി നേതൃത്വത്തിന് നടപടിയിലേക്ക് നീങ്ങാതിരിക്കാന്‍ പറ്റാത്ത അവസ്ഥ വന്നിരുന്നു. തവിഞ്ഞാല്‍ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗങ്ങളായ സക്കീര്‍ ഹുസൈനെ ആക്ഷന്‍ കമ്മറ്റി ചെയര്‍മാനായും വൈസ് ചെയര്‍മാനായി സി ബേബിയേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കണ്‍വീനറായി കോണ്‍ഗ്രസിലെ ജാഫര്‍ സിദ്ദീഖിനെയും ജോ: കണ്‍വീനറായി സി.പി.ഐ.മാനന്തവാടി മണ്ഡലം കമ്മറ്റി അംഗം അസീസ് കോട്ടയിലിനെയും വൈസ് ചെയര്‍മാനായി ബി.ജെ.പി.യിലെ ഷിഖിലിനേയുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റും സി പി എം ഏരിയകമ്മിറ്റിയംഗവും, സി ഐ ടി യു ജില്ലാകമ്മിറ്റിയംഗവുമായ പി.വാസു, സെക്രട്ടറി പി.കെ.നസീമ, ജീവനക്കാരന്‍ സുനീഷ് എന്നിവര്‍ക്കെതിരെയാണ് അനില്‍കുമാറിന്റെ ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശമുള്ളത്. ഇതില്‍ പ്രധാനമായും ആരോപണം ഉന്നയിച്ചിട്ടുള്ളത് പി വാസുവിനെതിരെയാണ്. നേരത്തേ തന്നെ മാനന്തവാടി ഏരിയാ കമ്മറ്റിയില്‍ വിഭാഗീയത മൂലം നിരവധി പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അതിനിടെയാണ് സി.പി.എം പ്രവര്‍ത്തകന്‍ കൂടിയായ ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഏരിയാകമ്മിറ്റിയംഗം പ്രതിക്കൂട്ടിലായിരിക്കുന്നത്.

ഭരണകക്ഷി നേതാവിനെതിരെ രൂക്ഷമായ ആരോപണം നിലനില്‍ക്കുന്നതിനാല്‍ പോലീസ് അന്വേഷണം മന്ദഗതിയിലാണെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. അതേസമയം, അനില്‍കുമാറിന്റെ ബന്ധുക്കള്‍ ആത്മഹത്യാകുറിപ്പുകള്‍ കോടതിക്കാണ് കൈമാറിയത്. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അഡ്വ. ഗ്ലാഡിസ് ചെറിയാന്‍ മുഖേന ഹര്‍ജി നല്‍കിയത്. എന്നാല്‍ കോടതി വാക്കാല്‍ പോലീസില്‍ പരാതി നല്‍കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് അനില്‍കുമാറിന്റെ ഭാര്യ തലപ്പുഴ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

ആത്മഹത്യാകുറിപ്പുകള്‍ സി പി എം നേതാക്കള്‍, അനില്‍കുമാറിന്റെ കുടുംബക്കാര്‍ എന്നിവര്‍ക്കായാണ് എഴുതിയിരിക്കുന്നത്. അതേസമയം, തവിഞ്ഞാല്‍ 44, തലപ്പുഴ ടൗണ്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഡി വൈ എഫ് ഐയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ബാങ്ക് ജീവനകരന്‍ അനില്‍കുമാറിന്റെ മരണത്തിന് കാരണക്കാരനായ കൊലയാളിയെ ജനം ഒറ്റപ്പെടുത്തുക, അനൂട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കും ജനം ഒറ്റകെട്ടായി പേരാടുക, കൊലയാളിയെ ഉടന്‍ അറസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് സി.പി.എം കുടുംബമായ തവിഞ്ഞാല്‍ 44 ആദ്യകാല ഹോട്ടല്‍ വ്യാപാരി പരേതനായ. രാമകൃഷ്ണന്റെയും ലക്ഷമിയുടെയും മകനാണ് അനില്‍കുമാര്‍. നിലവില്‍ തവിഞ്ഞാല്‍ മൈല്‍ ബ്രാഞ്ച് മെമ്പര്‍ കൂടിയാണ്.

Wayanad
English summary
Bank staff suicide; The accused has been excluded from the party's charges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X