വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിവള്ളിക്കുന്ന് വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു: ബത്തേരി നഗരസഭാ ഭരണം പ്രതിസന്ധിയിലേക്ക്

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി നഗരസഭാ ഭരണം പ്രതിസന്ധിയിലേക്ക്. 17 സീറ്റുകളുമായി ഭരണം നടത്തുന്ന എല്‍ഡിഎഫിന് ഉപതിരഞ്ഞെടുപ്പ് നടന്ന എട്ടാം ഡിവിഷന്‍ കരിവള്ളിക്കുന്ന് ഡിവിഷന്‍ നഷ്ടമായതോടെയാണ് ഇരുകക്ഷികളും ഒപ്പത്തിനൊപ്പമായത്.

<strong>മാപ്പ് പറഞ്ഞ് കള്ളന്‍: ഒറ്റ രാത്രി കൊണ്ട് നേടിയത് 1.8 ലക്ഷം ലൈക്കുകള്‍, സോഷ്യല്‍ മീഡിയയില്‍ താരമായി</strong>മാപ്പ് പറഞ്ഞ് കള്ളന്‍: ഒറ്റ രാത്രി കൊണ്ട് നേടിയത് 1.8 ലക്ഷം ലൈക്കുകള്‍, സോഷ്യല്‍ മീഡിയയില്‍ താരമായി

 മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം!

മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം!


ബത്തേരി നഗരസഭയിലെ കരിവള്ളിക്കുന്നില്‍ മാലിന്യപ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു. കൂടാതെ ശബരിമല വിഷയത്തിലെ എല്‍ഡിഎഫിന്റെ പിടിവാശിയും യുഡിഎഫിന് അനുകൂലമായതായാണ് വിലയിരുത്തപ്പെടുന്നത്. എല്‍ ഡി എഫിന്റെ പക്കലുണ്ടായിരുന്ന കരിവള്ളിക്കുന്ന് വാര്‍ഡിലെ കൗണ്‍സിലര്‍ സര്‍ക്കാര്‍ ജോലി കിട്ടിപ്പോയതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വ്യാഴാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്.

 വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

91 ശതമാനത്തോളം പേര്‍ വോട്ടുരേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ 51 വോട്ടുകള്‍ക്കാണ് യുഡിഎഫിലെ റിനു ജോണ്‍ വിജയിച്ചത്. റിനു ജോണിന് 422 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്തി എല്‍ ഡി എഫിലെ റെബി പോളിന് 371 വോട്ടുകളാണ് ലഭിച്ചത്. ബി ജെ പിയിലെ പി കെ ശിവാനന്ദന് ലഭിച്ചത് 31 വോട്ടുകള്‍ മാത്രമാണ്. കൗണ്‍സിലറുടെ നിര്യാണത്തെ തുടര്‍ന്ന് ഒരുമാസം മുമ്പാണ് മറ്റൊരു ഡിവിഷനായ മന്ദംകൊല്ലിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇത് എല്‍ ഡി എഫ് നിലനിര്‍ത്തിയിരുന്നു.

 എല്‍ഡിഎഫിന് അപ്രതീക്ഷിത തോല്‍വി

എല്‍ഡിഎഫിന് അപ്രതീക്ഷിത തോല്‍വി

കരിവള്ളിക്കുന്ന് കൂടി വിജയിച്ചാല്‍ ഭരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകാമെന്ന പ്രതീക്ഷക്കിടെയാണ് എല്‍ ഡി എഫിന് അപ്രതീക്ഷിത തോല്‍വി ഏല്‍ക്കേണ്ടി വന്നിരിക്കുന്നത്. യു ഡി എഫിനോട് തെറ്റിപ്പിരിഞ്ഞ കേരളാ കോണ്‍ഗ്രസിലെ ടി എല്‍ സാബുവാണ് നിലവില്‍ നഗരസഭാ ചെയര്‍മാന്‍. ആദ്യരണ്ട് വര്‍ഷം സി പി എം പിന്നീട് ഒരു വര്‍ഷം കേരളാ കോണ്‍ഗ്രസ് എം, പിന്നീട് വീണ്ടും സി പി എം എന്നതാണ് ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച ധാരണ.

17 സീറ്റുകള്‍ വീതം

17 സീറ്റുകള്‍ വീതം


സംസ്ഥാനവ്യാപകമായുള്ള ധാരണ മറികടന്ന് വയനാട്ടില്‍ യു ഡി എഫിനൊപ്പം നില്‍ക്കാത്തതില്‍ പ്രതിഷേധിച്ച് ആഴ്ചകള്‍ക്ക് മുമ്പ് കേരളാ കോണ്‍ഗ്രസ് യുവജനവിഭാഗം നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നിലവില്‍ നഗരസഭയില്‍ 17 സീറ്റുകള്‍ വീതം എല്‍ഡിഎഫും യുഡിഎഫിനുമുണ്ട്. ഒരു സീറ്റാണ് ബി ജെ പിക്കുള്ളത്. സീറ്റുകള്‍ ഒപ്പത്തിനൊപ്പമായെങ്കിലും അവിശ്വാസം കൊണ്ടുവരാന്‍ യു ഡി എഫിനാവില്ല. ബി ജെ പിയുടെ നിലപാട് ഈ സാഹചര്യത്തില്‍ നിര്‍ണായകമാവും. എന്തിരുന്നാലും ബത്തേരി നഗരസഭയെ കാത്തിരിക്കുന്നത് ഭരണപ്രതിസന്ധിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Wayanad
English summary
bathery municipality under criris after byelection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X