ബീഹാറില്‍ നിന്ന് കേരളത്തിലെത്തി ബിരുദപഠനത്തില്‍ ഒന്നാം റാങ്ക്; അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: മാഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയില്‍നിന്നും ബിഎ ആര്‍ക്കിയോളജിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ അതിഥി തൊഴിലാളിയുടെ മകള്‍ക്ക് അഭിനന്ദനമറിയിച്ച് രാഹുല്‍ ഗാന്ധി. ബീഹാറില്‍ നിന്നും കേരളത്തിലേക്ക് കുടിയേറിയ പായല്‍ കുമാരിയാണ് തന്റെ ബിരുദപഠനത്തില്‍ ഉന്നത വിജയം കരസ്ഥാമക്കിയത്.
വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസ് കൈകാര്യം ചെയ്യുന്ന ട്വിറ്റരിലൂടെയാണ് രാഹുല്‍ ഗാന്ധി അഭിനന്ദനം അറിയിച്ചത്. ഉന്നത വിജയമ നേടിയ പായല്‍കുമാരിയുടെ കുടുംബത്തെ സംബന്ധിച്ചുള്ള വീഡിയോ കൂടി ഷെയര്‍ ചെയ്‌തായിരുന്നു രാഹുലിന്റെ അഭിനന്ദനം.

Recommended Video
Kerala started health worker's registration for vaccine
ബീഹാറില്‍ നിന്നും കേരളത്തിലേക്ക് കുടിയേറി, പ്രതികൂല ജീവിത സാഹചര്യങ്ങളോട് പടവെട്ടി പായല്‍ കുമാരി കരസ്‌തമാക്കിയത് അഭിന്ദനകരമായ നേട്ടമാണ്. കുടിയേറ്റ തൊഴിലാളികളെ രണ്ടാംതരം പൗരന്‍മാരായി കാണുന്ന കാലത്ത് പായല്‍ പ്രതീക്ഷയാണ് തുടര്‍ പഠനത്തിനൊരുങ്ങുന്ന പായലിന് എല്ലാ വിധ ആശംസകളും എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.












Click it and Unblock the Notifications