വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ വീണ്ടും കുഴല്‍പ്പണവേട്ട; 19 ലക്ഷം രൂപയുമായി രണ്ട് പേര്‍ പിടിയില്‍

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വീണ്ടും കുഴല്‍പ്പണവേട്ട. മുത്തങ്ങയില്‍ 19 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് പേര്‍ പിടിയിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശി സുല്‍ഫിക്കര്‍ അലി, (32), കോഴിക്കോട് കൊളത്തറ സ്വദേശി കെ.പി മുഹമ്മദ് ബഷീര്‍ (31) എന്നിവരാണ് പിടിയിലായത്. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എല്‍ 57 എന്‍ 8666 നമ്പര്‍ കാറില്‍ കടത്തിയ പണമാണ് പിടികൂടിയത്.

<strong><br> കനകദുര്‍ഗയുടെ മക്കളെ ആര്‍ക്കൊപ്പം വിടണം? കനകദുര്‍ഗയോടും കുടുംബവത്തോടും 16ന് ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റിക്ക് മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശം</strong>
കനകദുര്‍ഗയുടെ മക്കളെ ആര്‍ക്കൊപ്പം വിടണം? കനകദുര്‍ഗയോടും കുടുംബവത്തോടും 16ന് ചൈല്‍ഡ് വെല്‍ഫെയര്‍കമ്മിറ്റിക്ക് മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശം

എക്സൈസ് ഇന്റലിജന്‍സിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടി സ്ഥാനത്തില്‍ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധ നയിലാണ് പണം പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ എം.സുനില്‍, ബെന്നി ജോര്‍ജ് പ്രിവന്റീവ് ഓഫീസര്‍മാരായ കെ രമേഷ്, പി എസ് വിനീഷ്, ഏലിയാസ് വി.പി, അബ്ദുള്‍ സലീം, സി ഇ ഒ പ്രജീഷ്, ഡ്രൈവര്‍ ബീരാന്‍ കോയ എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.

Money

ഈ മാസം ആറിനാണ് മാനന്തവാടി താഴെ കാട്ടിക്കുളത്ത് നടത്തിയ വാഹനപരിശോധനയില്‍ 1.30 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്. ഉരുളക്കിഴങ്ങുമായി വന്ന കെ.എല്‍ 57 ആര്‍ 1109 നമ്പര്‍ ഗുഡ്‌സ് വാഹനത്തില്‍ കടത്തികൊണ്ടുവരികയായിരുന്ന പണമായിരുന്നു പിടികൂടിയത്. ബംഗലൂരുവില്‍ നിന്നും കൊടുവള്ളിയിലേക്ക് കടത്തുകയായിരുന്നു പണം.

Wayanad
English summary
Black money seized in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X