കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവായം: ഉഷാ തമ്പി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റു
കല്‍പ്പറ്റ: കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമയവായത്തിന്റെ പേരില്‍ രാജി വെച്ച കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന് പകരം ഉഷാ തമ്പി അധികാരമേറ്റു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഉഷ തമ്പിയെ തെരഞ്ഞെടുക്കുകയായിരുന്നു. വരണാധികാരിയായ സൗത്ത് വയനാട് ഡി എഫ് ഒ രഞ്ജിത്ത് കുമാര്‍ തെരഞ്ഞെടുപ്പ് ചുമതലകള്‍ നിര്‍വഹിച്ചു.
പ്രസിഡന്റ് ഉഷാതമ്പി മറുപടി പ്രസംഗം നടത്തി. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവായത്തിന്റെ പേരിലാണ് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ അധികാരമാറ്റമുണ്ടായത്. ആദ്യ രണ്ടര വര്‍ഷം എ ഗ്രൂപ്പ് അംഗമായ ശകുന്തള ഷണ്‍മുഖനും, പിന്നീടുള്ള രണ്ട് വര്‍ഷം ഐ ഗ്രൂപ്പുകാരിയായ ഉഷാതമ്പിക്കും പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നായിരുന്നു പാര്‍ട്ടിക്കുള്ളിലെ ധാരണ. ഇതുപ്രകാരമാണ് പ്രസിഡന്റ് സ്ഥാനത്ത് മാറ്റമുണ്ടായിരിക്കുന്നത്.

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത ഉഷ തമ്പിക്ക് സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത്ത്കുമാര്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു.
ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണം സംബന്ധിച്ച് കോണ്‍ഗ്രസും, ലീഗും ധാരണയുണ്ടാക്കിയിരുന്നു. ഇത് പ്രകാരം ജില്ലാപഞ്ചായത്തില്‍ മുസ്ലീംലീഗും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസും അധികാരസ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിന്റെ പേരില്‍ ആദ്യമായാണ് ജില്ലയില്‍ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അധികാരമാറ്റമുണ്ടാവുന്നത്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ഹനീഫ സ്വാഗതം പറഞ്ഞു. എന്‍ ഡി അപ്പച്ചന്‍,കെ എല്‍ പൗലോസ്, കെ ബി നസീമ, സലാം നീലിക്കണ്ടി, പ്രഭാകരന്‍ മാസ്റ്റര്‍, ശകുന്തള ഷണ്‍മുഖന്‍, ടിഉഷാകുമാരി, എം സെയ്ത്, എം ഒ ദേവസ്യ, പി സി മമ്മൂട്ടി, ജിന്‍സി സണ്ണി,പി ബാലന്‍,പി സി അയ്യപ്പന്‍, ജഷീര്‍ പള്ളിവയല്‍, കൊച്ചുറാണി ജോസഫ്, വിജയകുമാരി ടീച്ചര്‍, ബിന്ദു പ്രതാപന്‍, റോഷ്‌ന യൂസഫ്,കെ.മിനി,അനില തോമസ്,എ.ദേവകി,പി.കെ.അബ്ദുറഹിമാന്‍,ബിനുതോമസ്,ജോയ് തൊട്ടിത്തറ, പി വര്‍ഗീസ്, കെ സരുണ്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications