വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദീര്‍ഘ യാത്ര ഒഴിവാക്കാന്‍ ഹെലികോപ്‌റ്ററില്‍ പറന്നിറങ്ങി നവവധു

Google Oneindia Malayalam News

പുല്‍പ്പള്ളി: കോവിഡ്‌ കാലത്ത്‌ ദീര്‍ഘ യാത്ര ഒഴിവാക്കാന്‍ വിവാഹ ചടങ്ങിനായി പറന്നിറങ്ങി നവവധു. ഇടുക്കി വണ്ടന്‍ മേട്‌ സ്വദേശിനിയായ മരിയയാണ്‌ വയനാട്ടില്‍ നടന്ന വിവാഹത്തിനായി ഹെലികോപ്‌റ്ററില്‍ എത്തിയത്‌.

wedding

പുല്‍പ്പള്ളി പഴശിരാജ കോളേജ്‌ ഗ്രൗണ്ടിലാണ്‌ വധു വന്നിറങ്ങിയത്‌. അപ്രതീക്ഷിതമായെത്തിയ ഹെലികോപ്‌റ്റര്‍ കണ്ട്‌ നാട്ടുകാര്‍ കരുതിയത്‌ രാഹുല്‍ ഗാന്ധി എംപിയാണെന്നാണ്‌. മരിയയും പുല്‍പ്പള്ളി ആടിക്കൊല്ലി സ്വദേശി വൈശാഖും തമ്മിലുള്ള വിവാഹത്തിനാണ്‌ വധുവും ബന്ധുക്കളും ഹെലികോപ്‌റ്ററില്‍ പറന്നിറങ്ങിയത്‌. കോവിഡ്‌ കാലത്ത്‌ 14 ണിക്കൂര്‍ നീളുന്ന യാത്ര ഒഴിവാക്കാനാണ്‌ മരിയിയുടെ പിതാവ്‌ നാലര ലക്ഷം രൂപയ്‌ക്ക്‌ ഹെലികോപ്‌റ്റര്‍ വാടകയ്‌ക്ക്‌ എടുത്തത്‌. മെയ്‌ മാസത്തില്‍ നടക്കേണ്ട വിവാഹം കോവിഡ്‌ കാരണം പല തവണ നീട്ടി വെക്കുകയായിരുന്നു.

Wayanad
English summary
bride reached marriage venue through helicopter from Idukki to wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X