കുളത്തില്‍ ചങ്ങാടത്തില്‍ കളിക്കുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങി മരിച്ചു; കാരക്കാമലയെ കണ്ണീരിലാഴ്ത്തി ജെസ്വിനും ജോസ്വിനും...
മാനന്തവാടി: കുളത്തില്‍ ചങ്ങാടത്തില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുളത്തില്‍ വീണ് സഹോദരങ്ങള്‍ മുങ്ങിമരിച്ചു. കാരക്കാമല വെള്ളരി വയല്‍ പാത്തി കുന്നേല്‍ ഷിനോജ്-ഷീജ ദമ്പതികളുടെ മക്കളായ ജെസ്വിന്‍ (15), ജോസ്വിന്‍ (12) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്.
ഷിനോജിന്റെ തന്നെ ഉടമസ്ഥതയിലുള്ള കുളത്തില്‍ കളിച്ചു കൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. അപകടവിവരം ഇളയ മകന്‍ ക്രിസ്റ്റി മറ്റുള്ളവരെ അറിയിച്ചതോടെയാണ് വീട്ടുകാരും നാട്ടുകാരും അറിയുന്നത്. ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

മൃതുദേഹങ്ങള്‍ പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം ജില്ലാ കലക്ട്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഒഴിവാക്കി ബന്ധുകള്‍ക്ക് വിട്ടുകൊടുത്തു. ജെസ്വിന്‍ ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയും ജോസ്വിന്‍ ദ്വാരക എ.യു.പി.സ്‌കൂളില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമാണ്. സംസ്‌ക്കാരം വെള്ളിയാഴ്ച നടക്കും.












Click it and Unblock the Notifications