വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍കലോത്സവം: നാടകത്തില്‍ അഭിനയമികവ് അടിവരയിട്ട് പ്രൊവിഡന്‍സിന്റെ പെണ്‍കുട്ടികള്‍; സ്വന്തമാക്കിയത് ഒന്നാംസ്ഥാനവും മികച്ച നടിയും!!

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: കാലിക്കറ്റ് സര്‍വ്വകലാശാലാ ഇന്റര്‍സോണ്‍ കലോത്സവത്തിന് തിരശീല വീഴുമ്പോഴും ഏവരും ചര്‍ച്ച ചെയ്യുന്നൊരു പെണ്‍കൂട്ടമുണ്ട്. അരങ്ങില്‍ അഭിനയത്തിന്റെ സര്‍വസാധ്യതകളും പുറത്തെടുത്ത കോഴിക്കോട് പ്രൊവിഡന്‍സ് കോളജിലെ പെണ്‍കുട്ടികള്‍. കെ പി മഞ്ജു, അനഘ,സുഗീത,സ്‌നേഹ,അറഫ,സ്വീറ്റി,റിഫാന, നീതു തുടങ്ങിയ പ്രൊവിഡന്‍സിലെ കുട്ടികള്‍ വേഷപകര്‍ച്ച കൊണ്ട് വേദിയില്‍ നിറഞ്ഞാടുകയായിരുന്നു.

<strong>ബിജെപി ഭൂരിപക്ഷം നേടില്ല: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവും, ബിഹാറില്‍ ചരിത്ര വിജയമെന്നും തേജസ്വി</strong>ബിജെപി ഭൂരിപക്ഷം നേടില്ല: രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവും, ബിഹാറില്‍ ചരിത്ര വിജയമെന്നും തേജസ്വി

നാടകവേദിയില്‍ പ്രൊവിഡന്‍സിന്റെ ചരിത്രം ആരെയും അമ്പരപ്പിക്കുന്നത് തന്നെയാണ്. പലപ്പോഴും ആണ്‍വേഷങ്ങള്‍ കെട്ടി അഭിനയിച്ചുഫലിപ്പിക്കേണ്ട പ്രതിസന്ധികളുണ്ടായിട്ടുണ്ടെങ്കിലും ഈ പെണ്‍കുട്ടികളുടെ കൈയ്യില്‍ അരങ്ങെപ്പോവും ഭദ്രമായി വഴുങ്ങുകയാണ്. ബി സോണ്‍ കലോത്സവത്തില്‍ തുടര്‍ച്ചയായ 11ാം തവണയും വിജയിച്ചാണ് പ്രൊവിഡന്‍സിന്റെ കുട്ടികള്‍ ഇന്റര്‍സോണിനെത്തിയത്. ഇന്റര്‍സോണ്‍ വിജയങ്ങള്‍ ഇവര്‍ക്ക് ആദ്യവുമല്ല.

Pridence college drama team

ഇന്റര്‍സോണ്‍ കലോത്സവത്തില്‍ ഇത്തവണയുണ്ടായിരുന്നത് 11 നാടകങ്ങളായിരുന്നു. എല്ലാം ഒന്നിനൊന്ന് മികച്ചത്. ഈ നാടകങ്ങളോട് മത്സരിച്ചാണ് പ്രൊവിഡന്‍സിന്റെ 'കൂവാഗം' ഒന്നാമതെത്തുന്നത്. നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് അമച്വര്‍ നാടക രംഗത്ത് ഏറെ ശ്രദ്ധേയനായ എ ശാന്തകുമാരാണ്. ഭിന്നലിംഗക്കാരുടെ ഉത്സവമായ കൂവാഗത്തു നിന്നുമാണ് നാടകം ആരംഭിക്കുന്നത്.

ആണിന്റെ ശരീരത്തില്‍ പെണ്‍ മനസൊളിപ്പിച്ച മുജീബിന്റെ മോഹിനിയാകാനുള്ള കൂവാഗത്തേക്കുള്ള യാത്രയോടെ നാടകം ആരംഭിക്കുന്നു. അര്‍ജ്ജുനന്റേയും ശ്രീകൃഷ്ണന്റേയും ധര്‍മ്മയുദ്ധത്തിന് വേണ്ടിയുള്ള യുദ്ധത്തില്‍ ബലിയാകേണ്ടി വന്ന ഇരവാനെ കൂവാഗത്ത് വെച്ച് അറിയുന്ന മുജീബ് പിന്നീട് മോഹിനായാവുകയാണ്. ശ്രീകൃഷ്ണനാണ് മോഹിനിയെന്നും, ആണില്‍ നിന്നും പെണ്ണായതാണ് അറവാണിമാരെന്നും 'കൂവാഗം' വിളിച്ചു പറയുന്നു.

നാടകത്തില്‍ മികച്ച നടിയായി കെ.പി മഞ്ജുവിനെ തെരഞ്ഞെടുത്തു. മലയാള നാടകത്തെ കൂടാതെ ഇംഗ്ലീഷ് നാടക മത്സരത്തിലും പ്രോവിഡന്‍സ് കോളേജിലെ പെണ്‍തിയേറ്റര്‍ രണ്ടാം സ്ഥാനം നേടി. അതിര്‍ത്തികളില്‍ സംഘര്‍ഷം പുകയുന്ന കാലത്ത് അതിര്‍വരമ്പുകളില്ലാതാവുന്ന വിശാലമായ ലോകത്തെ ഇതിവൃത്തമാക്കിയ നാടകമാണ് രണ്ടാം സ്ഥാനം നേടിയത്.

Wayanad
English summary
Calicut university inter zone festival; Providence College has won in drrama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X