വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇന്റര്‍സോണ്‍കലോത്സവം; പാലക്കാട് വിക്‌ടോറിയ കോളജ് ജേതാക്കള്‍, ദേവഗിരിക്ക് രണ്ടും ഫാറൂഖിന് മൂന്നും സ്ഥാനങ്ങള്‍, സെമസ്റ്റര്‍ സമ്പ്രദായം പരിഷ്‌ക്കരിക്കുമെന്ന് മന്ത്രി കെടി ജലീല്‍

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: ബത്തേരി സെന്റ്‌മേരീസ് കോളജില്‍ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ പാലക്കാട് വിക്‌ടോറിയ കോളജ് ജേതാക്കളായി. ഔദ്യോഗികമായി തന്നെ 101 ഇനങ്ങളുടെ മത്സരഫലം പ്രഖ്യാപിച്ചപ്പോള്‍ 144 പോയിന്റുമായാണ് വിക്‌ടോറിയ കലാകിരീടമുറപ്പിച്ചത്. ഇനി രണ്ടിനങ്ങളുടെ മത്സരഫലം മാത്രമാണ് വരാനുള്ളത്.

<strong><br> എസ്എസ്എൽസി ഫലം തിങ്കളാഴ്ച അറിയാം; ഫലം പ്രഖ്യാപിക്കുന്നത് പൊതു വിദ്യാഭ്യാസ സെക്രട്ടറി!!</strong>
എസ്എസ്എൽസി ഫലം തിങ്കളാഴ്ച അറിയാം; ഫലം പ്രഖ്യാപിക്കുന്നത് പൊതു വിദ്യാഭ്യാസ സെക്രട്ടറി!!

123 പോയിന്റ് നേടിയ സെന്റ്‌ജോസഫ്‌സ് കോളജ് ദേവഗിരി രണ്ടാം സ്ഥാനത്തും, 98 പോയിന്റുമായി കോഴിക്കോട് ഫാറൂഖ് കോളജും മൂന്നാം സ്ഥാനത്തുമുണ്ട്. സെന്റ്‌തോമസ് കോളജ് തൃശ്ശൂര്‍ (95), തൃശൂര്‍ കൊടകര സഹൃദയ കോളജ് (93), തൃശ്ശൂര്‍ കേരളവര്‍മ്മ കോളജ് (74) എന്നിങ്ങനെ നാലും അഞ്ചും ആറും സ്ഥാനങ്ങളിലുണ്ട്. പാലക്കാട് ഗവ. വിക്‌ടോറിയ കോളജിലെ ഗോപിക എം എസ് ആണ് കലാതിലകം.

Palakkad Victoria College

കുച്ചുപ്പുടി, നാടോടിനൃത്തം എന്നിവയില്‍ ഒന്നാംസ്ഥാനവും, ഭരതനാട്യത്തില്‍ രണ്ടാംസ്ഥാനവും, മാര്‍ഗംകളി, കൂടിയാട്ടം എന്നീ ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നാംസ്ഥാനവും നേടിയാണ് ഗോപിക നേട്ടം കൊയ്തത്. പാലക്കാട് കല്ലടി എം ഇ എസ് കോളജിലെ പ്രണവ് പി വിയാണ് കലാപ്രതിഭ. കേരളനടനം, കുച്ചിപ്പുടി, നാടോടിനൃത്തം എന്നിവയില്‍ ഒന്നാംസ്ഥാനം നേടിയാണ് പ്രണവ് പ്രതിഭാപട്ടം സ്വന്തമാക്കിയത്.

അതേസമയം, കലോത്സവത്തിന്റെ സമാപനസമ്മേളനം മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേജിതര മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ട്രോഫികളും,അപകടത്തില്‍ തളര്‍ന്നു കിടക്കുന്ന യുവാവിന് ബത്തേരി സെന്റ് മേരീസ് കോളജ് എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം കലാലയ ജീവിത കാലമായിരുന്നെന്ന് മന്ത്രി പറഞ്ഞു.

നിയമസഭയിലേക്ക് തിരഞ്ഞെടുത്തപ്പോള്‍ ഉണ്ടായതിലും വലിയ സന്തോഷം തോന്നിയ നിമിഷം താന്‍ പഠിച്ച കോളജില്‍ അധ്യാപകനായി എത്തിയപ്പോഴായിരുന്നു. ഒരു കലാലയം കലാലയമാകുന്നത് അവിടെ കലാപ്രവര്‍ത്തനം നടക്കുമ്പോഴാണ്. സെമസ്റ്റര്‍ സമ്പ്രദായം നിലവില്‍ വന്നതുകൊണ്ട് കലാലയങ്ങളില്‍ മൊറട്ടോറിയം പ്രഖ്യാപിച്ച അവസ്ഥയാണ്. വിദ്യാഭ്യാസ രംഗത്ത് ഇപ്പോള്‍ തുടരുന്ന സെമസ്റ്റര്‍ പരീക്ഷാ സമ്പ്രദായം പരിഷ്‌കരിക്കും.

മുന്‍ കാലങ്ങളില്‍ പ്രീഡിഗ്രി വേര്‍പ്പെടുത്തുന്നതിനു മുന്‍പ് കലാപ്രവര്‍ത്തനങ്ങള്‍ക്ക് കാമ്പസുകളില്‍ മുന്‍ തൂക്കം നല്‍കിയിരുന്നു. എന്നാല്‍ സെമസ്റ്റര്‍ സമ്പ്രദായത്തോടെ ആറ് മാസം കൂടുമ്പോള്‍ പരീക്ഷ വരികയും,ഇത്തരം കലാ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയാതെയും വരുന്നു.രണ്ട് വര്‍ഷത്തെ കോഴ്സ് മൂന്ന് വര്‍ഷവും,3 വര്‍ഷത്തെ കോഴ്സ് 4 വര്‍ഷം കൊണ്ടും തീരുന്ന അവസ്ഥയിലേക്ക് മാറി.ഇതിന് അനുയോജ്യമായ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Wayanad
English summary
Calicut university inter zone kalothsavam; Palakkad Victoria College is the winner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X