വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവം; ആദ്യദിനം പാലക്കാട് വിക്‌ടോറിയ കോളജ് മുന്നില്‍, തൊട്ടുപിന്നില്‍ കോഴിക്കോട് ദേവഗിരി

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ ആദ്യദിനത്തില്‍ 43 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പാലക്കാട് ഗവ. വിക്‌ടോറിയ കോളജ് 37 പോയിന്റുമായി മുന്നില്‍. കോഴിക്കോട് ദേവഗിരി കോളജ് 34 പോയിന്റുമായി രണ്ടാംസ്ഥാനത്തും, കോഴിക്കോട് ഫാറൂഖ് കോളജ് 31 പോയിന്റുമായി മൂന്നാംസ്ഥാനത്തുമുണ്ട്.

<strong><br> തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ്..... മമത അശോക് ഗെലോട്ടിനെ വിളിച്ചു</strong>
തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ്..... മമത അശോക് ഗെലോട്ടിനെ വിളിച്ചു

ഗുരുവായുരപ്പന്‍ കോളജ്, തൃശൂര്‍ സെന്റ് തോമസ് കോളജ് എന്നിവര്‍ 20 പോയിന്റുമായി നാലാം സ്ഥാനം പങ്കിടുമ്പോള്‍ ആതിഥേയരായ സുല്‍ത്താന്‍ബത്തേരി സെന്റ്‌മേരീസ് കോളജ്, മീഞ്ചന്ത ആര്‍ട്‌സ് കോളജിനൊപ്പം 17 പോയിന്റുമായി അഞ്ചാം സ്ഥാനത്തുണ്ട്. ഗവ. സംസ്‌കൃത കോളജ് പട്ടാമ്പി-16, അറബിക് കോളജ് കോഴിക്കോട്- 14, കേരളവര്‍മ്മ കോളജ് തൃശ്ശൂര്‍-14 എന്നിങ്ങനെയാണ് ആദ്യപത്ത് സ്ഥാനങ്ങളിലുള്ള കോളജുകള്‍.

Abhilash Mohan

നേരത്തെ പറഞ്ഞതിലും രണ്ട് മണിക്കൂര്‍ വൈകി യാണ് സ്റ്റേജിന മത്സരങ്ങള്‍ത്ത് തുടക്കമായത്. പാലക്കാട്, മലപ്പുറം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 434 കോളജുകളിലെയും, ലക്ഷദ്വീപില്‍ നിന്നുള്ള രണ്ട് കോളജുകളില്‍ നിന്നുമായി 3812 മത്സരാര്‍ത്ഥികളാണ് വയനാര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന കലാമേളയില്‍ മാറ്റുരക്കുന്നത്. കോളജ് അങ്കണത്തില്‍ തയ്യാറാക്കിയ അഞ്ച് വേദികളിലാണ് മത്സരം പുരോഗമിക്കുന്നത്.

അഭിമന്യു നഗര്‍, റോഹിത് വെമുല നഗര്‍, ഗൗരി ലങ്കേഷ് നഗര്‍, ഗോവിന്ദ് പാസാരെ നഗര്‍, കല്‍ബുര്‍ഗി നഗര്‍,തുടങ്ങിയ വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ആകെ 107 ഇനങ്ങളിലാണ് മത്സരം. മൊത്തം 86 വിധികര്‍ത്താക്കളാണ് മത്സരഫലം നിശ്ചയിക്കുന്നത്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനാണ് മേള ഉദ്ഘാടനം ചെയ്തത്. മത്സര പരിപാടികള്‍ മെയ് അഞ്ചിന് അവസാനിക്കും. മന്ത്രി കെടി ജലീലാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക.

Wayanad
English summary
Calicut university interzone kalothsavam; Palakkad Victoria college lead on the first day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X