• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'പ്രാഞ്ചി വിൽക്കും എക്സൈസ് പിടിക്കും', വയനാട്ടിൽ കഞ്ചാവ് കേസ് പ്രതി വീണ്ടും പിടിയിൽ

Google Oneindia Malayalam News

വയനാട്: കഞ്ചാവ് കേസിൽ പ്രാഞ്ചിയെ വീണ്ടും പിടികൂടി എക്സൈസ് സംഘം. കഞ്ചാവ് കേസില്‍ നിരന്തരം ശിക്ഷിക്കപ്പെടുന്നയാളാണ് പ്രാഞ്ചിയെന്ന് എക്‌സൈസ് പറയുന്നു. ഫ്രാന്‍സിസ് ആണ് എന്നാണ് ഇയാളുടെ ശരിയായ പേര്.

ഞായറാഴ്ച ടൗണിലെ സ്വകാര്യ ലോഡ്ജിലെ ഒന്നാം നിലയില്‍ 106 ാം നമ്പര്‍ മുറിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.205 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ലോഡ്ജില്‍ വെച്ച് ചെറുപൊതികളാക്കി വില്‍പ്പനക്ക് തയ്യാറെടുക്കുന്നതിനിടെ ആയിരുന്നു അറസ്റ്റ്.

ആഗസ്റ്റിൽ ഇതേ എക്സൈസ് ടീം തന്നെ ഇയാളെ പിടി കൂടുകയും അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കുകയും ചെയ്തിരുന്നു. പ്രാഞ്ചി കഞ്ചാവ് നൽകിയ പൊഴുതന സ്വദേശി അലിക്കെതിരെയും എക്സൈസ് കേസ് എടുത്തിട്ടുണ്ട്. ഇയാളും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണെന്ന് എക്സൈസ് പറയുന്നു. കര്‍ണ്ണാടകയില്‍ നിന്നും രണ്ടാം പ്രതി അലി എത്തിക്കുന്ന കഞ്ചാവ് ചെറു പൊതികളിലാക്കി കല്‍പ്പറ്റ നഗരത്തിലും പരിസരങ്ങളിലും വില്‍പ്പന നടത്തുകയായിരുന്നു പതിവ്.

അലിക്കായുള്ള തെരച്ചിലും എക്സൈസ് ആരംഭിച്ചു. കഞ്ചാവ് വിറ്റ വകയില്‍ ഉണ്ടായിരുന്ന 11500 രൂപയും ഒരു മൊബൈല്‍ ഫോണും കഞ്ചാവ് പൊതിയാക്കാന്‍ ഉപയോഗിക്കുന്ന നിരവധി പ്ലാസ്റ്ററിക് കവറുകളും പ്രാഞ്ചിയിൽ നിന്ന് കണ്ടെടുത്തു. വിശദമായ പരിശോധനയിൽ ഇയാളുടെ മൊബൈലിൽ നിന്ന് നിരവധി വിദ്യാർഥികൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവരുടെ നമ്പറുകളും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.

വാഹനം ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; പോലീസുകാരെ സിപിഎം നേതാവ് മര്‍ദിച്ചെന്ന് ആരോപണംവാഹനം ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; പോലീസുകാരെ സിപിഎം നേതാവ് മര്‍ദിച്ചെന്ന് ആരോപണം

കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി പി അനുപ്, പ്രിവന്റീവ് ഓഫീസര്‍ എം എ രഘു, കെ ജോണി, സിവില്‍ എക്‌സൈസ് ഓഫീസര്‍ എസ് എസ് അനന്തു എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മേല്‍ നടപടികള്‍ക്കായി പ്രതിയെ കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് ഓഫീസില്‍ ഹാജാരാക്കി.

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിയ്ത 6 ലക്ഷം രൂപ, യുവതി പിടിയിൽ

പത്തനംതിട്ട:സർക്കാർ ജീവനക്കാരി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സുരഭി കൃഷ്ണയാണ് പിടിയിലായത്. വ്യാജരേഖകൾ ചമച്ച് ഹൈക്കോടതിയിൽ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവതി ലക്ഷങ്ങൾ തട്ടിയത്.

അരുവിക്കര സ്വദേശി പ്രസാദ് മോസസ് നൽകിയ പരാതിയിലാണ് യുവതി കുടുങ്ങിയത്. ഹൈക്കോടതിയിൽ സ്റ്റെനോഗ്രാഫറാണെന്ന വ്യാജേന പ്രസാദിനെ ഫോണിൽ വിളിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. തുടർന്ന് ഹൈക്കോടതിയിൽ ഓഫിസ് അസിസ്റ്റന്റ് ആയി ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് സുരഭി കൃഷ്ണ മോസസിന് വാഗ്ദാനം നൽകി. ആകെ ആറു ലക്ഷത്തോളം രൂപയാണ് ഇവർ യുവാവിൽ നിന്ന് വാങ്ങിയത്.

പണവുമായി ഇവർ സ്ഥലം വിട്ടെന്ന് മനസിലായതോടെയാണ് പ്രസാദ് പരാതിയുമായെത്തിയത്. കോയിപ്രം പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുരഭിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

'പ്രണയവിവാഹത്തിന് കൂട്ടുനിന്നു', വൈദികന് പെൺകുട്ടിയുടെ പിതാവിന്റെ മർദനം'പ്രണയവിവാഹത്തിന് കൂട്ടുനിന്നു', വൈദികന് പെൺകുട്ടിയുടെ പിതാവിന്റെ മർദനം

Wayanad
English summary
cannabis dealer wayanad kalpetta native francis caught by excise seized 205 gram cannabis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X