Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി: കുത്തിക്കീറിയ സീറ്റുകള്‍ക്കുള്ളില്‍ പണം

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി താലൂക്കിലെ മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മൂന്നാനക്കുഴിയില്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കുഴല്‍പ്പണവുമായി ബന്ധപ്പെട്ടാണ് കാര്‍ ഉപേക്ഷിച്ചതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് നാല് മഹാരാഷ്ട്ര സ്വദേശികള്‍ കസ്റ്റഡിയിലായതായി സൂചനയുണ്ട്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മീനങ്ങാടി പോലീസിന്റെ സാന്നിധ്യത്തില്‍ കമ്പളക്കാട് ജില്ലാ ഫിംഗര്‍ പ്രിന്റ് ബ്യൂറോയില്‍ നിന്ന് വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വൈകു ന്നേരത്തോടെയാണ് നാല് പേരെ കസ്റ്റഡി യിലെടുത്തത്. പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.മാരുതി സ്വിഫ്റ്റ്കാറാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

Car

കാറിന്റെ നമ്പര്‍ പ്ലേറ്റ് ഫോര്‍ രജിസ്ട്രേഷന്‍ സ്റ്റിക്കര്‍ ഒട്ടിച്ച് മറച്ച അവസ്ഥയിലാണ്. കൂടാതെ ചില്ലുകള്‍ തകര്‍ത്ത നിലയിലും സീറ്റുകള്‍ കുത്തിക്കീറി പൊളിച്ച നിലയിലുമാണുള്ളത്. സീറ്റിനിടയില്‍ പണവും കണ്ടെത്തിയിട്ടുണ്ട്. പരിസരത്ത് ചില്ലുകള്‍ കാണാ ത്തതിനാല്‍ മറ്റെവിടെയോ വെച്ച് ചില്ലുകള്‍ തകര്‍ത്ത ശേഷം മൂന്നാനക്കുഴിയില്‍ വാഹനം ഉപേ ക്ഷിച്ച താകാമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+