വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങി; മാനന്തവാടിയില്‍ 200 ഏക്കര്‍ സ്ഥലത്ത് കാര്‍ബണ്‍ തുലിത തേയില കൃഷി തുടങ്ങും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങി. പദ്ധതിയുടെ ഉദ്ഘാടനം കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വ്വഹിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാര്യാട് എസ്റ്റേറ്റില്‍ മന്ത്രി ഇ പി ജയരാജനാണ് പദ്ധതിയുട ഉദ്ഘാടനം നിര്‍വഹിച്ചത്. വാര്യാട് എസ്റ്റേറ്റിലെ കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്കിനോട് അനുബന്ധിച്ച് 100 ഏക്കര്‍ സ്ഥലമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്.

<strong>അഭിനന്ദന്റെ പിസ്റ്റള്‍ പാകിസ്താന്‍ കൈമാറിയില്ല.... ഇന്ത്യക്ക് നല്‍കിയത് വാച്ചും മോതിരവും മാത്രം</strong>അഭിനന്ദന്റെ പിസ്റ്റള്‍ പാകിസ്താന്‍ കൈമാറിയില്ല.... ഇന്ത്യക്ക് നല്‍കിയത് വാച്ചും മോതിരവും മാത്രം

ഇവിടെയാണ് പ്രത്യേക ഫാക്ടറിയും കാര്‍ബണ്‍ ന്യൂട്രല്‍മേഖലയും ഒരുക്കുന്നത്. കര്‍ഷകര്‍ക്ക് കാര്‍ബണ്‍ ന്യൂട്രല്‍ മേഖല ഒരുക്കുന്നതിനുളള സാങ്കേതിക സഹായം നല്‍കുന്നത് കിന്‍ഫ്രയാണ്. സംസ്ഥാനത്തെ ഏക കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്കാണ് ജില്ലയില്‍ ആരംഭിച്ചിട്ടുള്ളത്. കാപ്പി ബ്രാന്റ് ചെയ്യുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കല്‍പ്പറ്റയില്‍ സ്‌പെഷ്യല്‍ ഓഫീസ് തുടങ്ങും.

EP Jayarajan

ഇതിനായി സ്‌പെഷ്യല്‍ ഓഫീസര്‍, രണ്ട് കണ്‍സള്‍ട്ടന്റ്മാര്‍ എന്നിവരെ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന കാപ്പി മലബാര്‍ കാപ്പിയെന്ന പേരില്‍ ബ്രാന്റ് ചെയ്ത് വില്‍പന നടത്തുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. കാപ്പി കൃഷി പ്രോത്സാഹനത്തിനായി 150 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. മാനന്തവാടിയില്‍ കാര്‍ബണ്‍ തുലിത തേയില കൃഷി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വയനാടന്‍ തേയില എന്ന ബ്രാന്‍ഡില്‍ തേയില വിപണനം ചെയ്യുന്നതിനാണ് മാനന്തവാടിയിലെ ഇരുന്നൂറേക്കര്‍ സ്ഥലത്ത് പ്രത്യേക കാര്‍ബണ്‍ തുലിത മേഖലയൊരുക്കുന്നത്. പൊതു, സ്വകാര്യ പങ്കാളിത്തോടെയായിരിക്കും തേയലകൃഷി തുടങ്ങുക. 26 ശതമാനം സര്‍ക്കാര്‍ ഓഹരി ഇതിനായി നല്‍കും. സഹകരണ സംഘങ്ങള്‍, കര്‍ഷകര്‍, വ്യക്തികള്‍ തുടങ്ങിയവരെയും ഇതില്‍ പങ്കാളികളാക്കും.

കാര്‍ബണ്‍ തുലിത മേഖലയില്‍ വിവിധ തരത്തില്‍പ്പെട്ട തേയിലകള്‍ കൃഷി ചെയ്തു ലോക വിപണിയില്‍ വില്‍പന നടത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വയനാടന്‍ കാര്‍ഷിക മേഖലയെ വീണ്ടെടുക്കാന്‍ ആവശ്യമായ വിവിധ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Wayanad
English summary
Carbon natural village coffee park starts in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X