വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലങ്കര കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ മാര്‍ ഇവാനിയോസ് അനുസ്മരണവും പദയാത്രയും നടത്തി

  • By Desk
Google Oneindia Malayalam News

മാനന്തവാടി: മാനന്തവാടി വൈദികജില്ലയുടെ നേതൃത്വത്തില്‍ മലങ്കരക കത്തോലിക്കാസഭയുടെ വിവിധ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ ഇവാനിയോസ് അനുസ്മരണവും പദയാത്രയും നടത്തി. 1882 സെപ്റ്റംബര്‍ 21നാണ് മാവേലിക്കര പുതിയ കാവ് പ്രശസ്തമായ പണിക്കര്‍ വീട്ടില്‍ തോമ പണിക്കരുടെയും അന്നമ്മ പണിക്കരുടെയും ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് ജനിക്കുന്നത്.

mar ivanios

മാര്‍ ഇവാനിയോസ്

1900 ജനുവരി 9 തീയതി മാവേലിക്കര പുതിയകാവ് പളളിയില്‍ വച്ച് 'ഗീവര്‍ഗീസ്' എന്നപേരില്‍ ശെമ്മാശ പട്ടം സ്വീകരിച്ചു. 1908 സെപ്റ്റംബര്‍ 15 തീയതി പരുമല സെമിനാരിയില്‍ വച്ച് 'കാശിശാ പട്ടം' സ്വികരിച്ചു. 1913 മുതല്‍ 1919 വരെ ബംഗാളിലെ സെറംപൂര്‍ കോളേജില്‍ അധ്യാപകനായി സേവനം അനുഷ്ടിച്ചു. പെരുന്നാട്(റാന്നി) മുണ്ടന് മലയില്‍ 1919 ആഗസ്റ്റ് 15 തീയതി 'ബഥനി ആശ്രമം ' സ്ഥാപിച്ചു. 1925 ജനുവരി 28ന് തിരുവല്ലാ തിരുമുലപുരം പളളി വച്ച് 'റമ്പാ ന്‍' സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. 1925 സെ പ്റ്റംബര്‍ എട്ടിനാണ് പ്രസിദ്ധമായ 'ബഥനി സന്യാസ മഠം' സ്ഥാപിച്ചത്. 1929 ഫെബ്രുവരി 13ന് തീയതി ബഥനിദയറായുടെ മെത്രാ പ്പോലീത്തായായി ഉയര്‍ത്തപ്പെട്ടു. 1932 ല്‍ തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തന്‍ ആര്‍ച്ച് ബിഷപ്പ് ആയി. 1953ല്‍ കാന്തിലാ ശുശ്രുഷ സ്വീകരിച്ചു. 1953 ജൂലൈ 15 തീയതി രാത്രി 11 മണിക്ക് അന്തരിച്ചു.

pathayathra

മലങ്കരക കത്തോലിക്കാസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ ഇവാനിയോസ് അനുസ്മരണത്തിന്റെ ഭാഗമായി നടന്ന പദയാത്ര

രാവിലെ എട്ട് മണിക്ക് കാട്ടിക്കുളം സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ നിന്നും ആരംഭിച്ച പദയാത്ര മുളളന്‍കൊല്ലി സെന്റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്കാദേവാലയത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന വി.കുര്‍ബാനയ്ക്ക് ഫാ. ലൂക്കോസ് പള്ളിപടിഞ്ഞാറ്റേതില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഡോ.ചാക്കോ നരിമറ്റത്തില്‍ കോറെപ്പിസ്—ക്കോപ്പ അനുഗ്രഹപ്രഭാഷണം നടത്തി. പൊതുസമ്മേളനത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു എിവയില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. ശ്രേയസ്സ് നല്‍കുന്ന ഉന്നതവിദ്യാഭ്യാസ സഹായവും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. ഫാ.ലൂക്കോസ് പളളിപടിഞ്ഞാറ്റേതില്‍, ഫാ.വര്‍ഗീസ് പ്ലാച്ചിറ, ഫാ. വര്‍ഗീസ് ചങ്ങനാമഠം, ഫാ. വര്‍ഗീസ് കടക്കേത്ത്, ഫാ.ജെയിംസ് മലേപറമ്പില്‍, പ്രദീപ് അബ്രാഹം, ബേബി മാസ്റ്റര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Wayanad
English summary
celebrated mar ivanios day by catholics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X