വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുറിച്ചിപ്പറ്റയിലെ അനധികൃത ശ്മശാനത്തില്‍ മൃതദേഹം അടക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ആക്ഷന്‍കമ്മിറ്റി; സംഭവം മധ്യവയസ്‌ക്കയുടെ മൃതദേഹം അടക്കാന്‍ ചെയ്യാനിരിക്കെ, സമവായനീക്കം പാളി, അടക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ തടയും!

  • By Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: വയനാട്ടിലെ ദുരൂഹതയുണര്‍ത്തുന്ന പുല്‍പ്പള്ളി കുറിച്ചിപ്പറ്റയിലെ ശ്മാശാനത്തില്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് ആക്ഷന്‍കമ്മിറ്റി. വ്യാഴാഴ്ച മരിച്ച പുല്‍പ്പള്ളി പാലമൂല താമരച്ചാലില്‍ പാസ്റ്റര്‍ ജോയിയുടെ ഭാര്യ സൂസമ്മയുടെ (57) മൃതദേഹം അടക്കം ചെയ്യാനിരിക്കെയാണ് പ്രതിഷേധവുമായി ആക്ഷന്‍കമ്മിറ്റി രംഗത്തെത്തിയത്.

<strong>റിമാന്റ് പ്രതിയുടെ മരണം കൂടുതല്‍ വിവാദങ്ങളിലേക്ക്... പോലീസിന്റെ മൂന്നാംമുറ മരണത്തിന്റെ കാരണമെന്ന് ആരോപണം, ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു, ജയിലില്‍ കഴിഞ്ഞിരുന്ന രാജ്കുമാറിന് ചികിത്സ നല്‍കാന്‍ വൈകിയതില്‍ ദുരൂഹത, കൂടുതൽ പൊലീസുകാർക്കെതിരെ നടപടി!</strong>റിമാന്റ് പ്രതിയുടെ മരണം കൂടുതല്‍ വിവാദങ്ങളിലേക്ക്... പോലീസിന്റെ മൂന്നാംമുറ മരണത്തിന്റെ കാരണമെന്ന് ആരോപണം, ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു, ജയിലില്‍ കഴിഞ്ഞിരുന്ന രാജ്കുമാറിന് ചികിത്സ നല്‍കാന്‍ വൈകിയതില്‍ ദുരൂഹത, കൂടുതൽ പൊലീസുകാർക്കെതിരെ നടപടി!

പുല്‍പ്പള്ളി പതിനെട്ടാം വാര്‍ഡിലെ കുറിച്ചിപ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ദൂരൂഹതയുണര്‍ത്തുന്ന 26 ശ്മശാനങ്ങളെ പറ്റി നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതോടെയാണ് പ്രദേശവാസികള്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കിയത്. സൂസന്നയുടെ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജില്ലാകലക്ടറുടെ നിര്‍ദേശപ്രകാരം ഗ്രാമപഞ്ചായത്ത് വിളിച്ചുചേര്‍ത്ത യോഗത്തിലും അടക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് പ്രദേശവാസികളടങ്ങുന്ന ആക്ഷന്‍കമ്മിറ്റിയംഗങ്ങള്‍.

Cemetery

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ചുള്ളിക്കാടുണ്ടായിരുന്ന ശ്മശാനം പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നതോടെയാണ് പ്രദേശവാസികള്‍ക്ക് മൃതദേഹം സംസ്‌ക്കരിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകുന്നത്. ഗ്രാമപഞ്ചായത്ത് ശ്മശാനത്തിനായി സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍ കുറിച്ചിപ്പറ്റയിലെ ശ്മശാനങ്ങളുടെ കാര്യത്തില്‍ സ്ഥിതി മറിച്ചാണ്. ഇവിടുത്തെ ഒന്നും രണ്ടും സെന്റ് സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 26 ശ്മശാനങ്ങളില്‍ രാത്രികാലങ്ങളിലും മറ്റും മൃതദേഹങ്ങള്‍ കൊണ്ടുവന്ന് അടക്കം ചെയ്യുന്നത് പതിവായിരുന്നു.

സംഭവം തുടര്‍ക്കഥയായതോടെ പ്രദേശവാസികള്‍ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കി. ഒടുവില്‍ ശ്മശാനവുമായി ബന്ധപ്പെട്ട കേസ് ലോകായുക്തക്ക് മുമ്പിലെത്തി. ഈ കേസ് ഇപ്പോഴും നടന്നുവരികയാണ്. ഗ്രാമപഞ്ചായത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനാല്‍ സംഭവം വിവാദമായതോടെ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് അധികൃതര്‍ ശ്മശാനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി.

ഈ സാഹചര്യത്തില്‍ പഞ്ചായത്തിനും വിഷയത്തില്‍ ഇടപെടാന്‍ സാധിക്കാത്ത അവസ്ഥ വന്നിരിക്കുകയാണ്. എന്നാല്‍ സൂസന്നയുടെ മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിഷയം ജില്ലാകലക്ടറുടെ മുമ്പിലെത്തിയതോടെ പ്രദേശവാസികളുമായി ഒത്തുതീര്‍പ്പിലെത്തി പ്രശ്‌നം പരിഹരിക്കാന്‍ ഗ്രാമപഞ്ചായത്തിനോട് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ ആക്ഷന്‍കമ്മിറ്റി ഭാരവാഹികളെ വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും അടക്കം ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

ഇതോടെ വിഷയം വീണ്ടും ഗ്രാമപഞ്ചായത്ത് ജില്ലാകലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച മൃതദേഹം കുറിച്ചിപ്പറ്റയിലെ ശ്മശാനത്തില്‍ അടക്കം ചെയ്യാന്‍ വന്നാല്‍ തടയുമെന്ന നിലപാടിലാണ് ആക്ഷന്‍കമ്മിറ്റി. പ്രദേശത്തെ പള്ളിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്മശാനത്തില്‍ അവിടുത്തെ 16 കുടുംബങ്ങളില്‍പ്പെട്ട ആരെങ്കിലും മരിച്ചാല്‍ അടക്കം ചെയ്യാന്‍ അനുവദിക്കുമെന്നും അല്ലാത്തപക്ഷം ഒരു കാരണവശാലും അനുവദിക്കില്ലെന്നും ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കുന്നു.

Wayanad
English summary
Cemetery issue in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X