വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിന്റെ ആരോഗ്യരംഗം വിലയിരുത്താന്‍ കേന്ദ്രസംഘമെത്തുന്നു; ആരോഗ്യ കേന്ദ്രങ്ങളില്‍ സ്റ്റേറ്റ് റിവ്യൂമിഷന്‍ പരിശോധന പൂര്‍ത്തിയായി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത രാജ്യത്തെ വിവിധ ജില്ലകളില്‍ നടപ്പിലാക്കുന്ന ആസ്പിരേഷണന്‍ ഡിസ്ട്രിക്ട് പദ്ധതി പ്രകാരം വയനാടിന്റെ ആരോഗ്യരംഗം പരിശോധിക്കാന്‍ കേന്ദ്രസംഘമെത്തും. ഇതിന് മുന്നോടിയായി സ്റ്റേറ്റ് റിവ്യൂ മിഷന്‍ നടത്തുന്ന പരിശോധന ജില്ലയില്‍ പൂര്‍ത്തിയായി. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി ആര്‍ രാജു, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. നീത വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങളില്‍ പരിശോധന നടത്തിയത്.

<strong>ശമ്പള വർധനവ് ഇല്ലാതെ റിലയന്‍സ് ഉടമ മുകേഷ് അംബാനി, 12 വർഷമായി ഒരു മാറ്റവും ഇല്ലാതെ അംബാനിയുടെ ശമ്പളം</strong>ശമ്പള വർധനവ് ഇല്ലാതെ റിലയന്‍സ് ഉടമ മുകേഷ് അംബാനി, 12 വർഷമായി ഒരു മാറ്റവും ഇല്ലാതെ അംബാനിയുടെ ശമ്പളം

ജില്ലയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായ തരിയോട്, മീനങ്ങാടി, പേര്യ, മേപ്പാടി, അമ്പലവയല്‍, പനമരം, നല്ലൂര്‍നാട് എന്നിവിടങ്ങളിലും, കുടുംബാരോഗ്യ കേന്ദ്രങ്ങളായ നൂല്‍പ്പുഴ, വെങ്ങപ്പള്ളി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ വാഴവറ്റ, പൊഴുതന, ചീരാല്‍, അപ്പപ്പാറ, യുപിഎച്ച്സി മുണ്ടേരി, വൈത്തിരി എന്നിവിടങ്ങളിലും, ജില്ലയിലെ പ്രധാന ആശുപത്രികളായ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി, മാനന്തവാടി ദേശീയ ആരോഗ്യ ദൗത്യം ഓഫീസ്, ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം ഓഫീസ് എന്നിവിടങ്ങളിലും സംഘം വിശദമായ പരിശോധന നടത്തി.

Health meeting

മാനന്തവാടി ജില്ലാ ആശുപത്രിയിലെയും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെയും ലാബ്, ഓപറേഷന്‍ തിയേറ്റര്‍, ബ്ലഡ് ബാങ്ക് കാര്യക്ഷമത, ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സാംക്രമിക രോഗങ്ങളുടെ ഏറ്റക്കുറച്ചില്‍ തുടങ്ങിയവയും പരിശോധനക്ക് വിധേയമാക്കിയിരുന്നു. കെയര്‍ ഓഫ് എല്‍ഡേര്‍ലി, പാലിയേറ്റീവ് കെയര്‍ തുടങ്ങിയവ പരിശോധിച്ചു.

കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങളും രോഗികള്‍ക്കുള്ള സൗകര്യങ്ങളും വിലയിരുത്തിയ സംഘം ആശുപത്രി അധികൃതര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളിലെ മെറ്റേണല്‍-ചൈല്‍ഡ് ഹെല്‍ത്ത്, നാഷണല്‍ വെക്ടര്‍ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം, റിവൈസ്ഡ് നാഷണല്‍ ട്യൂബര്‍കുലോസിസ് കണ്‍ട്രോള്‍ പ്രോഗ്രാം, നാഷണല്‍ ഓറല്‍ ഹെല്‍ത്ത് പ്രോഗ്രാം, അഡോളസന്റ് ഹെല്‍ത്ത്, ഫാമിലി പ്ലാനിങ്, നാഷണല്‍ പ്രോഗ്രാം ഫോര്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് കാന്‍സര്‍, ഡയബറ്റ്സ്, കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ് ആന്റ് സ്ട്രോക്ക്, നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം, നാഷണല്‍ പ്രോഗ്രാം ഫോര്‍ ഹെല്‍ത്ത് കെയര്‍ ഓഫ് എല്‍ഡേര്‍ലി, പാലിയേറ്റീവ് കെയര്‍ തുടങ്ങിയവ പരിശോധിച്ചു.

പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മാനേജിങ് ഡയറക്ടര്‍ വി.കേശവേന്ദ്രകുമാറിന്റെ സാന്നിധ്യത്തില്‍ കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ യോഗം ചേര്‍ന്നു. ആശുപത്രികളിലെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി.

Wayanad
English summary
Central Committee to assess health status of Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X