വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടിൽ ചോലനായ്ക്കരും, തമിഴ് വംശജരും ഇത്തവണയും പതിവ് തെറ്റിച്ചില്ല; പ്രതിസന്ധികള്‍ മറികടന്ന് മുഴുവന്‍ പേരും വോട്ടെടുപ്പിനെത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: പ്രാക്തന ഗോത്രവര്‍ഗത്തില്‍പ്പെട്ട ചോലനായ്ക്കര്‍ ഇത്തവണയും വിലയേറിയ വോട്ടവകാശം രേഖപ്പെടുത്താന്‍ കാടിറങ്ങിയെത്തി. വയനാട് ജില്ലയിലെ വടുവന്‍ചാലിനും മലപ്പുറത്തെ നിലമ്പൂരിനുമിടയിലുള്ള കൊടുംവനത്തില്‍ കഴിയുന്ന വംശനാശ ഭീഷണിയടക്കം നേരിടുന്ന വിഭാഗത്തില്‍പ്പെട്ട ചോലനായ്ക്കര്‍ മൂപ്പനൈാട് പഞ്ചായത്തിലെ വടുന്‍ചാല്‍ 8ാം വാര്‍ഡിലെ ഒന്നാം ബൂത്തായ പഞ്ചായത്ത് ഡിസ്‌പെന്‍സറിയിലെത്തി വോട്ട് ചെയ്തത്.

<strong>അമ്പലപ്പുഴയിൽ എൽഡിഎഫ് പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം!</strong>അമ്പലപ്പുഴയിൽ എൽഡിഎഫ് പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരെന്ന് ആരോപണം!

കാടിനുള്ളിലെ ഒറ്റമുറി കൂരയിലാണ് ഇവര്‍ താമസിക്കുന്നത്. അടുക്കളയോ ശൗചാലയമോ ഇല്ലാത്ത കോളനിയില്‍ വേട്ടായാടി കുടുംബ ജീവിതം നയിക്കുന്ന ചോലനായ്ക്കര്‍ കാടിറങ്ങുന്നത് തുണികളും, കാട്ടുമരുന്നുകള്‍ കൊണ്ട് മാറാത്ത അസുഖം വന്നാല്‍ ചികിത്സിക്കാനും മാത്രമാണ്. എന്തൊക്കെ പ്രതിസന്ധികള്‍ നേരിട്ടാലും ഇവര്‍ വോട്ടെടുപ്പ് മുടക്കാറില്ല. അതുകൊണ്ട് തന്നെ ഇത്തവണയും അവര്‍ വോട്ടെടുപ്പിനെത്തി.

Wayanad

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ ഐഡന്റിറ്റി കാര്‍ഡുമാത്രമാണ് ഇവര്‍ക്കുള്ള സര്‍ക്കാര്‍ രേഖ. വോട്ട് ചെയ്ത് ഉച്ചക്ക് ഹോട്ടലിലെ ഭക്ഷണവും കഴിച്ച് കാട്ടിനുള്ളിലേക്ക് മടങ്ങുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്തുവെന്ന അഭിമാനത്തിലാണ് ചോലനായ്ക്കര്‍. മേപ്പാടി മീനാക്ഷി എസ്റ്റേറ്റിലെ തമിഴ് വംശജരുടെ കാര്യവും മറിച്ചല്ല.

അതിരാവിലെ തന്നെ അവര്‍ കൈക്കുഞ്ഞുങ്ങളെയുമെടുത്താണ് അവര്‍ മേപ്പാടി ചുളിക്ക യു.പി സ്‌കൂളിലെത്തി വോട്ട് ചെയ്തത്. സ്‌കൂളിലെ 163, 164, 165 ബൂത്തുകളിലായി 165 വോട്ടര്‍മാരാണ് തങ്ങളുടെ വിലപ്പെട്ട സമ്മതിദാന അവകാശം വിനിയോഗിച്ചത്. വര്‍ഷങ്ങളായി എസ്‌റ്റേറ്റില്‍ ജോലിക്ക് തമിഴ്‌നാട്ടില്‍ നിന്നെത്തിയവരാണിവര്‍. പിന്നെ ഇവിടെത്തന്നെ കല്യാണം കഴിച്ച് കുടുംബമായി ജീവിച്ചുവരികയാണ്.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇവര്‍ക്ക് വോട്ടിംഗ് ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചത്. സാധാരണ തങ്ങള്‍ക്കറിയാത്ത സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാറാണ് പതിവെന്നും എന്നാലിത്തവണ രാജ്യം ആകെ അറിയുന്ന ദേശീയ നേതാവിന് വോട്ട് ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഇവര്‍ പറയുന്നു.

Wayanad
English summary
Chelanayikar and Tamil families vote recorded in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X