വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു: സന്നദ്ധമെങ്കിൽ ഭാര്യ ഷീനക്ക് എസ് ഐ തസ്തികയിൽ ജോലി നൽകുമെന്ന് മുഖ്യമന്ത്രി
കൽപ്പറ്റ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻ വി.വി. വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തൃക്കൈപ്പറ്റ മുക്കംകുന്നിലെ വാഴക്കണ്ടി തറവാട് വീടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചത്. മന്ത്രിമാരായ ഇ.പി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ , സി കെ ശശീന്ദ്രൻ എം. എൽ. എ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
നേരത്തെ അറിയിച്ചിരുന്നതിലും ഒരു മണിക്കൂർ മുമ്പ് എട്ടരയോടെയാണ് മുഖ്യമന്ത്രിഎത്തിയത്. ഹെലികോപ്റ്ററിൽ മേപ്പാടിയിൽ ഇറങ്ങി റോഡ് മാർഗ്ഗം വസന്തകുമാറിന്റെ വീട്ടിലെത്തി കുറച്ച്സമയം ചിലവഴിച്ച് മടങ്ങുകയായിരുന്നു. സർക്കാർ കുടുംബത്തോടൊപ്പമുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. യൂണിവേഴ്സിറ്റി അസിസ്റ്റൻറ് തസ്തികയിൽ ഷീനക്ക് തുടരാൻ താൽപ്പര്യമില്ലങ്കിൽ പോലീസിൽ എസ്.ഐ. തസ്തികയിൽ ജോലി നൽകാൻ സർക്കാർ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെടും.വീട്ടിലേക്കുള്ള വഴി,ഭവനം എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.എസ്ഐ തസ്തികയില്‍ നിയമനം വേണമോയെന്ന് ഉടന്‍ അറിയിക്കാനും ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്കി. വീട്ടുകാരെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. അതേ സമയം വെറ്ററിനറി അസി. തസ്തികയിൽ തുടരാനാണ് താൽപര്യമെന്നാണ് ഷീന പ്രതികരിച്ചത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications