വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു: സന്നദ്ധമെങ്കിൽ ഭാര്യ ഷീനക്ക് എസ് ഐ തസ്തികയിൽ ജോലി നൽകുമെന്ന് മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

കൽപ്പറ്റ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻ വി.വി. വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. തൃക്കൈപ്പറ്റ മുക്കംകുന്നിലെ വാഴക്കണ്ടി തറവാട് വീടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചത്. മന്ത്രിമാരായ ഇ.പി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ , സി കെ ശശീന്ദ്രൻ എം. എൽ. എ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

<strong>സിപിഎമ്മിനെ തള്ളി പ്രതിയുടെ ഭാര്യ; പാര്‍ട്ടി പറയാതെ ചെയ്യില്ല, പുറത്താക്കാന്‍ കാരണം മറ്റൊന്ന്</strong>സിപിഎമ്മിനെ തള്ളി പ്രതിയുടെ ഭാര്യ; പാര്‍ട്ടി പറയാതെ ചെയ്യില്ല, പുറത്താക്കാന്‍ കാരണം മറ്റൊന്ന്

നേരത്തെ അറിയിച്ചിരുന്നതിലും ഒരു മണിക്കൂർ മുമ്പ് എട്ടരയോടെയാണ് മുഖ്യമന്ത്രിഎത്തിയത്. ഹെലികോപ്റ്ററിൽ മേപ്പാടിയിൽ ഇറങ്ങി റോഡ് മാർഗ്ഗം വസന്തകുമാറിന്റെ വീട്ടിലെത്തി കുറച്ച്സമയം ചിലവഴിച്ച് മടങ്ങുകയായിരുന്നു. സർക്കാർ കുടുംബത്തോടൊപ്പമുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. യൂണിവേഴ്സിറ്റി അസിസ്റ്റൻറ് തസ്തികയിൽ ഷീനക്ക് തുടരാൻ താൽപ്പര്യമില്ലങ്കിൽ പോലീസിൽ എസ്.ഐ. തസ്തികയിൽ ജോലി നൽകാൻ സർക്കാർ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

pinarayivijayanvisit-1

കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെടും.വീട്ടിലേക്കുള്ള വഴി,ഭവനം എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.എസ്‌ഐ തസ്തികയില്‍ നിയമനം വേണമോയെന്ന് ഉടന്‍ അറിയിക്കാനും ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീട്ടുകാരെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. അതേ സമയം വെറ്ററിനറി അസി. തസ്തികയിൽ തുടരാനാണ് താൽപര്യമെന്നാണ് ഷീന പ്രതികരിച്ചത്.

Wayanad
English summary
Chief minister visits slained jawans houese in wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X