ലോറിയിടിച്ച് ബൈക്കില്‍ നിന്നും തെറിച്ചുവീണ നാലര വയസുകാരന്‍ മരിച്ചു; അപകടം സ്‌കൂള്‍ വീട്ട് പിതൃസഹോദരനൊപ്പം ബൈക്കില്‍ പോകുമ്പോള്‍
കല്‍പ്പറ്റ: നാടിനെ കണ്ണീരിലാഴ്ത്തി നാലര വയസുകാരന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. വൈത്തിരി എച്ച്ഐഎംയുപി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയായ പുല്ലത്ത് മുഹമ്മദ് റാഫിയുടെയും തസ്‌റുബയുടെയും മകന്‍ നാലര വയസുകാരന്‍ റാസി മുഹമ്മദ് ഹംസയാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ വൈത്തിരിയിലാണ് അപകടമുണ്ടായത്.
സ്‌കൂള്‍ വിട്ട് പിതൃസഹോദരന്റെ ബൈക്കില്‍ അദ്ദേഹത്തിന്റെ കുട്ടിയോടൊപ്പം വീട്ടിലേക്ക് പോകുമ്പോള്‍ ദേശീയപാതയില്‍ വൈത്തിരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ വെച്ച് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു. തുടര്‍ന്ന് റാസി ഹന്‍സ് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയില്‍ കാര്യമായ പരിക്കുകളൊന്നും കാണാനില്ലായിരുന്നു. എന്നാല്‍ പിന്നീട് കുട്ടി മരിക്കുകയായിരുന്നു. കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റാസിയുടെ ഒപ്പം യാത്ര ചെയ്തിരുന്ന ബന്ധുവായ മറ്റൊരു വിദ്യാര്‍ഥിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഖത്തറിലുള്ള പിതാവ് മുഹമ്മദ് റാഫി വാഴാഴ്ച നാട്ടിലെത്തും. തുടര്‍ന്നായിരിക്കും ഖബറടക്കം നടക്കുക. അപകടത്തിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.












Click it and Unblock the Notifications