വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലൈംഗികാതിക്രമം തടയാനും, സ്വയംരക്ഷക്കുമായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനവുമായി ചൈല്‍ഡ് ലൈന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സ്വയംരക്ഷക്കും, ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാനും, പ്രതിരോധിക്കുമാനുമുള്ള ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലമൊരുക്കാന്‍ ചൈല്‍ഡ് ലൈന്‍ തയ്യാറെടുക്കുന്നു. കലാ കായിക വിനോദങ്ങളുള്‍പ്പെടെ പത്തിന പരിപാടികളോടെ പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ ശാരീരിക മാനസിക ഉത്സാഹവും, സുരക്ഷയും ഉറപ്പാക്കുന്നതിന് ചൈല്‍ഡ് ലൈന്‍ തയ്യാറാക്കിയ പ്രത്യേക രൂപരേഖയിലാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ പരിശീലനപരിപാടിയൊരുക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

<strong>മല കയറാൻ തന്നെയാണ് തീരുമാനം; മലകയറുന്നത് വിശ്വാസത്തിന്റെ പേരിൽ തന്നെ, രേഷ്മ നിഷാന്ത് വൺഇന്ത്യയോട്..</strong>മല കയറാൻ തന്നെയാണ് തീരുമാനം; മലകയറുന്നത് വിശ്വാസത്തിന്റെ പേരിൽ തന്നെ, രേഷ്മ നിഷാന്ത് വൺഇന്ത്യയോട്..

പരിപാടിയുടെ ഭാഗമായി ദുരന്തഘട്ടങ്ങളില്‍ ആത്മരക്ഷക്കായി സ്വീകരിക്കാവുന്ന മുന്‍കരുതലുകളെ കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഗ്നിസുരക്ഷാ സേന ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും. വയനാട്ടിലെ 100 സ്‌കൂളുകളില്‍ ചൈല്‍ഡ് ലൈനിന്റെ ഫോണ്‍ നമ്പറും സന്ദേശവുമടങ്ങിയ പോസ്റ്ററുകള്‍ പതിക്കും. പ്രത്യേക ബാലസഭകളാണ് മറ്റൊന്ന്. പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കുകയാണ് ഇതിന്റെ ലക്ഷ്യം.

childline-walkathon

ട്രൈബല്‍ പ്രമോട്ടേഴ്‌സ്, ആശാപ്രവര്‍ത്തകര്‍, ജെപിഎച്ച്എന്‍, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് ബോധവത്ക്കരണ പരിപാടി ഏകോപിപ്പിക്കുക. പഞ്ചായത്ത് ശിശു സുരക്ഷാസമിതിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും തീരുമാനമായി. കുട്ടികളുടെ ആശങ്ക അകറ്റുന്നതിന് സന്നദ്ധ പ്രവര്‍ത്തകരുടെ അനുഭവം പങ്കുവെയ്ക്കല്‍, കൂട്ടായ്മ എന്നിവയും സംഘടിപ്പിക്കുമെന്നും ജില്ലാ ഉപദേശക സമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലകടര്‍ എ.ആര്‍.അജയകുമാര്‍ അറിയിച്ചു.

കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ഉപദേശക സമിതി യോഗത്തില്‍ പദ്ധതി അവതരിപ്പിച്ചു. യൂണിസെഫിന്റെ ഇന്ത്യയിലെ ശിശു സുരക്ഷ മേധാവി ഓഗിലാര്‍ സേവ്യര്‍, ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്‍ ദക്ഷിണേന്ത്യാ മേധാവി അനുരാധാ വിദ്യാസാഗര്‍, സീനിയര്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിരീഷ് ആന്റണി, വയനാട് കോ-ഓര്‍ഡിനേറ്റര്‍ മജേഷ് രാമന്‍, ശിശു സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പികളിലെ ജില്ലാ തല ഉദ്യേസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പരിപാടിയോട് അനുബന്ധിച്ച് പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ചൈല്‍ഡ് ലൈന്‍ വളണ്ടിയര്‍മാരെ അനുമോദിച്ചു. ചൈല്‍ഡ് ലൈന്‍, യൂനിസെഫ്, ജില്ലാ ദുരന്തനിവാരണ അതോറിട്ടി എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് അനുമോദനം സംഘടിപ്പിച്ചത്. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വളണ്ടിയര്‍മാര്‍ക്കുള്ള ഉപഹാരവും അദ്ദേഹം സമ്മാനിച്ചു. ചൈല്‍ഡ്‌ലൈന്‍ റിജീയണല്‍ ഹെഡ് അനുരാധ വിദ്യാശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരത്തില്‍ നിന്നും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് ചൈല്‍ഡ്‌ലൈന്‍ വളണ്ടിയര്‍മാരെയും വിദ്യാര്‍ത്ഥികളെയും സംഘാടകരെയും അനുമോദന വേദിയിലേക്ക് സ്വീകരിച്ചത്.

തുടര്‍ന്ന് വളണ്ടിയര്‍മാരും കുട്ടികളും ദുരിതാശ്വാസ ഓര്‍മകള്‍ പങ്കുവച്ചു. ചൈല്‍ഡ് ലൈന്‍ ജില്ലാ ഡയറക്ടര്‍ സി.കെ ദിനേശന്‍, സീനിയര്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ നിരീഷ് ആന്റണി, കോര്‍ഡിനേറ്റര്‍ മജേഷ് രാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.സി.സി, എന്‍.എസ്.എസ്, കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.

Wayanad
English summary
Child line special programe for students in Wayand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X