വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നൂല്‍പ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്ന കുട്ടികള്‍ക്ക് ഇനി മാനസീകോല്ലാസവും; പാര്‍ക്ക് സജ്ജമായി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്ന കുട്ടികള്‍ക്ക് ഇനി വിനോദോപാധിയും. ആശുപത്രിയിലെത്തുന്ന ആദി വാസി കുട്ടികളുടെ മാനസികോല്ലാസം ലക്ഷ്യമിട്ട് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ചിലഡ്രന്‍സ് പാര്‍ക്ക് സജ്ജമാക്കിയത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബില്‍ഡ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലായിരുന്നു പാര്‍ക്കിന്റെ നിര്‍മ്മാണപ്രവൃത്തികള്‍. മള്‍ട്ടി ആക്റ്റിവിറ്റി പ്ലേ സിസ്റ്റമാണ് പാര്‍ക്കിലെ ഏറ്റവും വലിയ ആകര്‍ഷണം. രണ്ടേകാല്‍ ലക്ഷം രൂപ ഇതിന് മാത്രമായി ചിലവായി.

ഒന്നര മീറ്റര്‍ നീളമുള്ള വേവ് സ്ലൈഡ്, മെറി ഗോ റൗണ്ട് ആനിമല്‍, സീസോ, സ്പ്രിംഗ് റൈഡല്‍ ഡക്ക്, വിക്ടോറിയ ബെഞ്ച്, ബ്രിഞ്ചാല്‍ ബിന്‍, ട്രങ്ക്ബിന്‍, ഒരേ സമയം മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന ഡീലക്‌സ് ഊഞ്ഞാല്‍ എന്നിവയും കുട്ടികള്‍ക്കായി പാര്‍ക്കിലൊരിക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സമീപം കുട്ടികളുടെ പാര്‍ക്കുകളുണ്ടെങ്കിലും ഇത്ര വിപുലമായ രീതിയില്‍ ആരോഗ്യകേന്ദ്രത്തോട് അനുബന്ധിച്ച് പാര്‍ക്ക് ഒരുക്കിയിട്ടുള്ളത് ആദ്യമായാണ്. നൂല്‍പ്പഴയിലെ ആശുപത്രി വളപ്പില്‍ തന്നെ 4.13 ലക്ഷം രൂപ ചിലവഴിച്ചാണ് ആരോഗ്യവകുപ്പ് വിവിധ വിനോദോപാധികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജില്ലയില്‍ വനത്താല്‍ ചുറ്റപ്പെട്ടതും, നിരവധി ആദിവാസി വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ പ്രദേശങ്ങളിലൊന്നാണ് നൂല്‍പ്പുഴ, സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന നൂല്‍പ്പുഴയില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തെ ആശ്രയിക്കുന്നവരും നിരവധിയാണ്.

news

സാമ്പത്തിക പരാദീനതയും സ്‌കൂളുകളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്കുമുള്ള ഈ പ്രദേശത്തെ കുട്ടികള്‍ക്ക് പുതിയ പ്രതീക്ഷ കൂടിയാണ് ഈ പാര്‍ക്ക്. സാമ്പത്തികപരാദീനതകള്‍ മൂലം ഏറെ പിന്നോക്കം നില്‍ക്കുന്ന ഇവിടുത്തെ കുട്ടികള്‍ക്ക് പണം മുടക്കി അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ പോകാനും പ്രയാസമാണ്. സാഹചര്യത്തില്‍ കൂടിയാണ് നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഹൈടെക് പാര്‍ക്ക് നിര്‍മ്മിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് പ്രാഥമികാരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.

Wayanad
English summary
Childrens park in primary health centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X