വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോലീസുകാർക്ക് കൊവിഡ് കഞ്ചാവ് വിൽപ്പനക്കാരനിൽ നിന്ന്: റൂട്ട്മാപ്പ് തയ്യാറാക്കാൻ സഹകരിക്കാതെ രോഗി

Google Oneindia Malayalam News

സുൽത്താൻ ബത്തേരി: വയനാട്ടിൽ പോലീസ് ഉദ്യോഗസ്ഥർക്ക് കൊറോണ വൈറസ് വ്യാപിക്കുന്നതിനിയായ സംഭവത്തിൽ രോഗിക്കെതിരെ വയനാട് എസ്പി. റൂട്ട്മാപ്പ് തയ്യാറാക്കാൻ ഇയാൾ സഹകരിക്കുന്നില്ലെന്നാണ് എസ്പി നൽകുന്ന വിവരം. ജില്ലയിൽ രണ്ട് പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ അതീവജാഗ്രതാ നിർദേശമമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ബത്തേരി സിഐ, രണ്ട് എസ്ഐമാർ എന്നിവരുൾപ്പെടെ 20 പോലീസ് ഉദ്യോദസ്ഥരാണ് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച രണ്ട് പോലീസുകാരിൽ ഒരാൾ ബത്തേരി സ്റ്റേഷനിലെത്തിയതിനെ തുടർന്നാണിത്. മാനന്തവാടി പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലാ പോലീസ് മേധാവിയും നിരീക്ഷണത്തിലാണ്.

ആളുകൾ മരിക്കണം,കുട്ടമരണങ്ങളിലാണ് അവരുടെ രാഷ്ട്രീയഭാഗ്യം ഒളിഞ്ഞിരിക്കുന്നത്;കോണ്‍ഗ്രസിനെതിരെ കുറിപ്പ്ആളുകൾ മരിക്കണം,കുട്ടമരണങ്ങളിലാണ് അവരുടെ രാഷ്ട്രീയഭാഗ്യം ഒളിഞ്ഞിരിക്കുന്നത്;കോണ്‍ഗ്രസിനെതിരെ കുറിപ്പ്

ജില്ലയിൽ സേവനമനുഷ്ടിക്കുന്ന 50 പോലീസ് ഉദ്യോഗസ്ഥരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിഞ്ഞുവരുന്നത്. ഡിവൈഎസ്പി ഉൾപ്പെടെയുള്ളവരുടെ പരിശോധനാ ഫലം വ്യാഴാഴ്ച ലഭിക്കും. മാനന്തവാടി സ്റ്റേഷനിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നത് ഇതോടെ നിർത്തിവെച്ചിട്ടുണ്ട്. പരാതികൾ സമർപ്പിക്കുന്നതിനായി ഇമെയിലോ അടുത്തുള്ള മറ്റ് പോലീസ് സ്റ്റേഷനുകളെയോ ആശ്രയിക്കണമെന്നാണ് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. എസ് നിരീക്ഷണത്തിൽ പ്രവേശിച്ചതോടെ അഡീഷണൽ എസ്പിക്കാണ് ജില്ലയുടെ പ്രത്യേക ചുമതല നൽകിയിട്ടുള്ളത്.

 -1584788035-1

പോലീസ് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പിപിഇ കിറ്റ് ധരിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ ഒരു ആരോഗ്യപ്രവർത്തകനും മാത്രമാണ് സ്റ്റേഷനിലുണ്ടാകുക. പോലീസ് സ്റ്റേഷൻ പൂർണ്ണമായി അണുവിമുക്തമാക്കാനും നിർദേശമുണ്ട്. തമിഴ്നാട്ടിലെ കോയമ്പേട് മാർക്കറ്റിൽ പോയി തിരിച്ചെത്തിയ ലോറി ഡ്രൈവറിൽ നിന്നാണ് ഗ്രീൻ സോണായിരുന്ന വയനാട്ടിൽ പുതിയ കേസ് റിപ്പോർട്ട് ചെയ്യുന്നത്.

 സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാന്‍ കൂട്ടാക്കാതെ ജാഡ കളിച്ചു നടന്നാല്‍ ഭരണമാവില്ല: സിപിഎം സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാന്‍ കൂട്ടാക്കാതെ ജാഡ കളിച്ചു നടന്നാല്‍ ഭരണമാവില്ല: സിപിഎം

ഇയാളിൽ നിന്ന് ഇതിനകം 11 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 10 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇയാളിൽ നിന്ന് രോഗം പകർന്ന കഞ്ചാബ് വിൽപ്പനക്കാരനിൽ നിന്നാണ് പോലീസുകാർക്ക് രോഗം ബാധിച്ചിട്ടുള്ളത്. ലോറി ഡ്രൈവറുടെ കോണ്ടാക്ട് ലിസ്റ്റിൽ ഉൾപ്പെടുന്നയാളാണ് പോലീസുകാരുമായി സമ്പർക്കത്തിലേർപ്പെട്ടത്.

മദ്യപാനികൾക്ക് ആശ്വാസം; എല്ലാ മദ്യശാലകളും ഒരുമിച്ച് തുറക്കും, തീയതി ഉടൻ അറിയിക്കുമെന്ന് മന്ത്രിമദ്യപാനികൾക്ക് ആശ്വാസം; എല്ലാ മദ്യശാലകളും ഒരുമിച്ച് തുറക്കും, തീയതി ഉടൻ അറിയിക്കുമെന്ന് മന്ത്രി

Wayanad
English summary
Civil Police Officers In Wayanad Affected By Coronavirus From A Cannabis Vendor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X