Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആളൊരു സര്‍ജറി കാത്ത് കിടക്കുകയാണ്'.. സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ഷെറിന്റെ സഹോദരി പറയുന്നു

കല്‍പ്പറ്റ: സിവില്‍സര്‍വീസ് പരീക്ഷയില്‍ കേരളത്തില്‍ നിന്ന് വിരലില്‍ എണ്ണാവുന്നവരേ റാങ്ക് ജേതാക്കളായുള്ളൂ. അതിലൊന്നാണ് ഷെറിന്‍ ഷഹാന. വീല്‍ ചെയറിന്റെ പരിമിതികള്‍ കടന്ന് ആകാശത്തോളം സ്വപ്‌നം കണ്ട ഷെറിനെ കാത്ത് ആ വിജയ വാര്‍ത്ത എത്തിയിരിക്കുന്നു. പക്ഷേ, കഴിഞ്ഞാഴ്ച നടന്ന ഒരു അപകടത്തില്‍പ്പെട്ട് ഷെറിന്‍ ആശുപത്രിയിലാണ് എന്ന് സഹോദരി ജാലിഷ ഉസ്മാന്‍ വിവരിക്കുന്നു.

പിന്നിട്ട വഴികളിലെ കല്ലും മുള്ളും കടന്നാണ് ഷെറിന്‍ വിജയം കൈവരിച്ചത് എന്നറിയുമ്പോള്‍ 913ാം റാങ്കിലും ഒന്നാം റാങ്കിന്റെ പൊന്‍തിളക്കമാണ്. ആറ് വര്‍ഷം മുമ്പ് വീടിന്റെ ടെറസില്‍ നിന്ന് വീണതാണ് വീല്‍ചെയറിലാകാന്‍ കാരണം. പരേതനായ ഉസ്മാന്റെയും ആമിനയുടെയും മകള്‍ ഷെറിന്‍ ഷഹാനയുടെ കോച്ചിങിനും പഠനത്തിനും പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ സഹായം സഹോദരി ഓര്‍ക്കുന്നു.

sherin

വയനാട് കമ്പളക്കാടാണ് ഷെറിന്റെ നാട്. സര്‍ക്കാര്‍ സ്‌കൂളിലാണ് പഠിച്ചത്. ബത്തേരി സെന്റ് മേരീസില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ പിജി എടുത്തു. നെറ്റ് പാസായതിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യവെയാണ് സിവില്‍ സര്‍വീസിന് ശ്രമിച്ചതും ലക്ഷ്യം കണ്ടിരിക്കുന്നതും. അടുത്തിടെയുണ്ടായ അപകടം കാരണം ശസ്ത്രക്രിയക്ക് കാത്തിരിക്കുന്ന ഷെറിന് പുതിയ വാര്‍ത്ത സന്തോഷം സമ്മാനിക്കുമെന്നതില്‍ തര്‍ക്കമില്ല.

സഹോദരി ജാലിഷ ഉസ്മാന്റെ കുറിപ്പ് ഇങ്ങനെ...

ഷെറിൻ, എന്റെ ചെറിയ അനിയത്തി വീടിന്റെ മുളളിൽ നിന്ന് വീണ്ത് 2017 ലാണ്. റിസൾടറ്റ് കിട്ടിയത് ക്വാഡ്രാപ്ലീജിയ ആയിട്ടാണ്. ആള് വീൽ ചെയറിലായി. തുടർന്ന് ബെഡ്‌സോറുകൾ, പൊള്ളലുകൾ, വീഴ്ചകൾ ഒരുപാട് കഷ്ട്ടപ്പെട്ടു, ഞങ്ങള് പെൺകുട്ടികളെ തനിച്ചാക്കി 2015ൽ ഉപ്പച്ചി യാത്ര ആയത് കൊണ്ട് കാര്യങ്ങൾ അത്രയ്ക്ക് രസം ഉണ്ടായിരുന്നില്ല. പട്ടിണിക്കൊക്കെ ആശ്വാസം കിട്ടിയത് എനിയ്ക്ക് ജോലി ആയപ്പോഴാണ്.

ഉമ്മച്ചി ഡയബറ്റിക് ആയി വല്യ ആരോഗ്യം, അല്ല തീരെ ആരോഗ്യൽ ഇല്ലാത്ത ആളാണ്. നമ്മളൊരു മുഴു കടലിൽ ആയിരുന്നെന്ന് വേണം ചുരുക്കി പറയാൻ. നമ്മൾ പഠിച്ചതൊക്കെ ഗവൺമെന്റ് സ്കൂളിലാണ്, ഷെറിൻ പിജി വരെ ചെയ്തത് ബത്തേരി സെൻമേരിസിൽ പൊളിറ്റിക്കൽ സയൻസിൽ. വല്യ കാര്യമായി ഫിനാഷ്യൽ ഇൻവെസ്റ്മെന്റ് ഒന്നും ഇതിലൊന്നും നടത്തീട്ടില്ല, കഴിക്കാൻ കിട്ടീട്ട് വേണ്ടേ പൈസ കൊടുത്ത് പഠിക്കാൻ.

najeeb

അങ്ങനെ ഒക്കെ പോകുന്നതിനിടക്ക് ഷെറിൻ നെറ്റ് ക്ലിയർ ചെയ്തു. പിന്നെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ phd ക്ക് ജോയിൻ ചെയ്തു ഈ അടുത്ത്. കഴിഞ്ഞ ആഴ്ച 16 മെയ് ഷെറിൻ കോഴിക്കോട് നിന്ന് വരുന്ന വഴി കാർ ആക്സിഡന്റ് ആയി. കാര്യമായി പരിക്ക് പറ്റി. ഉമ്മ, ഏടത്തിയുടെ മകൾ , ഷെറിന്റെ സുഹൃത്ത് അഭിഷേഖ്, ഷെറിൻ, എല്ലാർക്കും. ആദ്യം കോഴിക്കോട് മെഡിക്കൽ കോളജിൽ ആയിരുന്നു. പിന്നെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പൊ ആളൊരു സർജറി കാത്തു കിടക്കുവാണ്.

വെൽ, പറഞ്ഞു വന്നത് ആള് ഇന്ന് സിവിൽ സർവീസ് ക്ലിയർ ചെയ്തു..! അങ്ങനെ വയനാട്ടിലെ രണ്ടാമത്തയോ മറ്റോ ആണ് , ആളൊരു സംഭവമായി.
വഴിയിൽ ഒരുപാട് പേര് സഹായിച്ചു, തുമ്മാരുകുടി സാർ , ശാലിനിയേച്ചി, അഭിഷേക് സർ, ആനീസ്ക്ക, സെയ്ദലേവി സർ, ജോബിൻ സർ, അസ്ക്കാക്ക, നജീബ്ക്ക, ആഷിഫ് സർ, ഇസ്മാൽ സർ അങ്ങനെ അങ്ങനെ എനിക്കറിയാവുന്നതും അവൾക്ക് അറിയാവുന്നതുമായി ഒരുപാട് പേര്.
എല്ലാവര്ക്കും നന്ദി... ഒരുപാട് സ്നേഹം. നിങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിൽ ഒന്നും ഒന്നും ഉണ്ടാവില്ലായിരുന്നു..

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+