അതൊന്നും കോഴ വാങ്ങി ഉണ്ടാക്കിയ പൈസയല്ല; കടം വാങ്ങാനും പറ്റില്ലെയെന്ന് സി.കെ ജാനു
തന്റെ വായ്പ ഇടപാടിനെക്കുറിച്ചൊന്നും പൊതുസമൂഹത്തില്‍ പറയേണ്ട ആവശ്യമില്ലെന്നും ജാനു
കൽപ്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷനിൽ നിന്നും എൻഡിഎയുടെ ഭാഗമാകാനും മത്സരിക്കാനും കോഴ വാങ്ങിയെന്ന ആരോപണം നിലനിൽക്കെ തന്നെയാണ് ഇത്തരത്തിൽ വാങ്ങിയ പണം മുൻ കൽപ്പറ്റ എംഎൽഎ സി.കെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് നൽകിയെന്ന ആരോപണവുമായി എംഎസ്എഫ് നേതാവ് രംഗത്തെത്തുന്നത്. എന്നാൽ ഇത് നിഷേധിക്കുകയാണ് സി.കെ ജാനു. നേരത്തെ വായ്പയായി വാങ്ങിയ പണമാണ് ശശീന്ദ്രന് നല്‍കിയതെന്നും ഇതെല്ലാം അധ്വാനിച്ച് തന്നെ ഉണ്ടാക്കിയതാണെന്നും ജാനു പറഞ്ഞു. തന്റെ വായ്പ ഇടപാടിനെക്കുറിച്ചൊന്നും പൊതുസമൂഹത്തില്‍ പറയേണ്ട ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

"എംഎല്‍എ ശശിയേട്ടനില്‍ നിന്നും ഞാന്‍ വായ്പ വാങ്ങിയ പൈസയാണ് തിരിച്ച് കൊടുത്തത്. അത് തിരിച്ചുകൊടുക്കണ്ടെ. ഇനിയും ഞാന്‍ വായ്പ അദ്ദേഹത്തില്‍ നിന്നും വാങ്ങും. അദ്ദേഹത്തിന്റെ കൈയ്യില്‍ പൈസ ഇല്ലാത്തതിനാല്‍ ലോണ്‍ വഴിയാണ് എനിക്ക് സംവിധാനം ചെയ്തു തന്നത്. അത് ആ ബാങ്കില്‍ തന്നെയാണ് തിരിച്ചടക്കുകയും ചെയ്തിരിക്കുന്നത്. അതെന്താ ഒരു ലോണും സംവിധാനവും ഒന്നും ചെയ്യാന്‍ പറ്റില്ലേ. ഇതെന്ത് ലോകമാണ്. വായ്പയും കടവും ഒന്നും വാങ്ങാന്‍ പറ്റില്ലേ." ജാനു ചോദിച്ചു.
ഇത്തരത്തിൽ മൂന്ന് ലക്ഷം രൂപയാണ് വാങ്ങിയതെന്നും ജാനു വ്യക്തമാക്കി. കാർ വിറ്റ സമയത്ത് ഒന്നര ലക്ഷം രൂപ തിരികെ നൽകിയിരുന്നു. ബാക്കി ഈയിടെയാണ് നൽകിയത്. എന്നാൽ അതൊന്നും കോഴ വാങ്ങി ഉണ്ടാക്കിയ പൈസയല്ല. അധ്വാനിച്ചുള്ള പൈസയാണെന്നും അവർ പറയുന്നു. അത് അടക്കാന്‍ വേണ്ടിയാണ് പൈസ വാങ്ങിയത്. ഞാന്‍ ആരോടെല്ലാം വായ്പ മേടിക്കുന്നുവെന്ന് എന്തിനാണ് പറയേണ്ട ആവശ്യം. ഇതെല്ലാം സാധാരണ മനുഷ്യമ്മാര് ചെയ്യുന്നതല്ലേ. ഇതെല്ലാം സാധാരണമാണെന്നും ശശീന്ദ്രനുമായുള്ളത് രാഷ്ട്രീയ ബന്ധമല്ലെന്നും അവർ പറഞ്ഞു.
സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍
ജാനു തന്നത് വായ്പ നൽകിയ പണമാണെന്ന വിശദീകരണവുമായി ശശീന്ദ്രൻ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. മൂന്നുലക്ഷം രൂപ 2019-ല്‍ സി.കെ. ജാനു വാങ്ങിയിരുന്നു. പണം വാങ്ങിയത് അക്കൗണ്ടിലൂടെയാണ്. വാഹനം വാങ്ങാനാണ് ജാനു പണം വാങ്ങിയതെന്നും ആ തുകയാണ് തിരികെ തന്നതെന്നും ശശീന്ദ്രന് കൂട്ടിച്ചേര്‍ത്തു. പണത്തില്‍ ഒരു ഭാഗം നേരത്തെ തന്നിരുന്നു. ബാക്കിയുള്ളത് കഴിഞ്ഞ മാര്‍ച്ചിലും തന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്യൂട്ട് ഹോട്ട് ലുക്കിൽ രഷ്മിക മന്ദന; പുതിയ ചിത്രങ്ങൾ കാണാം
Recommended Video
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications