വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിലെ സഹകരണ ബാങ്ക് ജീവനക്കാരൻ അനില്‍കുമാറിന്റെ ആത്മഹത്യ: സി പി എം പ്രതിരോധത്തില്‍, പി വാസുവിനെ പുറത്താക്കിയേക്കും, ഏരിയാകമ്മിറ്റി ശുപാര്‍ശ ജില്ലാകമ്മിറ്റിക്ക് വിട്ടു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: തവിഞ്ഞാല്‍ സര്‍വീസ് സഹകരണബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സി പി എം നേതാവ് പി വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കും. പാര്‍ട്ടിയെ സംരക്ഷിക്കാനും അണികള്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസമുണ്ടാക്കാനും പി. വാസുവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നായിരുന്നു പി.വി. ബാലകൃഷ്ണന്‍ കണ്‍വീനറും എം. റജീഷ്, സണ്ണിജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ റിപ്പോര്‍ട്ട്.

അസാദുദ്ദീന്‍ ഒവൈസി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും... രണ്ടാം സീറ്റ് ഉത്തര്‍പ്രദേശില്‍!!

റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തശേഷം ഇത് ഏരിയാകമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ച് നടപടിക്ക് ശുപാര്‍ശ ചെയ്ത് ജില്ലാകമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു. പ്രധാനമായും കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളാണ് തിങ്കളാഴ്ച മാനന്തവാടി സി പി എം ഏരിയാകമ്മിറ്റി ഓഫീസില്‍ നടന്ന യോഗം ചര്‍ച്ച ചെയ്തത്. രാവിലെ 11 മണിയോടെ തുടങ്ങിയ യോഗം 2.30-ഓടെയാണ് അവസാനിച്ചത്.

Anil Kumar

പാര്‍ട്ടി അംഗമെന്ന നിലയില്‍ പാര്‍ട്ടിക്ക് റിപ്പോര്‍ട്ടുചെയ്യേണ്ട കാര്യങ്ങള്‍ യഥാക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വാസു വീഴ്ചവരുത്തിയെന്ന് കമ്മിഷന്‍ കണ്ടെത്തി. കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് അനില്‍കുമാര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് അനില്‍കുമാറിന്റേതായി കണ്ടെത്തിയ രക്തം പതിപ്പിച്ച ആത്മഹത്യാകുറിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റായ പി. വാസു, സെക്രട്ടറി പി.കെ. നസീമ. ക്ലാര്‍ക്ക് സുനീഷ് എന്നിവര്‍ക്കുനേരെ ഗുരുതര ആരോപണമുന്നയിച്ചിരുന്നു.

പി. വാസു മാനസികമായി പീഡിപ്പിച്ചതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും, ബാങ്ക് സെക്രട്ടറിയും ക്ലാര്‍ക്കും തന്റെ മേല്‍ ഇല്ലാത്ത ബാധ്യത കെട്ടിവയ്ക്കുകയാണെന്നായിരുന്നു ആത്മഹത്യാകുറിപ്പില്‍ അനില്‍കുമാറിന്റെ പ്രധാനആരോപണം. സി പി എം പ്രവര്‍ത്തകര്‍ തന്നെ കര്‍മ്മസമിതിയിലടക്കം എത്തിയതോടെ നടപടിയില്ലാതെ വയ്യെന്ന അവസ്ഥയിലായി നേതൃത്വം. ഇതോടെ പാര്‍ട്ടിയില്‍ ഏറെ സ്വാധീനമുള്ള നേതാവായിരുന്നിട്ടുകൂടി എല്ലാ സ്ഥാനങ്ങളില്‍നിന്നും പി. വാസുവിനെ ഏരിയാകമ്മിറ്റിയോഗം ചേര്‍ന്ന് നീക്കം ചെയ്തു.

പി വാസുവും ബാങ്ക് സെക്രട്ടറി പി കെ നസീമയും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെതവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലേക്ക് നീങ്ങുകയാണ്. ഫെബ്രുവരി 2ന് നിലവിലെ ഭരണ സമിതിയുടെ കലാവധി അവസാനിക്കുമെന്നിരിക്കെ വോട്ടര്‍ പട്ടിക പോലും യഥാസമയം പ്രസിദ്ധീകരിക്കാന്‍ നിലവിലെ ഭരണ സമിതിക്ക് കഴിയാത്തതാണ് ബാങ്ക് ഭരണം അഡ്മിനിസ്ട്രേറ്റീവിലേക്ക് നീങ്ങാന്‍ ഇടയായത്.

Wayanad
English summary
Co-operative bank employee Anil Kumar suicide case follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X