• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വിദേശരാജ്യങ്ങളിലേക്ക് കാപ്പിപ്പരിപ്പ് കയറ്റുമതിയുമായി ആല്‍ബിന്റെ 'സ്‌പൈസ് വില്ലേജ്'

  • By Desk

കല്‍പ്പറ്റ: വിദേശത്തേക്ക് വയനാടന്‍ കാപ്പിപരിപ്പ് കയറ്റുമതിയുമായി കുടിയേറ്റ മേഖലയായ പുല്‍പ്പള്ളിയില്‍ 'സ്‌പൈസ് വില്ലേജ്'- തുടങ്ങി. എംബിഎ ബിരുദധാരിയായ പുല്‍പ്പള്ളി സുരഭിക്കവല ഉണ്ണിപ്പള്ളില്‍ ആല്‍ബിന്‍ മാത്യു എന്ന യുവാവാണ് സ്വന്തം ജോലി ഉപേക്ഷിച്ചുകൊണ്ട് ഗുണമേന്മയുടെ കാപ്പിപരിപ്പ് കയറ്റുമതി ചെയ്യുന്നതായി സ്‌പൈസ് വില്ലേജ് എന്ന ആശയത്തിന് തുടക്കമിട്ടിരിക്കുന്നത്.

കര്‍ഷക വായ്പകൾക്ക് ഡിസംബര്‍ 31 വരെ പ്രഖ്യാപിച്ച മൊറട്ടോറിയം പൂര്‍ണമായും നടപ്പാക്കും; കൃഷിമന്ത്രി

 നോട്ട് നിരോധനം വഴിത്തിരിവ്

നോട്ട് നിരോധനം വഴിത്തിരിവ്

ബാംഗ്ലൂരിലെ എച്ച്എഫ്ബിസി ബാങ്കില്‍ ജോലി ചെയ്തുവരുന്നതിനിടെ നോട്ട് നിരോധനത്തെ തുടര്‍ന്ന് കരാര്‍ തൊഴിലാളികളുടെ ജോലി കമ്പനി മരവിച്ചതിന്റെ ഭാഗമായി ആല്‍ബിന് വയനാട്ടിലേക്ക് മടങ്ങേണ്ടി വന്നു. ഇതിനിടയിലാണ് എംബിഎ ബിരുദധാരിയായ ആല്‍ബിന്‍ കാര്‍ഷികമേഖലയെ കുറിച്ച് പഠിക്കുന്നത്. കാര്‍ഷികമേഖലയില്‍ നിന്നും കര്‍ഷകര്‍ പ്രതിസന്ധി മൂലം കൂട്ടത്തോടെ പിന്‍വാങ്ങുന്നത് കണ്ട ആല്‍ബിന്‍ കര്‍ഷകരെ എങ്ങനെ ഈ മേഖലയിലേക്ക് തന്നെ തിരികെയെത്തിക്കാമെന്ന് ചിന്തിക്കുകയായിരുന്നു. കാര്‍ഷിക ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് കുറയാത്ത സാഹചര്യത്തില്‍ അതിനെ മറികടക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നായി ആല്‍ബിന്റെ ചിന്ത.

 കാര്‍ഷിക വിളകള്‍ മൂല്യലവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി

കാര്‍ഷിക വിളകള്‍ മൂല്യലവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി

അങ്ങനെയാണ് വയനാട്ടിലെ കാര്‍ഷികവിളകള്‍ മൂല്യവര്‍ധിത ഉല്പന്നങ്ങളായി ബ്രാന്റ് ചെയ്യുകയെന്ന ചിന്തവരുന്നത്. ജൈവരീതിയില്‍ കൃഷി ചെയ്യുന്ന വിളകളാവുമ്പോള്‍ വിദേശരാജ്യങ്ങളിലടക്കം അതിന് ഏറെ പ്രധാന്യം ലഭിക്കുമെന്ന് ആല്‍ബിന്‍ മനസിലാക്കി. വയനാട്ടിലെ പ്രധാന വിളയായ കാപ്പിയില്‍ തുടങ്ങാനായിരുന്നു തീരുമാനം. അങ്ങനെയാണ് വയനാട് സ്‌പൈസ് വില്ലേജ് എന്ന പേരില്‍ ഒരു യൂണിറ്റ് ആരംഭിക്കുന്നത്. കാപ്പി പരിപ്പാക്കി വേര്‍തിരിച്ച് കയറ്റുമതി ചെയ്യുകയെന്നതായിരുന്നു ലക്ഷ്യം. കര്‍ഷകരില്‍ നിന്നും മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടുതല്‍ പണം നല്‍കി കാപ്പി ശേഖരിച്ച് തുടക്കമിട്ടു.

 കര്‍ഷകരില്‍ നിന്ന് കാപ്പി നേരിട്ട്

കര്‍ഷകരില്‍ നിന്ന് കാപ്പി നേരിട്ട്

നിരവധി കര്‍ഷകര്‍ നേരിട്ടെത്തി ആല്‍ബിന് കാപ്പി നല്‍കിയതോടെ തുടക്കത്തില്‍ തന്നെ പദ്ധതി വിജയം കണ്ടുതുടങ്ങി. അത്യാധുനിക മെഷീനുകളടക്കം സംഘടിപ്പിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും പിന്നീടതും യാഥാര്‍ത്ഥ്യമായി. വൈബോ ഗ്രാഡര്‍ എന്ന മെഷീനായിരുന്നു അതിലൊന്ന്. കാപ്പിയുടെ ഗുണമേന്മയനുസരിച്ച് ഏഴ് ഗ്രേഡായി കാപ്പിപ്പരിപ്പ് തരംതിരിക്കാനുള്ള ശേഷിയാണ് ഈ മെഷീനുള്ളത്. 'ചാറ്റഡോര്‍' എന്ന പേരിലറിയപ്പെടുന്ന കാപ്പിയുടെ തൊണ്ട് കളയാനുള്ള മെഷീനും ഇതൊടൊപ്പം യൂണിറ്റിലെത്തിക്കാന്‍ ആല്‍ബിന് സാധിച്ചു.

 60 കിലോയുടെ പാക്കറ്റ്

60 കിലോയുടെ പാക്കറ്റ്

ഇനിയും പ്രധാന രണ്ട് മെഷീനുകള്‍ കൂടി ഉടനെത്തും. വേര്‍തിരിക്കുന്ന കാപ്പിപ്പരിപ്പ് 60 കിലോ പാക്കറ്റാക്കി മാറ്റിയാണ് കയറ്റുമതി ചെയ്യുന്നത്. ഒന്നരകോടി രൂപയോളമാണ് ആല്‍ബിന് സ്‌പൈസ് വില്ലേജ് യൂണിറ്റ് തുടങ്ങാന്‍ ചിലവായത്. ഇതില്‍ ഒരു കോടി രൂപ മെഷീനുകള്‍ക്കും, അമ്പത് ലക്ഷം കെട്ടിടം അടക്കമുള്ള അടിസ്ഥാനാവശ്യങ്ങള്‍ക്കുമായിരുന്നു. യൂണിറ്റ് ആരംഭിച്ചതോടെ പ്രദേശവാസികളായ നിരവധി പേര്‍ക്ക് ജോലി നല്‍കാനും ആല്‍ബിനും സാധിച്ചു. ഇപ്പോള്‍ 600 കര്‍ഷകരെ ഉള്‍പ്പെടുത്തിക്കൊണ്ട് വയനാട് സ്‌പൈസ് വില്ലേജ് ആന്റ് ഓര്‍ഗാനിക് ഫാമിംഗ് സൈസൈറ്റി എന്ന പേരില്‍ സൊസൈറ്റിയുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഈ യുവാവ്.

 സൊസൈറ്റി ഉടന്‍

സൊസൈറ്റി ഉടന്‍

സൊസൈറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ നെതര്‍ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെയ്ന്‍ഫോറസ്റ്റ് ആന്റ് യുറ്റ്‌സ് സര്‍ട്ടിഫിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്താല്‍ നിരവധി നേട്ടങ്ങളുണ്ടെന്ന് ആല്‍ബിന്‍ പറയുന്നു. ഗുണമേന്മയുള്ള ഉല്പന്നങ്ങള്‍ വില്‍പ്പനക്കാരിലെത്തിക്കാന്‍ ഇത് സഹായകമാവുമെന്നും പറയുന്നു. ഇതിനിടയില്‍ ജോലി ചെയ്തിരുന്ന ബാങ്ക് തിരികെ വിളിച്ചെങ്കിലും ആല്‍ബിന്‍ ജോലി നിരസിച്ചു. കാര്‍ഷികമേഖലയില്‍ കര്‍ഷകരോടൊപ്പം ചിലവഴിച്ച് അവര്‍ക്കും ഗുണകരമാകുന്ന വിധത്തില്‍ മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനാണ് ഇനി താല്‍പര്യമെന്ന് ആല്‍ബിന്‍ പറയുന്നു. ആല്‍ബിന് എല്ലാവിധ പിന്തുണയുമായി പിതാവ് മാത്യുവും ഒപ്പമുണ്ട്.

Wayanad

English summary
coffee beans export by spices village
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X