വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിൽ ഇനി ബ്രാന്റഡ് കാപ്പി: നൂറ് ഏക്കര്‍ സ്ഥലത്ത് കാപ്പികൃഷി തുടങ്ങും, കോഫീ പാര്‍ക്കിന്റെ ഉദ്ഘാടനം മാര്‍ച്ച് രണ്ടിന്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാടന്‍ കാപ്പി ബ്രാന്റ് ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയില്‍ നൂറ് ഏക്കര്‍ സ്ഥലത്ത് പ്രത്യേകം കാര്‍ബണ്‍ ന്യൂട്രല്‍ മേഖല ഒരുക്കി കാപ്പി കൃഷി ചെയ്യാന്‍ നടപടി തുടങ്ങി. ഇതിനായി ഭൂമി കണ്ടെത്തുന്നതിനായി കിന്‍ഫ്രയെ ചുമതലപ്പെടുത്തി. ജില്ലയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന കാപ്പി മലബാര്‍ കാപ്പിയെന്ന പേരില്‍ ബ്രാന്റ് ചെയ്ത് വില്‍പ്പന നടത്തുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.

രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം; ജില്ല വിട്ടു പോകരുത്, എല്ലാ ദിവസവും പോലീസ് സ്റ്റേഷനില്‍ ഹാജരാകണം, പാസ്പോർട്ട് പോലീസ് സ്റ്റേഷനിൽ...

ഇതിന്റെ ഭാഗമായി കാപ്പി കൃഷി പ്രോത്സാഹനത്തിനായി 150 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്. കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്റും ഉയര്‍ന്ന വിലയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ബണിന്റെ അളവ് കുറക്കുന്നതിന് ജില്ലയില്‍ 1.5 ലക്ഷം കാപ്പി ചെടികള്‍ നട്ടുപിടിപ്പിക്കാക്കാനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. ഇങ്ങനെ കൃഷി ചെയ്യുന്ന കാപ്പി മൂന്ന് വര്‍ഷം കൊണ്ട് വിളവെടുക്കാനാണ് ഉദ്ദേശിക്കുന്നത്.

CK Saseendran

ഇതോടൊപ്പം കര്‍ഷകരില്‍ നിന്ന് കാപ്പിക്കുരു മികച്ച വില നല്‍കി കോഫീ പാര്‍ക്കില്‍ ശേഖരിക്കും. പാര്‍ക്കില്‍ സ്ഥാപിക്കുന്ന ഫാക്ടറിയില്‍ ഉല്‍പാദിപ്പിക്കുന്ന കാപ്പി ബ്രാന്റ് ചെയ്ത് വിപണിയിലെത്തിക്കും. കാപ്പി കൃഷി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് വരുമാന വര്‍ദ്ധനവും ലക്ഷ്യമിട്ടാണ് സംസ്ഥാനത്ത് ആദ്യമായി കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്ക് വയനാട്ടില്‍ ആരംഭിക്കുന്നത്.

കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്കിന്റെ ഉദ്ഘാടനം മാര്‍ച്ച് രണ്ടിന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വ്വഹിക്കും. കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വയനാടന്‍ കാപ്പി ബ്രാന്റ് ചെയ്യുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കല്‍പ്പറ്റയില്‍ സ്പെഷ്യല്‍ ഓഫീസ് തുടങ്ങും.

ഇതിനായി സ്പെഷ്യല്‍ ഓഫീസര്‍, രണ്ട് കണ്‍സള്‍ട്ടന്റ്മാര്‍ എന്നിവരെയും വ്യവസായ വകുപ്പ് ചുമതലപ്പെടുത്തി. കോഫീ പാര്‍ക്കിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ സ്വാഗതസംഘം രൂപീകരണ യോഗം ചേര്‍ന്നു. സ്വാഗതസംഘം ചെയര്‍ പേഴ്സണായി കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സനെയും കണ്‍വീനറായി ജില്ലാ കളക്ടറെയും ചുമതലപ്പെടുത്തി. ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരും ജില്ലാതല ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അംഗങ്ങളായിരിക്കും.

Wayanad
English summary
Coffee park inagurated on 2nd March
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X