വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കക്കൂസ് മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് ജീവിക്കേണ്ട ഗതികേടില്‍ ആദിവാസി കുടുംബങ്ങള്‍; തിരിഞ്ഞുനോക്കാതെ അധികൃതര്‍, സംഭവം വയനാട്ടിലെ പനവല്ലിയില്‍!!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കക്കൂസ് മാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് ജീവിക്കേണ്ട ഗതികേടിലാണ് തിരുനെല്ലി പനവല്ലി ആനത്താര കോളനിയിലെ ആദിവാസി കുടുംബങ്ങള്‍. വയനാട്ടില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടിയാണ് ഈ ദുരവസ്ഥ ആദിവാസി കുടുംബങ്ങള്‍ക്ക് നേരിടേണ്ടി വരുന്നത്. ആനത്താരകോളനിയിലെ നാല് കുടുംബങ്ങള്‍ക്കാണ് മാലിന്യം കലര്‍ന്ന വെള്ളം കുടിക്കേണ്ടി വരുന്നത്.

<strong>മമത ബിജെപി സ്ഥാനാര്‍ത്ഥിയെ കൊല്ലാന്‍ നോക്കുന്നു... എന്‍കൗണ്ടറിന് ശ്രമിക്കുന്നുവെന്ന് വിജയ് വര്‍ഗീയ</strong>മമത ബിജെപി സ്ഥാനാര്‍ത്ഥിയെ കൊല്ലാന്‍ നോക്കുന്നു... എന്‍കൗണ്ടറിന് ശ്രമിക്കുന്നുവെന്ന് വിജയ് വര്‍ഗീയ

കഴിഞ്ഞ പ്രളയക്കെടുതിയില്‍ തുടങ്ങിയതാണ് ആനത്താരകോളനിക്കാരുടെ ദുരിതം. പ്രളയക്കെടുതിയില്‍ സമീപത്തെ കക്കൂസ് ടാങ്ക് പൊട്ടി മുഴുവന്‍ കക്കൂസ്മാലിന്യവുമൊഴികിയത് കിണറിലേക്കായിരുന്നു. കിണറാകട്ടെ ഏറെ ശോചനീയാവസ്ഥയിലാണ്. പകുതിയോളം റിംഗ് ഇടിഞ്ഞും മണ്ണും പരിസരത്തെ മാലിന്യവും കിണറ്റിലാകെ നിറഞ്ഞ അവസ്ഥയിലാണ്.

Well

കുടിവെള്ളം ലഭിക്കാന്‍ യാതൊരുവഴിയുമില്ലാതെ വന്നതോടെ ഈ കിണറിനെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയിലായി കോളനിവാസികള്‍. പ്രാഥമിക കൃത്യങ്ങള്‍ നടത്താന്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണ് കോളനിയിലെത്ത് പ്രദേശവാസികള്‍ തന്നെ വ്യക്തമാക്കുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും കോളറ ബാധിച്ച് ആരോഗ്യവകുപ്പും മറ്റുള്ളവരും ബോധവത്ക്കരണവുമായി മുന്നോട്ടുപോകുമ്പോഴാണ് ആനത്താര സെറ്റില്‍മെന്റ് കുടുംബങ്ങള്‍ മലിനജലം കുടിക്കേണ്ട അവസ്ഥ വന്നിരിക്കുന്നത്.

Adivasi colony

കോളിഫോം ബാക്ടീരിയയടക്കം വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ടോയെന്ന പരിശോധനകളും ഇവിടെ നടന്നിട്ടില്ല. 2008ലാണ് കുതിരക്കോട് വനത്തില്‍ നിന്നും വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന സംഘടന ദത്തെടുത്ത് കുടുംബങ്ങളെ പന വെല്ലിയില്‍ മാറ്റി പാര്‍പ്പിച്ചത്. അതേസമയം, വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ കോളനിക്ക് തൊട്ടടുത്ത് കൂടി പോകുന്നുണ്ട്. എന്നാല്‍ ഒരു പൊതുടാപ്പിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പരാതികളും സമരങ്ങളുമായി പോകാത്തതിനാല്‍ അധികൃതര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ലെന്നും പ്രദേശവാസികള്‍ തന്നെ വ്യക്തമാക്കുന്നു.

Wayanad
English summary
Colyform bacteria in Panavally coloney
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X