വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാസ്ക് ധരിക്കാത്തതിന്റെ പേരിൽ യുവാക്കളെ മർദ്ദിച്ചെന്ന് പരാതി; ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന് പോലീസ്

Google Oneindia Malayalam News

കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനത്തിനിടെ മാസ്ക് ധരിക്കാത്തതിന്റെ പേരിൽ യുവാക്കളെ പോലീസ് മർദ്ദിച്ചെന്ന് പരാതി. വയനാട് ജില്ലയിലെ മാനന്തവാടിയിലാണ് സംഭവം. പീച്ചങ്കോട് സ്വദേശികളായ ഇഖ്ബാൽ, ഷമീർ എന്നിവരെ മാസ്ക് ധരിക്കാത്തതിനെ തുടർന്ന് പോലീസ് മർദ്ദിച്ചു എന്നാണ് പോലീസ് ആരോപിക്കുന്നത്. അതേ സമയം യുവാക്കൾ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന വാദമാണ് സംഭവത്തിൽ പോലീസ് ഉയർത്തിക്കാണിക്കുന്നത്.

'കൊടിയേരി സഖാവിന്റെ മക്കൾ തങ്കക്കുടങ്ങളാണ്', ട്രോളി ബിജെപി നേതാവ് കെഎസ് രാധാകൃഷ്ണൻ'കൊടിയേരി സഖാവിന്റെ മക്കൾ തങ്കക്കുടങ്ങളാണ്', ട്രോളി ബിജെപി നേതാവ് കെഎസ് രാധാകൃഷ്ണൻ

കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ തലപ്പുഴയിലെത്തിയപ്പോഴാണ് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മാസ്ക് ശരിയായി ധരിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് ക്രൂരമായി മർദ്ദിച്ചെന്നാണ് ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ യുവാക്കൾക്കെതിരെയുണ്ടായ പോലീസ് നടപടിയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയതായി എസ്ഡിപിഐ നേതാക്കൾ അറിയിച്ചിട്ടുണ്ട്.

download-1

Recommended Video

cmsvideo
തുമ്മിയ മാവേലിയെ ക്വാറന്റീനിലാക്കിയ സുവി | Oneindia Malayalam

എന്നാൽ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് പറയുന്നതിങ്ങനെ- മാസ്ക് ധരിക്കാത്തതിനെക്കുറിച്ച് ചോദിച്ചതോടെ യുവാക്കൾ തട്ടിക്കയറിയെന്നും പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത് യുവാക്കളെ സ്റ്റേഷനിലെത്തിച്ചെങ്കിലും പോലീസുകാരനെ ഒരാളെ തള്ളിയിട്ട ശേഷം യുവാക്കളിൽ ഒരാൾ തല ചുവരിലിടിച്ചതായും പോലീസ് ചൂണ്ടിക്കാണിക്കുന്നു. പോലീസ് മർദ്ദിച്ചെന്ന് പരാതി പറഞ്ഞ യുവാക്കളിൽ ഒരാളുടെ പേരിൽ നേരത്തെ വധശ്രമത്തിനടക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

Wayanad
English summary
Complaint against police in Wayanad over beaten youth for not wearing masks in public place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X