വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫ് ഭരിക്കുന്ന സഹകരണബാങ്കുകള്‍ പിരിച്ചുവിടാന്‍ കാരണം കേരളാബാങ്ക് രൂപീകരണം; ലോകായുക്തക്ക് പരാതി നല്‍കി; സമരത്തിനൊരുങ്ങി ജനാധിപത്യ സഹകരണ വേദി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കേരളാബാങ്ക് രൂപീകരണത്തിന്റെ ഭാഗമായാണ് വയനാട്ടിലെ യു ഡി എഫ് ഭരിക്കുന്ന സഹകരണ ബാങ്കുകള്‍ പിരിച്ചുവിടാന്‍ സി പി എമ്മിന്റെ നേതൃത്വത്തില്‍ നീക്കം നടത്തുന്നതെന്ന് ജനാധിപത്യ സഹകരണ വേദി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പുല്‍പ്പള്ളി, പൂതാടി, പടിഞ്ഞാറത്തറ, തൃക്കൈപ്പറ്റ എന്നിങ്ങനെ യു ഡി എഫ് നല്ലരീതിയില്‍ ഭരിച്ചുകൊണ്ടിരിക്കുന്ന ബാങ്കുകളാണ് പിരിച്ചുവിടാനുള്ള നീക്കവുമായി സഹകരണ വകുപ്പ് മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായാണ് സഹകരണ നിയമം 65 പ്രകാരമുള്ള അന്വേഷണം നടത്തുന്നത്.

<strong>മന്ത്രി ജലീലിന്റെ വാദം പൊളിയുന്നു; ബന്ധുവിനെ നിയമിച്ചത് യോഗ്യതയുള്ളവരെ തഴഞ്ഞ്</strong>മന്ത്രി ജലീലിന്റെ വാദം പൊളിയുന്നു; ബന്ധുവിനെ നിയമിച്ചത് യോഗ്യതയുള്ളവരെ തഴഞ്ഞ്

സഹകരണ നിയമം 14 പ്രകാരം ഒരു സഹകരണ ബാങ്ക് മറ്റ് ബാങ്കില്‍ ലയിപ്പിക്കുന്നതിന് ലയിക്കുന്ന ബാങ്കിലെ മെമ്പര്‍മാരില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന നിയമം മറികടക്കാനാണ് ജില്ലാബാങ്കിന്റെ മെമ്പര്‍ സൊസൈറ്റികളില്‍ 65 എന്‍ക്വയറി വെക്കുന്നത്. 65 എന്‍ക്വയറി നടത്തി സെക്ഷന്‍ 32 പ്രകാരം ഭരണസമിതി പിരിച്ചുവിട്ട് പ്രൈമറി ബാങ്കുകളുടെ ഭരണം അഡ്മിനിസ്‌ട്രേറ്റര്‍മാരെ ഏല്‍പ്പിച്ച് ജില്ലാബാങ്കിന്റെ മെമ്പര്‍മാരില്‍ മൂന്നില്‍ രണ്ട് ഭാഗം ഉറപ്പാക്കുകയെന്നാണ് ഇതിന് പിന്നിലെ ലക്ഷ്യം. സി പി എമ്മിന്റെ നിര്‍ദേശം പാലിക്കുന്ന ഓഡിറ്റര്‍മാരെയും ഇന്‍സ്‌പെക്ടര്‍മാരെയും ഉപയോഗിച്ച് ക്രമവിരുദ്ധവും വസ്തുതകള്‍ക്ക് നിരക്കാത്തതുമായ വ്യാജറിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കികൊണ്ടുള്ള നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

pressmeetwayanad

എല്‍ ഡി എഫ് എപ്പോള്‍ അധികാരത്തിലെത്തിയാലും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചും, ഉദ്യോഗസ്ഥരെ വെച്ച് അന്വേഷണം നടത്തി സത്യസന്ധമല്ലാത്ത റിപ്പോര്‍ട്ടുകളുണ്ടാക്കി പിടിച്ചെടുക്കുന്നതും സ്ഥിരം പരിപാടിയാണ്. ഇതിന്റെ ഭാഗമായാണ് ജില്ലയിലെ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍, ജോയിന്റ് ഡയറക്ടര്‍ എന്നിവരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രേഖാമൂലം നിര്‍ദേശിച്ചത് പ്രകാരമാണ് പുല്‍പ്പള്ളി സര്‍വീസ് സഹകരണബാങ്കില്‍ 65 എന്‍ക്വയറി നടത്തിയത്. സഹകരണനിയമം 65 പ്രകാരം അന്വേഷണം നടത്താന്‍ മന്ത്രി നേരിട്ട് നല്‍കിയാലും തേര്‍ഡ് പാര്‍ട്ടിയുടെ പരാതിയുടെ മേലിലും, മറ്റ് സമ്മര്‍ദ്ദത്തിന്റെ പേരിലും എന്‍ക്വയറി നടത്താന്‍ പാടില്ലെന്ന നിയമം മറികടന്നാണ് പുല്‍പ്പള്ളി ബാങ്കില്‍ 65 എന്‍ക്വയറി നടത്തിയത്. ഇത് നിയമപരമായി നിലനില്‍ക്കില്ല. എന്‍ക്വയറിയിലെ പരാമര്‍ശനവും നിലനില്‍ക്കുന്നതല്ലെന്ന് കാണാം. പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് വായ്പ നല്‍കാന്‍ നിയമപരമായി വ്യവസ്ഥയുള്ളതിലാല്‍ വായ്പ നല്‍കിയതായി കാണാം. അതും വ്യക്തമായ ലീഗല്‍ അഡൈ്വസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്.

ബാങ്കിന്റെ പരിധിയില്‍ സ്ഥലമുള്ളവര്‍ക്കും, വീട് ഉള്ളവര്‍ക്കും എ ക്ലാസ് മെമ്പര്‍മാരാണെങ്കില്‍ കക്ഷിഭേദം നോക്കാതെ വായ്പ നല്‍കാന്‍ വ്യവസ്ഥയുള്ളതിനാല്‍ വായ്പ നല്‍കിയത് ഒരിക്കലും നിയമവിരുദ്ധമാകില്ല. പ്രൈമറി സഹകരണ ബാങ്കുകളില്‍ വായ്പയുടെ ഈട് വസ്തു പരിശോധിക്കാനും, വാല്യൂവേഷന്‍ നിശ്ചയിക്കാനുമുള്ള അധികാരം ഭരണസമിതിയില്‍ നിക്ഷിപ്തമാണ്.

സ്വന്തമായി വാഹനമില്ലാത്തെ ബാങ്കുകളില്‍ സ്ഥല പരിശോധനക്ക് മറ്റ് വാഹനങ്ങളെ ആശ്രയിക്കുന്നതിനാല്‍ ഫീസ് ഈടാക്കാനുള്ള നിയമവുമുണ്ട്. അതുപോലെ അസ്സല്‍ പ്രമാണങ്ങള്‍ നഷ്ടപ്പെട്ടാല്‍ പേപ്പറില്‍ പരസ്യം ചെയ്ത ശേഷം സര്‍ട്ടിഫൈഡ് കോപ്പി ഹാജരാക്കിയാല്‍ വായ്പ നല്‍കാനും വ്യവസ്ഥയുണ്ട്. ഇത്തരത്തില്‍ ബാങ്കിനെതിരെയുള്ള ഓരോ കണ്ടെത്തലുകളും അടിസ്ഥാനരഹിതമാണെന്ന് കാണാന്‍ സാധിക്കും. സഹകരണവകുപ്പും, സി പി എമ്മും ചേര്‍ന്ന് നടത്തുന്ന ഈ ഒത്തുകളിക്കെതിരെ ഭരണസമിതി ഇവരുടെ പേരില്‍ ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ഓഡിറ്റര്‍ ഇന്‍സ്‌പെക്ടര്‍ പ്രതീഷ്, ജോയിന്റ് രജിസ്ട്രാര്‍ റഷീദ്, മുന്‍ രജിസ്ട്രാര്‍ മുഹമ്മദ് നൗഷാദ്, അസി. രജിസ്ട്രാര്‍ എ ആര്‍ ജോണ്‍സണ്‍ എന്നിവരുടെ പേരിലാണ് പരാതി നല്‍കിയിട്ടുള്ളത്. ഇത്തരത്തില്‍ യാതൊരുമാനദണ്ഡവുമില്ലാതെ യു ഡി എഫ് ഭരിക്കുന്ന സഹകരണസ്ഥാപനങ്ങള്‍ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ക്കും നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ ജനാധിപത്യ സഹകരണ വേദി ചെയര്‍മാന്‍ പി വി ബാലചന്ദ്രന്‍, വൈസ് ചെയര്‍മാന്‍ കെ കെ ഗോപിനാഥന്‍, ജനറല്‍ സെക്രട്ടറിമാരായ ഗോകുല്‍ദാസ് കോട്ടയില്‍, ബി സുരേഷ്ബാബു എന്നിവര്‍ പങ്കെടുത്തു.

Wayanad
English summary
complaint to lokayuktha on cooperative banks in wayanad district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X