വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലാസ്റ്റിക് വിമുക്ത പരിസ്ഥിതിയെന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ക്കായി മിഠായി കടലാസ് പെറുക്കല്‍ മത്സരം നടത്തി

  • By Desk
Google Oneindia Malayalam News

തൃക്കൈപ്പറ്റ: പ്ലാസ്റ്റിക് വിമുക്ത പരിസ്ഥിതിയെന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ക്കായി മിഠായി കടലാസ് പെറുക്കല്‍ മത്സരം നടത്തി. തൃക്കൈപ്പറ്റ ഉറവ് ബാംബു വില്ലേജാണ് മത്സരം സംഘടിപ്പിച്ചത്. മഴക്കാലമാവുന്നതോടെയാണ് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുഴകളിലും മറ്റ് ജലാശയങ്ങളിലുമെത്തുന്നതെന്നാണ് കണക്ക്. ഒരുവര്‍ഷം—80 ടണ്‍ പ്ലാസറ്റിക്ക് മാലിന്യങ്ങള്‍ സമുദ്രത്തില്‍ എത്തപ്പെടുന്നതായാണ് കണക്ക്. 2050 ആകുമ്പോഴേക്കും മത്സ്യങ്ങളുടെ എണ്ണത്തേക്കാളധികം പ്ലാസറ്റിക്ക് കഷണങ്ങള്‍ കടലിലുണ്ടാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഈ മാലിന്യങ്ങളില്‍ പ്ലാസ്റ്റിക് കവറുകള്‍ മുതല്‍ മിഠായി കടലാസുകള്‍ വരെ ഉള്‍പ്പെടുന്നുവെന്നതാണ് വാസ്തവം. ഈ അവബോധം കുട്ടികളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഉറവ് മിഠായി കടലാസ് പെറുക്കല്‍ മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ 28000 മിഠായി കടലാസുകളാണ് തങ്ങളുടെ ചുറ്റുപാടുകളില്‍ നിന്നുമാത്രമായി കുട്ടികള്‍ പെറുക്കിക്കൂട്ടിയത്. തൃക്കൈപ്പറ്റ ഗവ. യു പി സ്‌കൂള്‍, മുട്ടില്‍ ഡബ്ല്യു ഒ യു പി സ്‌കൂള്‍, ഡബ്ല്യു എം ഒ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മുട്ടില്‍ യു പി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. വായനാദിനാചരണത്തിന്റെ ഭാഗമായി പ്രത്യേകം സംഘടിപ്പിച്ച ചടങ്ങില്‍ വെച്ച് വിജയികള്‍ക്കായി സമ്മാനങ്ങള്‍ വിതരണം ചെയ്തു. രണ്ട് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനമായ സൈക്കിള്‍ സൂര്യകിരണ്‍, ബേസില്‍ റെജി എന്നിവര്‍ സ്വന്തമാക്കി. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ബാറ്റ് മിന്റന്‍ സെറ്റിന് സച്ചിന്‍ ഷിബു, അബിഷ ഷി ബി എന്നിവരും, മൂന്നാം സ്ഥാനക്കാര്‍ക്കുള്ള ഫുട്‌ബോളിന് അഭിനവ് വിജയന്‍, മുഹമ്മദ് മുസതഫ എന്നിവരും അര്‍ഹരായി. പ്രശസ്ത പക്ഷി നിരീക്ഷകനും ഫോട്ടോ ഗ്രാഫറുമായ എന്‍.വി. കൃഷ്ണന്‍ സമ്മാനദാനം നടത്തി.

news

മേപ്പാടി ഗ്രാമപഞ്ചായത്ത് വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ തമ്പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒന്നാംവാര്‍ഡ് മെമ്പര്‍ എം ഉഷടീച്ചര്‍ അധ്യക്ഷയായിരുന്നു. സ്‌കൂള്‍ലീഡര്‍ സാനിയ ഔസേപ്പ് വായനാദിന സന്ദേശവും ഉറവിലെ എം. ബാബുരാജ് പരിസ്ഥിതിസന്ദേശവും നല്‍കി. ചടങ്ങില്‍ ഉറവ് പ്രസിഡന്റ് അബ്ദുള്ള , കൊറിന്‍ കാര്‍ലഗാനിസ്, പി.ടി.എ. പ്രസിഡന്റ് ജോഷി അധ്യക്ഷരായ രാജേഷ്, അബ്ദുള്‍അസീസ്, അലീമടീച്ചര്‍, ദാനിയേല്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ ആയ മാളവിക, ദേവിക ,ദേവാര്‍ച്ചന എന്നിവര്‍വയനാനുഭവം പങ്കുവെച്ചു. ആര്‍ട്ടിസറ്റ് സദാനന്ദന്‍, ബെന്നി, കവിത എന്നിവരുടെ നേതൃത്വത്തില്‍ കൂറ്റന്‍ ക്യാന്‍വാസില്‍ കുട്ടികള്‍ പരിസ്ഥിതിചിത്ര രചന നടത്തി.

Wayanad
English summary
Conduted Special comepetition for students to improve plastoc free nature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X