വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുവയുടെ വിവാദ ദൃശ്യം: പകര്‍ത്തിയത് ബത്തേരി-പുല്‍പ്പള്ളി റൂട്ടിലെ വട്ടപ്പാടിയില്‍ നിന്ന്, സ്ഥിരീകരണം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
യുവാക്കളെ പേടിപ്പിച്ച ആ കടുവ അവിടെ തന്നെ

കല്‍പ്പറ്റ: വിവാദമായ കടുവയുടെ ദൃശ്യം സംബന്ധിച്ച് അന്വേഷണത്തിനൊടുവില്‍ വനംവകുപ്പിന്റെ സ്ഥിരീകരണം. കടുവയുടെ ദൃശ്യം പകര്‍ത്തിയത് സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി റൂട്ടിലെ വട്ടപ്പാടിയില്‍ നിന്നാണെന്ന് വനംവകുപ്പിലെ ഉദ്യോഗസ്ഥനായ ചെതലയം റെയ്ഞ്ചര്‍ സതീശന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ കടുവയുടെ വീഡിയോ ദൃശ്യങ്ങള്‍ വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പുല്‍പ്പള്ളി-ബത്തേരി റൂട്ടിലെ വട്ടപ്പാടിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് വ്യക്തമാകുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

മോദിയെയും ബിജെപിയേയും വിറപ്പിച്ച മഹുവ മൊയിത്രയ്‌ക്കെതിരെ ബിജെപി ട്രോൾ ആർമി! ചുട്ട മറുപടി നൽകി എംപിമോദിയെയും ബിജെപിയേയും വിറപ്പിച്ച മഹുവ മൊയിത്രയ്‌ക്കെതിരെ ബിജെപി ട്രോൾ ആർമി! ചുട്ട മറുപടി നൽകി എംപി

സ്ഥിരമായി വന്യമൃഗങ്ങള്‍ ഇറങ്ങുന്ന പ്രദേശമാണ് ഇവിടം. കടുവയെയും മറ്റ് വന്യമൃഗങ്ങളെയും നിരീക്ഷിക്കുന്നതിനായി ഈ ഭാഗത്ത് ക്യാമറകള്‍ സ്ഥാപിച്ചതായും അദ്ദേഹം വ്യക്തമാക്കി. വന്യജീവികള്‍ സ്ഥിരമായി റോഡ് മുറിച്ചുകടക്കുന്ന ഒരു പ്രദേശമായതിനാല്‍ ഇതിലെ ബൈക്കുകളിലും മറ്റും പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അറിയിച്ചു. അമിതവേഗത്തിലും, തീരെ വേഗത കുറച്ചും ഇതുവഴി പോകരുത്. കൂടാതെ വാഹനങ്ങള്‍ നിര്‍ത്തിയിറങ്ങി ചിത്രങ്ങള്‍ പകര്‍ത്തുന്നത് ഒഴിവാക്കണം.

tigerforest-1

വന്യമൃഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് കുറ്റകരമാണെന്നും അതില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനകം തന്നെ സോഷ്യല്‍മീഡിയ വഴി കടുവയുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടത് ലക്ഷണക്കിനാളുകളാണ്. റോഡരുകിലൂടെ പോകുന്ന കടുവ പിന്നീട് റോഡ് മുറിച്ച് കടന്ന് പോകുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. വയനാട്ടില്‍ നിന്നുള്ള ദൃശ്യമാണെന്നും അല്ലെന്നും രണ്ട് തരത്തില്‍ അഭിപ്രായങ്ങള്‍ പരന്നിരുന്നു. സംഭവം വിവാദമായതോടെയാണ് വനംവകുപ്പ് അന്വേഷണം ആരംഭിച്ചത്.

chethalayamrange-

കന്നട ചാനലായ ടിവി അഞ്ച് ഈ ദൃശ്യങ്ങള്‍ കര്‍ണാടകയിലെ ബന്ദിപ്പൂരില്‍ നിന്നും പകര്‍ത്തിയതാണെന്ന പേരില്‍ ബ്രേക്കിംഗ് ന്യൂസും നല്‍കിയിരുന്നു. ഇതുവഴി സ്ഥിരമായി പോകുന്ന ചിലര്‍ ദൃശ്യം ഈ റൂട്ടില്‍ നിന്നുള്ളതല്ലെന്ന് പറഞ്ഞതോടെ ആശയക്കുഴപ്പമായി. എന്നാല്‍ പ്രസ്തുത സ്ഥലം വ്യക്തമാക്കിക്കൊണ്ട് സംഭവം നടന്നത് ഇതേ റൂട്ടില്‍ തന്നെയാണെന്ന രീതിയില്‍ മറ്റ് ചിലരും പോസ്റ്റുകളിട്ടിരുന്നു. സൗത്ത് വയനാട് വനം ഡിവിഷന് കീഴിലെ ഇരുളം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഔദ്യോഗിക സ്ഥിരീകരിക്കണത്തിന് കാത്തിരിക്കുകയായിരുന്നു പ്രദേശവാസികള്‍. അന്വേഷണത്തിനൊടുവില്‍ വനംവകുപ്പ് ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചതോടെ ഇതുവഴിയുള്ള യാത്രക്കാര്‍ അതീവജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതര്‍ മുന്നോട്ടുവെക്കുന്നത്.

Wayanad
English summary
Confirmation in video of tiger goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X