വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിശോധനയെ ചൊല്ലി കലഹം: ബത്തേരി നഗരസഭ ഭരണസമിതിയും വ്യാപാരികളും കൊമ്പ്‌കോര്‍ക്കുന്നു

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: ബത്തേരി നഗരസഭാ ഭരണസമിതിയും വ്യാപാരികളും കൊമ്പ് കോര്‍ക്കുന്നു. മാലിന്യനിക്ഷേപത്തിന്റെയും, കടകളിലെ പരിശോധനയുടെയും പേരിലാണ് പരസ്പരമുള്ള കലഹം ശക്തിയായത്. മാലിന്യനിക്ഷേപത്തിന്റെയും കടകളിലെ പരിശോധനയുടെയും പേരില്‍ വ്യാപാരികളെ മോശക്കാരായി ചിത്രീകരിക്കുകയാണ് നഗരസഭയെന്നാണ് വ്യാപാരികളുയര്‍ത്തുന്ന ആരോപണം. എന്നാല്‍ വിരട്ടാന്‍ നോക്കിയാല്‍ നടക്കില്ലെന്ന് നഗരസഭ അധികൃതരും തിരിച്ചടിക്കുന്നു.

conflict

നഗരസഭാ ഭരണസമിതി ബത്തേരിയില്‍ നടത്തിയ പത്രസമ്മേളനം

ജില്ലയിലെ മൂന്ന് നഗരസഭകളിലെയും ആരോഗ്യവിഭാഗം അടുത്തിടെ കടകളില്‍ പരിശോധന നടത്തിയിരുന്നു. മൂന്ന് നഗരസഭകളില്‍ നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം പരിശോധനകള്‍ നല്ലരീതിയില്‍ കച്ചവടം നടത്തുന്ന വ്യാപാരികളെ മോശക്കാരാക്കാനാണെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി കുറ്റപ്പെടുത്തുന്നത്. ബത്തേരി നഗരസഭ ആരോഗ്യവിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയ 22 ഹോട്ടലുകളില്‍ ഒമ്പതിടത്ത് നിന്നും പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബത്തേരി നഗരസഭാ ഭരണസമിതിക്കെതിരെ വ്യാപാരികള്‍ തിരിഞ്ഞത്. കൂടാതെ ജൂലൈ 26ന് വ്യാപാരസ്ഥാപനങ്ങള്‍ അടച്ച് നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ബത്തേരി യൂണിറ്റ് വ്യക്തമാക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് നഗരസഭാ ഭരണസമിതി പത്രസമ്മേളനം നടത്തി നിലപാട് വ്യക്തമാക്കിയത്.

inspection

നഗരസഭയില്‍ നടപ്പിലാക്കിയത് സംയുക്തതീരുമാനമായിരുന്നു. പ്ലാസ്റ്റിക് നിരോധനം, മാലിന്യസംസ്‌ക്കരണം, ടൗണ്‍ ശുചിത്വം, ട്രാഫിക് പരിഷ്‌ക്കരണം തുടങ്ങിയവയെല്ലാം വ്യാപാരികളോടടക്കം ചര്‍ച്ച ചെയ്ത് തീരുമാനിച്ചതാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ വ്യാപാരികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും നഗരസഭാ ഭരണസമിതിയംഗങ്ങള്‍ പറയുന്നു. മാലിന്യപ്ലാന്റിന്റെ നിര്‍മ്മാണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ടൗണില്‍ മാലിന്യം നിക്ഷേപിക്കരുതെന്ന തീരുമാനമെടുത്തത്. ഇതിനെ ഒരു വിഭാഗം വ്യാപാരികള്‍ അനുകൂലിക്കുന്നുമുണ്ടെന്നും നഗരസഭ ചൂണ്ടിക്കാട്ടുന്നു. വന്‍കിട ഹോട്ടലുകള്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം നിലനില്‍ക്കുമ്പോള്‍ ആരുടെയും ഭീഷണിക്ക് വഴങ്ങി പരിശോധന നിര്‍ത്തിവെക്കില്ലെന്നും നഗരസഭാ ഭരണസമിതി വ്യക്തമാക്കുന്നു.

inspection

ബത്തേരിയിലെ ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുത്ത പഴക്കം ചെന്ന ഭക്ഷണസാധനങ്ങള്‍

വ്യത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേരളം മുനിസിപ്പാലിറ്റീസ് ആക്ട് 447 പ്രകാരം അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി എല്‍ സാബുവടക്കമുള്ള ഭരണസമിതി അംഗങ്ങങ്ങള്‍ വ്യക്തമാക്കുന്നു.

Wayanad
English summary
conflict about sellers in bethery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X