വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഗരസഭായോഗത്തില്‍ 'നിയമസഭയുടെ തനിയാവര്‍ത്തനം' : വടക്കാഞ്ചേരി നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളി ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ 19 പേര്‍ ആശുപത്രിയില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വടക്കാഞ്ചേരി നഗരസഭയിലെ കൗണ്‍സില്‍ യോഗത്തില്‍ വ്യക്തിഗത ഗുണഭോക്തൃ ലിസ്റ്റ് അവതരിപ്പിക്കുന്നതിനിടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും. അടിപിടിയില്‍ പരുക്കേറ്റ് സി.പി.എമ്മിലെ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ, പി. ഉണ്ണിക്കൃഷ്ണന്‍, പി.ആര്‍. അരവിന്ദാക്ഷന്‍, ജയന്തന്‍ എന്നിവരെ ഗവ. ജില്ലാ ആശുപത്രിയിലും കോണ്‍ഗ്രസിലെ കെ. അജിത്കുമാര്‍, എസ്.എ. ആസാദ്, ഷാനവാസ്, സിന്ധു, സ്മിത, സതീദേവി, ബുഷറ തുടങ്ങി 15 പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

<strong>ഡിവൈഎസ്പിയെ പിടികൂടാനാകാതെ പൊലീസ് ഒളിച്ചുകളിക്കുന്നതായി ആരോപണം; ഒളിവിൽ പോയത് സർവീസ് റിവോൾവറുമായി, അപകടകരമായ സാഹചര്യമെന്ന് ഇന്‍റലിജെൻസ്</strong>ഡിവൈഎസ്പിയെ പിടികൂടാനാകാതെ പൊലീസ് ഒളിച്ചുകളിക്കുന്നതായി ആരോപണം; ഒളിവിൽ പോയത് സർവീസ് റിവോൾവറുമായി, അപകടകരമായ സാഹചര്യമെന്ന് ഇന്‍റലിജെൻസ്

കൗണ്‍സില്‍ യോഗത്തില്‍ വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് നല്കിയ ആനുകൂല്യങ്ങള്‍ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. ആനുകൂല്യങ്ങള്‍ വിതരണംചെയ്തതിന് അംഗീകാരം നല്‍കണമെങ്കില്‍ ഗുണഭോക്തൃ പട്ടിക വിതരണം ചെയ്യണമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് പിന്നീട് നല്‍കാമെന്നായി ഭരണകക്ഷി. അത് പറ്റില്ലെന്നും മുന്‍കൂട്ടി പ്രസിദ്ധീകരിക്കുകയും അംഗങ്ങള്‍ക്ക് നല്കുകയും വേണമെന്ന് പറഞ്ഞ് സീറ്റില്‍നിന്ന് എഴുന്നേറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. ഇതിനിടയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഷാനവാസിനെ സി.പി.എം. കൗണ്‍സിലര്‍ മര്‍ദിച്ചുവത്രെ. ഇതോടെ ഇരുവിഭാഗത്തില്‍പ്പെട്ട അംഗങ്ങളും തമ്മില്‍ അടിപിടിയായി.

Counselors

29 പദ്ധതികളിലായി 41 ഡിവിഷനുകളിലെ ഗ്രാമസഭകള്‍ അംഗീകരിച്ച ലിസ്റ്റില്‍നിന്നുള്ള 3000 ഗുണഭോക്താക്കളുടെ പട്ടികയാണ് കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വന്നിരുന്നത്. കുടുംബശ്രീ മുഖേന സര്‍ക്കാരിന്റെ പ്രത്യേക സഹായത്തോടെ 25 ലക്ഷം രൂപ ചെലവഴിച്ച് സ്‌പെഷല്‍ സ്‌കൂള്‍ സ്ഥാപിക്കാനും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അവരുടെ സേവനങ്ങളും ഉത്പന്നങ്ങളും വിതരണം ചെയ്യുന്നതിനും നഗര ഉപജീവനകേന്ദ്രം ആരംഭിക്കാനും തീരുമാനിച്ചു.

നഗരസഭാ ചെയര്‍പേഴ്‌സണെയും എല്‍.ഡി.എഫ്. അംഗങ്ങളെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തടഞ്ഞുവയ്ക്കുകയും ജാതിപ്പേരുപറഞ്ഞ് അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതായി ഭരണപക്ഷം ആരോപിച്ചു. എന്നാല്‍ സി.പി.എം. കൗണ്‍സിലര്‍ തങ്ങളെയാണ് ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു.

നഗരസഭയില്‍ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് വടക്കാഞ്ചേരിയില്‍ എല്‍.ഡി.എഫ് പ്രകടനം നടത്തി. വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് സഹകരിക്കാതെ കൗണ്‍സില്‍ യോഗത്തില്‍ അക്രമവും, ബഹളവുമുണ്ടാക്കി വികസനത്തെ അട്ടിമറിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. നഗരസഭയുടെ മുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം വടക്കാഞ്ചേരി പ്രസ്സ് ക്ലബിന് മുന്നില്‍ സമാപിച്ചു.തുടര്‍ന്ന് ചേര്‍ന്ന യോഗം സി.പി.ഐ.(എം) ഏരിയാ സെക്രട്ടറി പി.എന്‍. സുരേന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. സി.പി.ഐ .നേതാവ് എം.എ. വേലായുധന്‍ അധ്യക്ഷനായി. പ്രതിഷേധയോഗത്തില്‍ എല്‍.ഡി.എഫ്. നേതാക്കളായ എം.ആര്‍.സോമനാരായണന്‍, എം.ആര്‍.അനൂപ് കിഷോര്‍, വി.ജെ. ബെന്നി, എന്‍.കെ.പ്രമോദ് കുമാര്‍, കെ.പി.മദനന്‍ ,പി.മോഹന്‍ദാസ്, എം.എസ്.അബ്ദുള്‍ റസാക്ക് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Wayanad
English summary
Confrontation in Vadakkanchery municipal meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X