വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി തീ കൊളുത്തി മരിച്ച സംഭവം: ആത്മഹത്യാകുറിപ്പ് പുറത്ത്; അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭത്തിലേക്ക്

അധ്യാപകനെതിരെ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. കേസെടുത്തതിനെ തുടർന്ന് നോബിൾ എന്ന കെമിസ്ടി അധ്യാപകനെ സ്കൂൾ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു.

  • By Desk
Google Oneindia Malayalam News

മാനന്തവാടി: തിങ്കളാഴ്ച വൈകുന്നേരം വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി വൈഷ്ണവിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്ക് പിന്നാലെ ആത്മഹത്യാകുറിപ്പിലെ വാക്കുകള്‍ പുറത്തുവന്നിരുന്നെങ്കിലും വിശദാശംങ്ങള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ ഇന്നലെ മുതല്‍ സോഷ്യല്‍മീഡിയയിലടക്കം വൈഷ്ണവിന്റെ ആത്മഹത്യാകുറിപ്പ് പ്രചരിച്ചുതുടങ്ങിയിട്ടുണ്ട്. സ്‌കൂളിലെ കെമിസ്ട്രി അധ്യാപകനായ നോബിള്‍ എന്നയാളുടെ കടുത്ത മാനസികവും, ശാരീരികവുമായ പീഡനങ്ങള്‍ മൂലമാണ് ജീവനൊടുക്കുന്നതെന്നും.

suicidecasewayanad-154

കുറിപ്പിനെ അവസാനഭാഗത്ത് നോബിള്‍ സാറിനെ നീതിക്ക് വിട്ടുനല്‍കുക, നിയമവിധേയമായ ശിക്ഷവാങ്ങി നല്‍കുക എന്നും എഴുതിയിട്ടിരുന്നു. അതേസമയം അധ്യാപകനെതിരെ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. കേസെടുത്തതിനെ തുടർന്ന് നോബിൾ എന്ന കെമിസ്ടി അധ്യാപകനെ സ്കൂൾ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു.

Wayanad
English summary
Congress into protest over plusone student's suicide case wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X