Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; മൂന്ന് ദിവസം മണ്ഡലത്തില്‍, പരിപാടികള്‍ ഇങ്ങനെ

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കേരളത്തിലെത്തും. തന്റെ മണ്ഡലമായ വയനാട് സന്ദര്‍ശിക്കുകയാണ് ലക്ഷ്യം. മൂന്ന് ദിവസം അദ്ദേഹം മണ്ഡലത്തിലുണ്ടാകും. മലപ്പുറം കളക്ട്രേറ്റിലെ പരിപാടിയിലും വയനാട് കളക്ട്രേറ്റിലെ പരിപാടിയിലും സംബന്ധിക്കും. കൊറോണ അവലോകന യോഗത്തിലും പങ്കെടുക്കും. തിങ്കളാഴ്ച ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് രാവിലെ 10.30ന് കരിപ്പൂരിലെത്തുക. ശേഷം റോഡ് മാര്‍ഗം മലപ്പുറം കളക്ട്രേറ്റിലെത്തി കൊറോണ അവലോകന യോഗത്തില്‍ സംബന്ധിക്കും.

r

ഉച്ച ഭക്ഷണ ശേഷം അരീക്കോട് വഴി കല്‍പ്പറ്റയിലേക്ക് എത്തും. ഇവിടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് രാഹുല്‍ ഗാന്ധി താമസിക്കുക. ചൊവ്വാഴ്ച വയനാട് കളക്ട്രേറ്റില്‍ നടക്കുന്ന കൊറോണ അവലോകന യോഗത്തില്‍ പങ്കെടുക്കും. 21ന് മാനന്തവാടിയിലെ ജില്ലാ ആശുപത്രി സന്ദര്‍ശിക്കും. കൂടാതെ മറ്റു ചില പ്രമുഖ വ്യക്തികളെയും കാണുമെന്നാണ് വിവരം. ശേഷം കണ്ണൂര്‍ വിമാനത്താവളം വഴി ദില്ലിയിലേക്ക് മടങ്ങും. രാഹുല്‍ ഗാന്ധി എത്തുന്നതിനോട് അനുബന്ധിച്ച കര്‍ശന സുരക്ഷ വയനാട്ടില്‍ ഏര്‍പ്പെടുത്തും.

വയനാട്ടിലെ മുണ്ടേരിയില്‍ ഓണ്‍ലൈന്‍ വഴിയുള്ള രാഹുല്‍ ഗാന്ധിയുടെ ഉദ്ഘാടന ചടങ്ങ് സര്‍ക്കാര്‍ കഴിഞ്ഞദിവസം തടഞ്ഞിരുന്നു. സ്‌കൂള്‍ ഉദ്ഘാടനമാണ് തടഞ്ഞത്. മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ പ്രതികരണം. കഴിഞ്ഞ ജനുവരിയിലാണ് രാഹുല്‍ ഗാന്ധി ഇതിന് മുമ്പ് വയനാട്ടിലെത്തിയത്. പിന്നീട് കൊറോണ കാരണം നേരിട്ടെത്താന്‍ സാധിച്ചില്ല. എങ്കിലും അദ്ദേഹം കൊറോണ പ്രതിരോധ ഉപകരണങ്ങള്‍ ജില്ലയിലെത്തിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+