വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട് മെഡിക്കല്‍ കോളജ്; പുതിയ ഭൂമി കണ്ടെത്താനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ്, സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ സമ്മര്‍ദത്തിന് വഴങ്ങി, കണ്ടെത്തിയ സ്ഥലങ്ങള്‍ പ്രളയദുരിതത്തില്‍പ്പെട്ടവയെന്നും ആരോപണം

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് ഇല്ലാത്ത പരിസ്ഥിതി പഠന റിപ്പോര്‍ട്ടിന്റെ പേരില്‍ മറ്റൊരു ഭൂമി കണ്ടെത്തി മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. മെഡിക്കല്‍ കോളജ് സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ഇപ്പോഴും വയനാട്ടിലെ ജനങ്ങള്‍ ആശങ്കയിലാണ്.

<strong>86 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി, കൺട്രോൾ റൂം തുറന്നു, 1077, 1056 നമ്പറുകളിൽ വിളിക്കാം</strong>86 പേർ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി, കൺട്രോൾ റൂം തുറന്നു, 1077, 1056 നമ്പറുകളിൽ വിളിക്കാം

ആധികാരികമായ ഒരു പഠനറിപ്പോര്‍ട്ടും പുറത്തുവരാതെയാണ് ഏറ്റെടുത്ത 50 ഏക്കര്‍ സ്ഥലം ഒഴിലാക്കി ഭൂമി വില കൊടുത്തുവാങ്ങി മെഡിക്കല്‍ കോളജ് ആരംഭിക്കാനുള്ള സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി തുടര്‍നടപടികളിലേക്കും ഇതിനകം തന്നെ സര്‍ക്കാര്‍ കടന്നു. ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് അപേക്ഷ ക്ഷണിച്ചതനുസരിച്ച് മെഡിക്കല്‍ കോളജിനായി ഭൂമി നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് നാല് അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.

AC Balakrishnan

വൈത്തിരി ആയിഷ പ്ലാന്റേഷന്‍സ്, മേപ്പാടി കുറിച്യാര്‍മല പ്ലാന്റേഷന്‍സ്, കല്‍പ്പറ്റ എല്‍സ്റ്റന്‍ ടീ എസ്റ്റേറ്റ്, ചുണ്ടേല്‍ ചേലോട് എസ്റ്റേറ്റ് ഉടമകളാണ് മെഡിക്കല്‍ കോളേജിനായി ഭൂമി നല്‍കാന്‍ തയ്യാറായി അപേക്ഷ സമര്‍പ്പിച്ചത്. വിട്ടുനല്‍കുന്ന 50 എക്കര്‍ ഭൂമിയില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്ന ഭാഗത്തിന്റെ സ്‌കെച്ച് തയ്യാറാക്കി സമര്‍പ്പിക്കാന്‍ ഇപ്പോള്‍ ജില്ലാ കലക്ടര്‍ ഈ ഭൂവുടമകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് ഭൂമിയില്‍ വിദഗ്ധ സംഘം പരിശോധന നടത്താനും പദ്ധതിയിടുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കത്തെ കോണ്‍ഗ്രസ് ശക്തമായ രീതിയില്‍ തന്നെ വിമര്‍ശിക്കുന്നു. യു.ഡി.എഫ് ഭരണകാലത്ത് മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലത്തെകുറിച്ച് അനാവശ്യ വിവാദങ്ങള്‍ കുത്തിപ്പൊക്കുന്നത് തന്നെ ദുരൂഹമാണെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തുന്നു. നിലവില്‍ സൗജന്യമായി ലഭിച്ച കോട്ടത്തറയിലെ ഭൂമിക്ക് പകരം, സ്വകാര്യ വ്യക്തികളുടെ ഭൂമി ഭീമമായ വില കൊടുത്ത് വാങ്ങുന്നതിന് നടത്തുന്ന ശ്രമങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന് സംശയിക്കുന്നു.

പരിസ്ഥിതി അനുകൂലമായ അഞ്ച് നില കെട്ടിട സമുച്ചയമാണ് യു.ഡി.എഫ് ഭരണകാലത്ത് നിര്‍മ്മിക്കുന്നതിനാണ് തീരുമാനിച്ചത്. എന്നാല്‍, പരിസ്ഥിതി വിരുദ്ധവും ജില്ലയില്‍ ബഹുനിലകെട്ടിടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാതെയും, പാരിസ്ഥിക പ്രത്യാഘാതങ്ങള്‍ പഠിക്കാതെയും പുതിയ ഡി.പി.ആര്‍ തയ്യാറാക്കിയതിന്റെ പരിണിത ഫലമാണ് വയനാട് മെഡിക്കല്‍ കോളേജ് തുടങ്ങുന്നത് വിഘാതമായത്. ഇപ്പോള്‍ പുതുതായി നിര്‍ദ്ദേശിക്കപ്പെടുന്ന സ്ഥലങ്ങള്‍ മുഴുവന്‍ കഴിഞ്ഞ പ്രളയ കാലത്ത് ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയ സ്ഥലങ്ങളാണ്.

ഈ പ്രദേശങ്ങളിലും ബഹുനില കെട്ടിട നിര്‍മ്മാണം പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നിരിക്കെയാണ് ഇത്തരത്തിലുള്ള ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്നും ഭീമമായ തുക കൊടുത്ത് വാങ്ങാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. ഏറ്റെടുത്ത സ്ഥലവുമായി ബന്ധപ്പെട്ട് നിര്‍ദ്ദിഷ്ട പരിസ്ഥിതി ലോല സംബന്ധമായ വല്ല ആശങ്കകളുമുണ്ടെങ്കില്‍ അത് പൊതുജനസമക്ഷം സമര്‍പ്പിക്കണമെന്നും, പ്രസ്തുത വിഷയത്തില്‍ ജനപ്രതിനിധികളോടൊപ്പം പ്രവര്‍ത്തിച്ച കല്‍പ്പറ്റ മുന്‍ എം.എല്‍.എ ശ്രേയാംസ് കുമാറിന്റെയും, പാര്‍ട്ടിയുടേയും നിലപാട് കൂടി ജനങ്ങള്‍ക്കറിയാന്‍ താല്‍പ്പര്യമുണ്ടെന്നും ഡി. സി.സി ജനറല്‍ ബോഡി യോഗം ആവശ്യപ്പെടുന്നു. യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

Wayanad
English summary
Congress protest for Wayanad medical college issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X