Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഫോൺ നമ്പർ തരൂ, ഫോട്ടോ അയച്ച് തരാം', രാഹുൽ ഗാന്ധിയെക്കുറിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കുറിപ്പ്

കല്‍പ്പറ്റ: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ മണ്ഡലം സന്ദര്‍ശനം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. അതിനിടെ രാഹുല്‍ ഗാന്ധിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കെടി ഫവാസിന്റെ അനുഭവക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകുന്നു.

Recommended Video

cmsvideo
    Congress Worker Shares Heart Whelming Experience During Rahul Gandhi's Wayanad Visit

    കെടി ഫവാസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: '' എന്തുകൊണ്ട് രാഹുൽ ഗാന്ധി...? ഇന്നലെ രാഹുൽജി രാവിലെ കോഴിക്കോട് എയർപ്പോട്ടിൽ വരുന്ന് എന്ന് അറിഞ്ഞ് പ്രിയ സുഹൃത്തുക്കളായ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജന.സെക്രട്ടറി Farook OK Adv Mp Subramanyan,Ashar thrithപ്പമാണ് ഞാനും അവിടെ എത്തിയത്, ജീവിതത്തിലെ വലിയ ഒരാഗ്രഹമായിരുന്നു അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുക്കുക എന്നത്.

    rg

    രാഹുൽജി യുടെ വണ്ടി നീങ്ങിയപ്പോൾ ഞാൻ അടുത്തേക്ക് ഓടി ചെന്നു,സുരക്ഷാ ഉദ്യോഗസ്ഥർ മാറ്റാൻ ശ്രമിച്ചപ്പോൾ രാഹുൽജി എന്നോട് സെൽഫി എടുത്തോളാൻ പറഞ്ഞു, പക്ഷേ എൻ്റെ ഫോണിൽ ക്ലിയറായി കിട്ടിയില്ല, അങ്ങയോടൊപ്പം ഒരു ഫോട്ടോ എടുക്കുക എൻ്റെ സ്വപ്നമാണ് എന്ന്ഞാൻ അത് അദ്ദേഹത്തോട് പറഞ്ഞപ്പോൾ രാഹുൽജിയുടെ ഫോണിൽ തന്നെ ഫോട്ടോ എടുത്തു. എന്നോട് പറഞ്ഞു നമ്പർ തരാൻ ഞാൻ നിനക്ക് അയച്ചു തരാം..

    എന്നാൽ എൻ്റെ പ്രതീക്ഷ തെറ്റിക്കാതെ ഇന്നു രാവിലെ എൻ്റെ ഫോണിലേക്ക് ഞാൻ കാത്തിരുന്ന രാഹുൽജി എടുത്ത ഫോട്ടോ എത്തി... ഇതിൽ പരം എന്തു വേണം ,ജീവിതത്തിൽ ഒരിക്കൽ പോലും എന്നെ കണ്ടിട്ടില്ലാത്ത ഒരു സാധാരണ പ്രവർത്തകനെ പോലും പരിഗണിക്കുന്ന ഇദ്ദേഹം തന്നെയാണ് എൻ്റെ ലീഡർ ,ഓരോ സാധാരണക്കാരൻ്റെയും ലീഡർ.. Love you #RahulGandhi'' എന്നാണ് കുറിപ്പ്. കോൺഗ്രസ് എംഎൽഎ വിടി ബൽറാം അടക്കമുളളവർ ഫവാസിന്റെ ഈ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+